1988ൽ പുറത്തിറങ്ങിയ ആദ്യ ചിത്രം ‘ഒരു സിബിഐ ഡയറിക്കുറിപ്പ്’. പിന്നീട് 1989-ൽ ‘ജാഗ്രത’ എന്ന സിനിമയിൽ സേതുരാമയ്യർ രണ്ടാം വരവ് നടത്തി. രണ്ടും ബോക്‌സ് ഓഫീസ് ഹിറ്റുകളായിരുന്നു. നീണ്ട ഇടവേളയ്ക്ക് ശേഷം 2004ൽ പുറത്തിറങ്ങിയ ‘സേതുരാമയ്യർ സിബിഐ’ എന്ന ചിത്രവും 2005ൽ ‘നേരറിയൻ സിബിഐ’യും പുറത്തിറങ്ങി.
മമ്മൂട്ടി നായകനാകുന്ന സിബിഐ സീരീസിന്റെ അഞ്ചാമത്തെ തുടർച്ചയുടെ ചിത്രീകരണം ആരംഭിച്ചു. ഈ പരമ്പരയിലെ അടുത്ത ചിത്രത്തിനായി ഏറെ ആകാംക്ഷയോടെയാണ് മലയാളി പ്രേക്ഷകർ കാത്തിരിക്കുന്നത്. മുൻ സിനിമകളെ പോലെ എസ് എൻ സ്വാമി തിരക്കഥയും കെ മധു സംവിധാനവും നിർവ്വഹിക്കുന്നത് മമ്മൂട്ടിയും ആണ്. അഞ്ചാം തവണയും ചിത്രം വെള്ളിത്തിരയിൽ എത്തിക്കുന്നത് നിർമ്മാതാവായ സ്വർഗചിത്ര അപ്പച്ചനാണ്.
സേതുരാമ അയ്യർ പരമ്പരയുടെ മുമ്പത്തെ നാല് എപ്പിസോഡുകളും സൂപ്പർഹിറ്റുകളായിരുന്നു. 1988ൽ പുറത്തിറങ്ങിയ ആദ്യ ചിത്രം ‘ഒരു സിബിഐ ഡയറിക്കുറിപ്പ്’. പിന്നീട് 1989-ൽ ‘ജാഗ്രത’ എന്ന സിനിമയിൽ സേതുരാമയ്യർ രണ്ടാം വരവ് നടത്തി. രണ്ടും ബോക്‌സ് ഓഫീസ് ഹിറ്റുകളായിരുന്നു.
നീണ്ട ഇടവേളയ്ക്ക് ശേഷം 2004ൽ പുറത്തിറങ്ങിയ ‘സേതുരാമ അയ്യർ സിബിഐ’ പിന്നീട് 2005ൽ ‘നേരറിയൻ സിബിഐ’ പുറത്തിറങ്ങി.എല്ലാം സൂപ്പർ ഹിറ്റുകളായിരുന്നു. നാല് എപ്പിസോഡുകളും സൂപ്പർഹിറ്റുകളാക്കിയ അപൂർവ മലയാള ചലച്ചിത്ര പരമ്പരയെന്ന റെക്കോർഡ് സേതുരാമ അയ്യർ സ്വന്തമാക്കി. 13 വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ചിത്രത്തിന്റെ അഞ്ചാം ഭാഗം വരുന്നത്.