യുകെയിൽ ലീഡ്‌സിലെ മീൻവുഡിൽ മലയാളി മരണമടഞ്ഞു. സിജോ ജോൺ (46) ആണ് ഞായറാഴ്ച രാവിലെ മരണമടഞ്ഞത്. നാട്ടിൽ ചാലക്കുടി സ്വദേശിയും ആലപ്പാട്ട് കുടുംബാംഗവുമാണ് സിജോ. ലീഡ്‌സ് ആശുപത്രിയിൽ ക്യാൻസർ ചികിത്സയിൽ ഇരിക്കെയാണ് ഇന്ന് (14 / 11 2021 ) രാവിലെ മരണം സംഭവിച്ചിരിക്കുന്നത്.
നഴ്‌സായ ഭാര്യയും പത്താം ക്ലാസ് വിദ്യാർത്ഥിനിയായ പെൺകുട്ടിയും അടങ്ങുന്നതാണ് സിജോയുടെ കുടുംബം. സംസ്ക്കാര ശുശ്രുഷകൾ ലീഡ്‌സിൽ നടക്കും.
ദുഃഖാർത്തരായ കുടുംബത്തിന് അനുശോചനം അറിയിക്കുകയും കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും ദുഃഖത്തിൽ പങ്കു ചേരുകയും ചെയ്യുന്നു.
ആദരാഞ്ജലികൾ 🌹🌹🌹🌹 യുക് മി അയർലണ്ട്.