രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഈ മാസം 21 മുതൽ 24 വരെ നാലു ദിവസം കേരള സന്ദർശനം നടത്തും.
21ന് ഉച്ചയ്ക്ക് 12.30നു കണ്ണൂർ വിമാനത്താവളത്തിൽ എത്തുന്ന രാഷ്ട്രപതി അവിടെ നിന്ന് ഹെലികോപ്റ്ററിൽ കാസർഗോഡേയ്ക്കു പോകും.
കാസർഗോഡ്, കണ്ണൂർ, എറണാകുളം, തിരുവനന്തപുരം എന്നിവിടങ്ങളിലാണു രാഷ്ട്രപതി എത്തുക.
കാസർഗോഡ് 3.30 നു നടക്കുന്ന കേന്ദ്ര സർവകലാശാലയുടെ ബിരുദദാന സമ്മേളനത്തിൽ രാംനാഥ് കോവിന്ദ് പങ്ക് എടുക്കും.
23നു രാവിലെ തിരുവനന്തപുരത്ത് എത്തുന്ന അദ്ദേഹം 11.30ന് പൂജപ്പുരയില്‍ പി.എന്‍.പണിക്കര്‍ ഫൗണ്ടേഷന് സ്ഥാപിച്ച പി.എന്‍. പണിക്കരുടെ പ്രതിമ അനാച്ഛാദനം ചെയ്യും. 24നു ഡല്‍ഹിക്കു മടങ്ങുന്ന തരത്തിലാണു യാത്രാ പരിപാടി അറിയിച്ചിട്ടുള്ളത്