പത്തനംതിട്ട: ശബരിഗിരി ജലവൈദ്യുത പദ്ധതിയുടെ ഭാഗമായ പമ്പാ അണക്കെട്ട് ശനിയാഴ്ച തുറന്നു. അണക്കെട്ടിന്റെ രണ്ട് ഷട്ടറുകളിലൂടെ സെക്കന്റിൽ 25 മുതൽ 100 ഘനമീറ്റർ വരെ വെള്ളമാണ് തുറന്നുവിടുന്നത്. ജനവാസകേന്ദ്രത്തിൽ 10 സെന്റിമീറ്ററിൽ കൂടുതൽ ജലനിരപ്പ് ഉയർത്താതെ പമ്പാ നദിയിലേക്ക് വെള്ളം ഒഴുക്കിവിടുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു.
ശനിയാഴ്ച ഉച്ചയോടെ അണക്കെട്ടിൽ നിന്ന് തുറന്നുവിടുന്ന വെള്ളം വൈകിട്ട് ആറ് മണിയോടെ പമ്പ ത്രിവേണിയിൽ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. നദികളുടെ തീരത്ത് താമസിക്കുന്നവരും ശബരിമല ഭക്തരും പൊതുജനങ്ങളും ജാഗ്രത പാലിക്കണമെന്ന് അധികൃതർ അറിയിച്ചു. ഭക്തരും മറ്റും നദികളിൽ ഇറങ്ങുന്നത് ഒഴിവാക്കണമെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
താഴ്ന്ന പ്രദേശങ്ങളിൽ താമസിക്കുന്നവർ സുരക്ഷിത സ്ഥാനങ്ങളിലേക്കോ ദുരിതാശ്വാസ ക്യാമ്പുകളിലേക്കോ മാറണമെന്ന് പത്തനംതിട്ട ജില്ലാ കളക്ടർ ഡോ ദിവ്യ എസ് അയ്യർ അറിയിച്ചു.
Join WhatsApp: https://chat.whatsapp.com/CpQDVWlTYng1QQatsZ3xEV The latest News, Advertise, Your Doubts, Information, Help Request & Accommodation is at your Fingertips. Click on the WhatsApp links to Subscribe to our news and updates