ഒടുവിൽ അത് സംഭവിച്ചു തുടങ്ങി ....കെയർ ജോലിക്കു യുകെയിൽ സൗജന്യമായി എത്താനാകും
എജന്ടുമാർ 15 ലക്ഷം രൂപ വരെ വാങ്ങിച്ചു എത്തിക്കാൻ ശ്രമിക്കുന്ന സീനിയർ കെയർ ജോലിക്കു യുകെയിൽ സൗജന്യമായി എത്താനാകും എന്ന് പറയുമ്പോൾ നെറ്റി ചുളിച്ചിരുന്നവർക്കു ഇതാ ഒരു സന്തോഷ വാർത്ത .
പത്തു രൂപ പോലും ചെലവാക്കാതെ ഏതാനും യുവതീ യുവാക്കൾ യുകെയിൽ എത്തിയിരിക്കുന്നു . അത് നേരം വെളുത്തു ആരെങ്കിലും അവരെ വീട്ടിൽ ചെന്ന് വിളിച്ചു കൊണ്ട് വന്നതാണ് എന്ന് കരുതല്ലേ , ഏകദേശം 500 ലേറെ സ്ഥാപനങ്ങളിൽ വരെ ജോലിക്കു വേണ്ടി ശ്രമിച്ച ശേഷമാണു ഇതിൽ പലരും ഒടുവിൽ വിജയം കണ്ടിരിക്കുന്നത് .
അതായതു കഷ്ടപ്പെടാൻ തയ്യാറാണെങ്കിൽ അവസരവും കൈയിൽ എത്തും എന്ന് തന്നെ . ബ്രിട്ടനിലെ ലങ്കാഷെയറിൽ എത്തിയിരിക്കുന്ന സീനിയർ കെയർ ആയി ജോലി ചെയ്യുന്ന മലയാളി യുവതീ യുവാക്കളുമായി സംസാരിച്ച ശേഷം തയാറാക്കിയ ഈ വിഡിയോ ആർക്കെങ്കിലും പ്രയോജനപ്പെടട്ടെ എന്ന് കരുതിയാണ് അപ്ലോഡ് ചെയ്യുന്നത് . അവസരം എന്ന് കേൾക്കുമ്പോൾ തന്നെ ഏജൻസികളെയും ഇടനിലക്കാരെയും തപ്പി നടക്കുന്നവർ ദയവായി ഈ വിഡിയോ കാണാതിരിക്കുക . സൗജന്യ വിസ ലഭിക്കാൻ സാധ്യതയുള്ള , ഇടനിലക്കാർക്കു അവസരം നൽകാത്ത വൻകിട ആരോഗ്യ സംരക്ഷണ സ്ഥാപനങ്ങളുടെ ലിസ്റ്റ് ഡിസ്‌ക്രിപ്‌ഷൻ ബോക്സിൽ കാണുക . ഉപകാരമാകും എന്ന് തോന്നിയാൽ ഷെയർ ചെയ്യാൻ മറക്കല്ലേ ,
വീണ്ടും അടുത്ത വിഡിയോയിൽ കാണും വരെ ,
സ്നേഹത്തോടെ ടീം ലിറ്റിൽ തിങ്ങ്സ്