ഏപ്രില്‍ 19-നാണ് WHO അംഗീകാരത്തിനായി ഭാരത് ബയോടെക്ക് അപേക്ഷ സമര്‍പ്പിച്ചത്. വാക്‌സിന്‍ പരീക്ഷണഫലം സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ നല്‍കാന്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് കമ്പനി കൂടുതല്‍ ഡാറ്റ ഹാജരാക്കിയിരുന്നു.ഇന്ന് ചേര്‍ന്ന വിദഗ്ദ്ധ സമിതി യോഗത്തിനു ശേഷം കോവാക്‌സിനുള്ള അടിയന്തര ഉപയോഗത്തിന് നല്‍കുകയായിരുന്നു.അടിയന്തര ഉപയോഗത്തിന് അംഗീകാരം ലഭിച്ചതോടെ കോവാക്‌സിന്‍ സ്വീകരിച്ച ആളുകള്‍ക്ക് മറ്റ് രാജ്യങ്ങളില്‍ പ്രവേശിക്കാന്‍ അനുമതി ലഭിക്കുന്നതിന് എളുപ്പമാകും.
The Emergency Use Listing approval by WHO validates the international safety and quality standards of COVAXIN®. Bharat Biotech is motivated to mitigate the worldwide pandemic. #Indianinnovationglobalvalidation #indiasfirstindigenouscovidvaccine #covid19 #covaxin @WHO pic.twitter.com/zN7wefyP5U
— BharatBiotech (@BharatBiotech) November 3, 2021
അതേസമയം രാജ്യത്ത് കുട്ടികളിലെ വാക്സിനേഷൻ വൈകുമെന്നാണ് സൂചന. കൊവാക്സീൻ രണ്ടു വയസിന് മുകളിലുള്ളവർക്ക് നല്‍കുന്നതില്‍ കേന്ദ്രം കൂടുതൽ വിദഗ്ധരുടെ നിലപാട് തേടി. ആദ്യ ഘട്ടത്തിൽ പതിനാറിനു മുകളിലുള്ളവർക്ക് വാക്സീൻ നല്‍കാനാണ് ആലോചന. രണ്ട് വയസിന് മുകളിലുള്ള കുട്ടികളിൽ അടിയന്തര ഉപയോഗത്തിനായി കൊവാക്സീന് അനുമതി നൽകാമെന്ന് ഡിസിജിഐയുടെ വിദഗ്ധ സമിതി ശുപാർശ ചെയ്തിരുന്നു.
ഡ്രഗ്സ് കൺട്രോളർ ജനറൽ ഇക്കാര്യത്തിൽ തീരുമാനം എടുത്തിട്ടില്ല. എന്നാൽ മുഴുവൻ കുട്ടികൾക്കും വാക്സീൻ നൽകി തുടങ്ങാനുള്ള തീരുമാനം ഉടൻ ഉണ്ടാകില്ല എന്നാണ് പുറത്തുവരുന്ന സൂചന. രണ്ട് വയസിനും ആറ് വയസിനും ഇടയിലെ കൂട്ടികൾക്ക് വാക്സീൻ ലോകത്ത് ഒരിടത്തും നല്‍കി തുടങ്ങിയിട്ടില്ല. ഈ സാഹചര്യത്തിൽ കുട്ടികൾക്ക് ഇത് നല്‍കേണ്ടതുണ്ടോ സുരക്ഷിതമാണോ തുടങ്ങിയ കാര്യങ്ങളിൽ കൂടുതൽ വിദഗ്ധ ഉപദേശം തേടിയിരിക്കുകയാണ് സർക്കാർ. തല്‍ക്കാലം 16 നും 18 നും ഇടയിലുള്ള കുട്ടികൾക്ക് വാക്സീൻ നൽകി തുടങ്ങാനാണ് ആലോചന. ഇത് കൂടാതെ ഗുരുതര രോഗങ്ങളുള്ള കുട്ടികൾക്കും ആദ്യഘട്ടത്തിൽ വാക്സീൻ നൽകുന്നതും കേന്ദ്രത്തിന്‍റെ പരിഗണനയിലുണ്ട്.
Glad to see one more vaccine, #Covaxin, being granted @WHO emergency use listing. The more products we have to fight #COVID19, the better, but we must keep up the pressure to deliver #VaccinEquity & prioritize access to vulnerable groups who are still waiting for their 1st dose. https://t.co/wCgtSSNvJ1
— Tedros Adhanom Ghebreyesus (@DrTedros) November 3, 2021
ലോകാരോഗ്യ സംഘടനയുടെ അനുമതി ലഭിക്കുന്ന ഏട്ടാമത്തെ കൊവിഡ് പ്രതിരോധ വാക്സീനാണ് കൊവാക്സീൻ. ജി 20 ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ ഇടപെടലും അംഗീകാരത്തിൽ നിർണ്ണായകമായെന്ന് കേന്ദ്രസർക്കാർ വൃത്തങ്ങൾ അറിയിച്ചു.
കൊവാക്സീന് പലരാജ്യങ്ങളിലും അംഗീകാരം ഇല്ലാതിരുന്നത് വാക്സീൻ എടുത്തവരുടെ വിദേശയാത്രയ്ക്ക് തടസം സൃഷ്ടിച്ചിരുന്നു. ഈ പ്രശ്നത്തിന് കൂടി പരിഹാരമാകുകയാണ്. ഇതിനിടെ വീടുകൾ തോറും വാക്സീൻ എന്ന പുതിയ കർമ്മപദ്ധതി പ്രധാനമന്ത്രി മുന്നോട്ട് വച്ചു. നൂറ് കോടി വാക്സിനേഷൻ എന്ന റെക്കോർഡ് നേട്ടം കൈവരിച്ചിട്ടും 11 സംസ്ഥാനങ്ങളിലെ 40 ലേറെ ജില്ലകളിൽ വാക്സീൻ വിതരണം മന്ദഗതിയിൽ തന്നെ തുടരുന്ന സാഹചര്യത്തിലാണ് പ്രധാനമന്ത്രിയുടെ ഇടപെടൽ. ഈ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുടെയും ജില്ലാ കളക്ടമാര്‍രുടെയും യോഗത്തില്‍ വാക്സീന്‍ വിതരണം ഊര്‍ജ്ജിതമാക്കാനുള്ള നടപടികള്‍ പ്രധാനമന്ത്രി ചര്‍ച്ച ചെയ്തു.