പൃഥിരാജ്-സുരാജ് ചിത്രം ജനഗണമനയുടെ ചിത്രീകരണം തടഞ്ഞ് മൈസൂര്‍ കോളേജിലെ വിദ്യാര്‍ഥികള്‍.
നഗരത്തിലെ മഹാരാജ കോളേജില്‍ നടന്ന മലയാള സിനിമാ ചിത്രീകരണത്തില്‍ എതിര്‍പ്പുമായി അധ്യാപകരും വിദ്യാര്‍ഥികളും.
ഡ്രൈവിങ് ലൈസന്‍സ് എന്ന ചിത്രത്തിന്റെ വിജയത്തിന് പിന്നാലെ പൃഥിരാജ്-സുരാജ് കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ചിത്രമാണ് ജനഗണമന. ഡിജോ ജോസ് ആന്റണിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ ഷൂട്ടിങ് മൈസൂരുവില്‍ പുരോഗമിക്കുകയാണ്.
എന്നാല്‍ ഇപ്പോള്‍ ചിത്രത്തിന്റെ ഷൂട്ടിങ് തടഞ്ഞിരിക്കുകയാണ് മൈസൂര്‍ കോളേജിലെ വിദ്യാര്‍ഥികള്‍. മൈസൂരു സര്‍വകലാശാലയ്ക്ക് കീഴിലുള്ള കോളേജില്‍ നടന്ന ഷൂട്ടിങ്ങാണ് വിദ്യാര്‍ത്ഥികളും അധ്യാപകരും കൂടി തടഞ്ഞത്.പൃഥ്വിരാജ് നായകനായ ‘ജന ഗണ മന’ എന്ന സിനിമയുടെ ചിത്രീകരണമാണ് എതിര്‍പ്പിനിടയാക്കിയത്.
മൈസൂരു സര്‍വകലാശാലയ്ക്ക് കീഴിലുള്ളതാണ് കോളേജ്. ഞായറാഴ്ച മുതല്‍ ചിത്രീകരണം ആരംഭിച്ചിരുന്നു. പ്രവൃത്തി ദിവസങ്ങളായ തിങ്കളാഴ്ചയും ചൊവ്വാഴ്ചയും ചിത്രീകരണം നടന്നതാണ് അധ്യാപകരെ ചൊടിപ്പിച്ചത്. കോടതിരംഗമാണ് കോളേജ് കാമ്പസിലെ രണ്ടിടങ്ങളിലായി ചിത്രീകരിച്ചത്. വരുമാനം ലഭിക്കാനായി കോളേജില്‍ ചിത്രീകരണം നടത്താന്‍ സര്‍വകലാശാല അനുമതി നല്‍കാറുണ്ട്.
ഞായറാഴ്ച മുതല്‍ ചിത്രീകരണം ആരംഭിച്ചിരുന്നു. എന്നാല്‍ ഇത് പ്രവൃത്തി ദിവസവും തുടര്‍ന്നു, ഇതാണ് ഷൂട്ടിങ് തടയുന്നതിലേക്ക് കാര്യങ്ങളെ എത്തിയച്ചത്. അധ്യയനദിവസങ്ങളില്‍ ചിത്രീകരണം നടത്താന്‍ അനുമതി നല്‍കിയ സര്‍വകലാശാലയുടെ നടപടി ശരിയല്ലെന്ന് പറഞ്ഞാണ് ചിത്രത്തിന്റെ ഷൂട്ടിങ് തടഞ്ഞത്.
പൈതൃക കെട്ടിടമായ മഹാരാജ കോളേജ് കന്നഡ, തമിഴ്, മലയാളം, തെലുങ്ക് സിനിമകളുടെ പ്രിയപ്പെട്ട ചിത്രീകരണ കേന്ദ്രമാണ്. കോളേജ്, കോടതി, സര്‍ക്കാര്‍ ഓഫീസ് എന്നിവയാണ് മഹാരാജ കോളേജില്‍ പ്രധാനമായി ചിത്രീകരിക്കാറുള്ളത്.
കൂടുതൽ വായിക്കുക
https://www.dailymalayaly.com/
Join WhatsApp: https://chat.whatsapp.com/CpQDVWlTYng1QQatsZ3xEV The latest News, Advertise, Your Doubts, Information, Help Request & Accommodation is at your Fingertips. Click on the WhatsApp links to Subscribe to our news and updates