സിനിമാ,നാടക, ടെലിവിഷന്‍ നടി കോഴിക്കോട് ശാരദ (84) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കേയാണ് മരണം.
നിരവധി സിനിമകളിലും നാടകങ്ങളിലും അഭിനയിച്ച താരം മലയാളികള്‍ക്ക് വളരെ സുപരിചിതയായിരുന്നു. കോഴിക്കോട് സ്വദേശിയായ ശാരദ നാടകങ്ങളില്‍ അഭിനയിച്ചുകൊണ്ടായിരുന്നു അഭിനയ ജീവിതത്തിന് തുടക്കമിടുന്നത്.
1979-ല്‍ എത്തിയ അങ്കക്കുറി എന്ന സിനിമയാണ് ആദ്യ ചിത്രം. 1985 – 87 കാലങ്ങളില്‍ ഐ.വി ശശി സംവിധാനം ചെയ്ത അനുബന്ധം, നാല്ക്കവല, അന്യരുടെ ഭൂമി എന്നീ ചിത്രങ്ങളില്‍ അഭിനയിച്ചു.
കൂടാതെ ഉത്സവപ്പിറ്റേന്ന്, സദയം, സല്ലാപം, കിളിച്ചുണ്ടന്‍ മാമ്പഴം, അമ്മക്കിളിക്കൂട്, നന്ദനം, യുഗപുരുഷന്, കുട്ടിസ്രാങ്ക്. എന്നിവയുള്‍പ്പെടെ എണ്‍പതോളം ചിത്രങ്ങളില്‍ ശാരദ അഭിനയിച്ചിട്ടുണ്ട്.
ചെറിയ വേഷങ്ങളിലാണ് അഭിനയിച്ചതെങ്കിലും തന്റെ അഭിനയ ശേഷി കൊണ്ട് ഈ വേഷങ്ങളില്‍ എല്ലാം ശ്രദ്ധിക്കപ്പെട്ടിരുന്നു. സിനിമകള്‍ കൂടാതെ ടെലിവിഷന്‍ സീരിയലുകളിലും സജീവമായിരുന്നു.സിനിമാ സീരിയല്‍ നാടക ലോകത്തു നിന്നുള്ള നിരവധി പേരാണ് മുതിര്‍ന്ന നടിയുടെ വിയോഗത്തെ തുടര്‍ന്ന് ആദരാഞ്ജലികളര്‍പ്പിച്ച് രംഗത്തെത്തിയിട്ടുള്ളത്.
അങ്കക്കുറി എന്ന ചിത്രത്തിലൂടെ 1979ലാണ് കോഴിക്കോട് ശാരദ ആദ്യമായി വെള്ളിത്തിരയിലെത്തുന്നത്. ഒട്ടേറെ സീരിയലുകളിലും കോഴിക്കോട് ശാരദ അഭിനയിച്ചിട്ടുണ്ട്. മെഡിക്കല്‍ കോളേജ് റിട്ടയര്‍ഡ് നഴ്സിംഗ് അസിസ്റ്റാണ് കോഴിക്കോട് ശാരദ.
കൂടുതൽ വായിക്കുക
https://www.dailymalayaly.com/
Join WhatsApp: https://chat.whatsapp.com/CpQDVWlTYng1QQatsZ3xEV The latest News, Advertise, Your Doubts, Information, Help Request & Accommodation is at your Fingertips. Click on the WhatsApp links to Subscribe to our news and updates