തെറി പറയുവാണേൽ മലാളി പറയുന്നപോലെ പറയണം.മലയാളിക്കറിയാൻ മേലാത്ത ഭാഷകളോ തെറികളോയില്ല .

മലയാളിക്കറിയാൻ മേലാത്ത ഭാഷകളോ തെറികളോയില്ല . തെറി പറയുവാണേൽ മലാളി പറയുന്നപോലെ പറയണം. അതുപിന്നെ നസ്രാണികളാണേൽ പറയുകേം വേണ്ട . നസ്രാണികൾക്കെന്തോ തെറിപറയാൻ പ്രേത്യേക ഒരു ന്യാക്കുണ്ട്.


പണ്ടുമുതലുള്ള മിക്ക പടങ്ങളും എടുത്തു നോക്കിയാൽ മനസിലാകാവുന്നതേയുള്ളു പാപ്പച്ചൻ ഈപ്പച്ചൻ ഒക്കെ പറഞ്ഞിട്ടുള്ള തെറികളാണ് തെറികൾ . അതിപ്പോ വന്നു വന്ന് ലിജോ പെല്ലിശേരി വരെ എത്തിനിൽക്കുന്നു . കാർന്നോമ്മാരായി ഉണ്ടാക്കി വച്ചിരിക്കുന്ന തെറി ഗെറ്റപ്പിന് ഒരു കോട്ടവും തട്ടാതെതന്നെ പുള്ളി ആ പൈതൃകം ഓരോ വാക്കിലും കാത്തുസൂക്ഷിച്ചിട്ടുണ്ട് എന്നതിൽ നസ്രാണികൾക്കഭിമാനിക്കാം . ഇനി ഇപ്പൊ തെറി എന്ന പേരിനു പകരം ചുരുളിയെന്ന വാക്ക് തന്നെ വരുമോയെന്ന് കണ്ടറിയാം.
മലയാളത്തിലെ തെറികൾ വച്ച് നോക്കുമ്പോൾ ഇവിടുത്തെ ബ്രിട്ടീഷുകാരുടെ തെറിയൊക്കെ എന്ത് ! നമ്മുടെ ഏഴയിലോക്കത്തു വരില്ലട്ടോ . അവർക്ക് കൂടിപ്പോയാൽ രണ്ടോ മൂന്നോ തെറികൾ കാണും. ....കാരണം മറ്റുള്ള പല ഭാഷകളെയും അപേക്ഷിച്ചു നോക്കുമ്പോൾ ഇംഗ്ലീഷ് ഭാഷക്ക് മറ്റുള്ള ഭാഷകളേക്കാൾ ശബ്ദങ്ങളുടെ അഭാവമുണ്ട് എന്നത് തന്നെ കാരണം.
എന്തായാലും ഭൂമിയിലെ ജീവജാലങ്ങളിൽ വച്ചു ഏറ്റവും നന്നായി ഭാഷ കൈകാര്യം ചെയ്യാൻ ഭാഗ്യം കിട്ടിയിരിക്കുന്നത് നമ്മൾ മനുഷ്യർക്കാണ് .
ഇന്നുപയൊഗിക്കുന്ന സങ്കീർണമായ പലവാക്കുകളും സംസ്‌കൃതത്തിൽ നിന്ന് വളരെ അടുക്കും ചിട്ടയോടും കൂടെ രൂപപ്പെട്ടതാണ്. അങ്ങനെയല്ലാതെ വാരി വലിച്ചുപയോഗിച്ച പലവാക്കുകളും തെറികളായി രൂപപ്പെട്ടു. കാരണം ഓരോ വാക്കിനും അതിന്റെതായ ശക്തിയുണ്ട്. ഓരോ വാക്കിന്റെയും അർത്ഥങ്ങൾക്ക് നമ്മുടെ വിശ്വാസങ്ങളെ രൂപപ്പെടുത്താനും പെരുമാറ്റത്തെ നയിക്കാനും കഴിയും . ചില വാക്കുകൾ മറ്റുചില വാക്കിനേക്കാൾ ശ്കതമാണ്. അതിനാലാണ് പ്രശസ്തരായ പലരും അവരുടെ പേരുകളിൽ ചില മാറ്റങ്ങൾ വരുത്തുന്നത് കാണാം ( നയൻസ് ) . കൂടാതെ ബൈബിളിൽ തന്നെ പലയിടത്തും കുഞ്ഞു ജനിക്കുന്നതിനു മുമ്പേ പേര് ഇന്നതായിരിക്കണമെന്ന് നിർദേശം കിട്ടിയിരിക്കുന്നതും കാണാം. ( യോഹന്നാൻ, മിശിഹാ). കൂടാതെ ജീസസ് തന്നെ തന്റെ പല അനുയായികളുടെയും പേരുകളിൽ മാറ്റങ്ങൾ വരുത്തിയത് നമുക്കറിയാം .
കാരണം നാം ഒരു വാക്ക് വായിക്കുമ്പോളോ സംസാരിക്കുമ്പോളോ കേൾക്കുമ്പോളോ
നമ്മിലുണ്ടാകുന്ന വൈകാരിക പ്രതികരണങ്ങളിൽ നിന്നാണ് ഓരോ വാക്കിനും ശക്തി ഉണ്ടാകുന്നത്. ഉദാഹരണത്തിന് "എന്താടാ " എന്നത് സ്നേഹസമ്പന്നമായും ദേഷ്യത്തോടെയും ചോദിക്കാം. ശബ്ദത്തിലുണ്ടാകുന്ന ഏറ്റക്കുറച്ചിലുകൾ കേൾക്കുന്നവരിൽ പലതരത്തിലുള്ള പ്രതികരണങ്ങൾ സൃഷ്ടിക്കാം. ഉദാഹരണത്തിന് ചില പാട്ടുകൾക്ക് നമ്മിൽ ശാന്തതയും ചിലവക്ക് നമ്മിൽ ഉണർവും നൽകാൻ ആകും . ആ വാക്കിലും ട്യൂണിലും ഉണ്ടാകുന്ന വേരിയേഷൻസ് ആണിതിന് കാരണം.
സാന്താ ബാർബറയിലെ കാലിഫോർണിയ സർവകലാശാലയിൽ നിന്നുള്ള ഗവേഷണം കാണിക്കുന്നത് ഒരു തവണ മാത്രം കേൾക്കുന്ന ശക്തമായ സന്ദേശത്തേക്കാൾ രണ്ട് തവണ ആവർത്തിച്ചുള്ള ദുർബലമായ സന്ദേശം മനുഷ്യരിൽ കൂടുതൽ ആഴ്നിറങ്ങുന്നു എന്നാണ് . അതായത് ഒരു ആവർത്തനത്തിനു പോലും നമ്മുടെ മനസ്സിനെ മാറ്റാനുള്ള ശക്തിയുണ്ട്. ചിത്രങ്ങൾക്കും ഇത് ബാധകമാണ്. അതുകൊണ്ടാണ് നമ്മൾ കുഞ്ഞുങ്ങളെ വിഡ്ഢി, കഴിവില്ലാത്തവൻ, വൃത്തികെട്ടവൻ, അല്ലെങ്കിൽ മറ്റെന്തെങ്കിലുമോ പല ആവർത്തി വിളിക്കുമ്പോൾ അവനിൽ അത് ആഴ്ന്നിറങ്ങി അവസാനം അവൻ അങ്ങനാകാനും സാധ്യതയുണ്ട് .
അതുപോലെ തന്നെ കുട്ടികൾക്ക് പേരിടുമ്പോൾ വളരെയധികം ശ്രദ്ദിക്കേണ്ടതുണ്ട് .കാരണം അവന്റെ പേര് പലവുരു ആവർത്തിക്കുന്നത് അവനല്ല മറിച്ചു മറ്റുള്ളവരാണ് . ചില വാക്കുകൾക്ക് മറ്റുള്ള വാക്കിനേക്കാൾ ശക്തിയുള്ളതിനാൽ അവ അവന്റെ വളർച്ചക്കു പലതരത്തിൽ സഹായമാകും. ഇനി അങ്ങനൊന്നും ശ്രെദ്ദിച്ചു പേരിട്ടില്ലങ്കിലും കുട്ടിജീവിക്കും പക്ഷെ അവനുള്ള സാധ്യതകൾ മന്ദഗതിയിൽ ആകുമെന്നും പറയപ്പെടുന്നു .
അപ്പോൾ ഓരോ വാക്കുകളും അളന്നും മുറിച്ചും ട്ടോ .....
ജോസ്‌ന സാബു സെബാസ്റ്റ്യൻ ✍️
-------------------------------------------

Credits: Follow Josna Sabu Sebastian 

If you’d like to comment/share thoughts please do. I love to read and respond to your comments. It’s a great feeling to get connected.
If you copy and paste, please do remember to mention or tag me and buy me Bubble tea ❤️

യുക് മി(UCMI) GLOBAL INDIAN COMMUNITY
HELP| INFORMATION | JOB | ACCOMMODATION | ADVERTISE | NEWS
യുക് മി (UCMI): ഹെൽപ്, ഇൻഫർമേഷൻ & സപ്പോർട്ട് കമ്മ്യൂണിറ്റി അയർലണ്ട് 💬  SUBCRIBE      
ഡെയ്‌ലി മലയാളി ന്യൂസ് SUBCRIBE  
        
വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !

Greetings, UCMI COMMUNITY👥

chat with us on WhatsApp

യുക്മി(UCMI)👥 is 100000 + Members Community, For HELP -INFO-SUPPORT-NEWS-UCMI COMMUNITY|IRELAND MALAYALI| IRELAND INDIANS| All Quires Chat directly to the Community,

🔰CLICK TO JOIN:👉COMMUNITY

🔰CLICK TO CHAT:👉ADMIN

...