പ്രതീക്ഷിച്ചതു പോലെ മുന്‍ നായകന്‍ രാഹുല്‍ ദ്രാവിഡിനെ ബി.സി.സി.ഐ ഇന്ത്യയുടെ പുരുഷ ടീമിന്റെ ചീഫ് കോച്ചായി നിയമിച്ചു. ട്വന്റി20 ലോകകപ്പിനു ശേഷം രവിശാസ്ത്രി പദവി ഒഴിയുകയാണ്.സുലക്ഷണ നായിക്, ആര്‍.പി സിംഗ് എന്നിവരടങ്ങുന്ന ക്രിക്കറ്റ് അഡൈ്വസറി കമ്മിറ്റിയാണ്് അപേക്ഷകരെ അഭിമുഖം നടത്തി ദ്രാവിഡിനെ കോച്ചായി നിയമിക്കാന്‍ ശുപാര്‍ശ ചെയ്തത്. ന്യൂസിലാന്റിനെതിരെ ഇന്ത്യയില്‍ നടക്കുന്ന പരമ്പരയിലാണ് ദ്രാവിഡ് ചുമതലയേല്‍ക്കുക. "ബാറ്റിങ് ഇതിഹാസം രാഹുൽ ദ്രാവിഡിനെ ഇന്ത്യൻ ക്രിക്കറ്റ് ടീമിന്‍റെ മുഖ്യ പരിശീലകനായി നിയമിച്ചു. ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന ടി20 ലോകകപ്പിന് ശേഷമുള്ള ഇന്ത്യയുടെ ന്യൂസിലാൻഡ് പര്യടനം മുതലായിരിക്കും ദ്രാവിഡ് കോച്ചിന്‍റെ കുപ്പായമണിഞ്ഞുതുടങ്ങുക.
ദ്രാവിഡിനെ ബി.സി.സി.ഐ സമ്മര്‍ദ്ദം ചെലുത്തി സമ്മതിപ്പിച്ചപ്പോള്‍ തന്നെ സ്ഥാനം ഉറപ്പായിരുന്നു. എങ്കിലും അപേക്ഷ ക്ഷണിക്കല്‍ ഉള്‍പ്പെടെ എല്ലാ നടപടിക്രമങ്ങളും പൂര്‍ത്തിയാക്കിയാണ് നിയമനം.
ഇന്ത്യന്‍ ജൂനിയര്‍ ടീമുകളിലും ദേശീയ ക്രിക്കറ്റ് അക്കാദമിയിലും ദ്രാവിഡിന്റെ വലംകൈയായിരുന്ന പരസ് മാംബ്രെ ബൗളിംഗ് കോച്ചാവുമെന്ന് ഉറപ്പാണ്.