ഇന്ത്യയുടെ ഹർനാസ് സന്ധു 2021 ലെ മിസ് യൂണിവേഴ്സ് കിരീടം ചൂടി
2020 ലെ മിസ് യൂണിവേഴ്സ് ആയിരുന്ന മെക്‌സിക്കോയില്‍ നിന്നുള്ള ആന്‍ഡ്രിയ മെസയാണ് സന്ധുവിന് കിരീടം സമ്മാനിച്ചത്.
ലൈവ് സ്ട്രീമിങ്ങിലൂടെയാണ് ചടങ്ങ് നടത്തിയത്.പരാഗ്വേയുടെ നാദിയ ഫെറെയ്‌റ ഫസ്റ്റ് റണ്ണര്‍അപ്പും ദക്ഷിണാഫ്രിക്കയുടെ ലലേല സ്വാനെ സെക്കന്‍ഡ് റണ്ണറപ്പുമായി.
മിസ് യൂണിവേഴ്‌സ് ഇന്ത്യ 2021 കിരീടനേട്ടത്തെത്തുടര്‍ന്നാണ് മോഡലും നടിയുമായ സന്ധു വിശ്വസുന്ദരിപ്പട്ടത്തിലേക്കുള്ള തന്റെ യാത്ര ആരംഭിച്ചത്. നിലവില്‍ പബ്ലിക് അഡ്മിനിസ്‌ട്രേഷനില്‍ ബിരുദാനന്തര ബിരുദ പഠനത്തിലാണ്. ടൈംസ് ഫ്രഷ് ഫെയ്‌സ് 2017, ഫെമിന മിസ് ഇന്ത്യ പഞ്ചാബ് 2019 എന്നീ കിരീടങ്ങള്‍ മുന്‍പ് നേടിയിട്ടുണ്ട്. നിരവധി പഞ്ചാബി സിനിമകളിലും സന്ധു അഭിനയിച്ചിട്ടുണ്ട്. ചണ്‍ഡിഗഢ് സ്വദേശിനിയാണ് സന്ധു. യോഗ, നൃത്തം, കുതിരസവാരി, ചെസ്സ് എന്നിവയിലെല്ലാം അതീവ തത്പരയാണ് സന്ധു.