ഇന്ന് നടന്ന സെമിയിൽ പാകിസ്താനെ 5 വിക്കറ്റിന് പരാജയപ്പെടുത്തി ഓസ്‌ട്രേലിയ ടി20 ലോകകപ്പിന്റെ ഫൈനലിൽ പ്രവേശിച്ചു.
കളിയിൽ ആദ്യം ബാ്റ്റ് ചെയ്ത പാക് ടീം 4 വിക്കറ്റ് നഷ്ടത്തില്‍ 176 റണ്‍സെടുക്കുകയുണ്ടായി. ക്യാപ്റ്റൻ ബാബര്‍ അസമും (39, അഞ്ച് ഫോര്‍) മുഹമ്മദ് റിസ്വാനും പാകിസ്ഥാന് മികച്ച തുടക്കം തന്നെ നല്‍കി. ഒന്നാം വിക്കറ്റില്‍ ഇരുവരും 71 റണ്‍സ് ചേര്‍ത്തു. 67 റണ്‍സ് വാരിയ റിസ്വാനൊപ്പം ഫഖര്‍ സമാനും (55 നോട്ടൗട്ട് ) കത്തിക്കയറിയപ്പോള്‍ പാകിസ്ഥാന്‍ ഉശിരന്‍ സ്‌കോറിലെത്തി. ഓസീസിനായി മിച്ചല്‍ സ്റ്റാര്‍ക്ക് രണ്ടും പാറ്റ് കമ്മിന്‍സും ആദം സാംപയും ഓരോ വിക്കറ്റ് വീതവും സ്വന്തമാക്കിയിരുന്നു.
രണ്ടാം ബാറ്റിങ് ചെയ്ത ഓസീസ് ഒരു ഓവർ ബാക്കിനിൽക്കെ വിജയറൺസ് കുറിച്ചു. വെറും 17 പന്തിൽ 41 റൺസെടുത്ത മാത്യു വെയ്ഡും 31 പന്തിൽനിന്ന് 40 റൺസെടുത്ത മാർകസ് സ്റ്റോണിസുമാണ് ആസ്ട്രേലിയയുടെ രക്ഷകരായത്. ടോസ് ലഭിച്ച ഓസീസ് നായകൻ ആരോൺ ഫിഞ്ച് എതിരാളികളെ ആദ്യം ബാറ്റ് ചെയ്യാൻ അയക്കുകയായിരുന്നു.
നിർണ്ണായകമായ അവസാന ഓവറുകളിൽആവേശകരമായ പ്രകടനം പുറത്തെടുത്ത മാത്യു വെയ്ഡും മാർക്കസ് സ്റ്റോയ്‌നെയ്‌സുമാണ് ആസ്‌ത്രേലിയക്ക് അനായാസജയം സമ്മാനിച്ചത്.
177 റണ്‍സിന്റെ വിജയലക്ഷ്യമാണ് ഓസ്‌ട്രേലിയക്കു പാകിസ്താന്‍ നല്‍കിയത്. പാക് ടീമിന്റെ ശക്തമായ ബൗളിങ് നിരയ്‌ക്കെതിരേ പാക് ടീമിന് ഈ സ്‌കോര്‍ ചേസ് ചെയ്യുകയെന്നത് അസാധ്യമാവുമെന്നായിരുന്നു കരുതപ്പെട്ടിരുന്നത്.
എന്നാല്‍ ഒരോവര്‍ ബാക്കിനില്‍ക്കെ അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ ഓസീസീസ് അവിസ്മരണീയ വിജയം കുറിക്കുകയായിരുന്നു. 49 റണ്‍സെടുത്ത ഡേവിഡ് വാര്‍ണര്‍ ടീമിന്റെ ടോപ്‌സ്‌കോററായത്. എന്നാല്‍ ടീമിന്റെ ഹീറോസ് മാത്യു വേഡും മാര്‍ക്കസ് സ്‌റ്റോയ്‌നിസുമായിരുന്നു. വേഡും വെറും 17 ബോളില്‍ നാലു സിക്‌സറും രണ്ടു ബൗണ്ടറികളുമടക്കം പുറത്താവാതെ 41 റണ്‍സെടുത്തപ്പോള്‍ സ്‌റ്റോയ്‌നിസ് 31 ബോളില്‍ രണ്ടു വീതം ബൗണ്ടറികളും സിക്‌സറുമടക്കം 40 റണ്‍സുമായി പുറത്താവാതെ നിന്നു.അപരാജിതമായ ആറാം വിക്കറ്റില്‍ സറ്റോയ്‌നിസ് ജോടി 71 റണ്‍സ് വാരിക്കൂട്ടി. ഇതാണ് മല്‍സരം പാകിസ്താനില്‍ നിന്നും തട്ടിയകറ്റിയത്. ഷഹീന്‍ അഫ്രീഡിയെറിഞ്ഞ 19ാം ഓവില്‍ 22 റണ്‍സ ഈ സഖ്യം നേടി ആദ്യ മൂന്നു ബോളില്‍ നാലു റണ്‍സ് മാത്രമേ ഷഹീന്‍ വിട്ടുകൊടുത്തുള്ളൂളൂ. എന്നാല്‍ ശേഷിച്ച മൂന്നു ബോളും സിക്‌സറിലേക്കു പറത്തി വേഡ് പാകിസ്താന്റെ കഥ കഴിക്കുകയായിരുന്നു.
കൂടുതൽ വായിക്കുക
https://www.dailymalayaly.com/
Join WhatsApp: https://chat.whatsapp.com/CpQDVWlTYng1QQatsZ3xEV The latest News, Advertise, Your Doubts, Information, Help Request & Accommodation is at your Fingertips. Click on the WhatsApp links to Subscribe to our news and updates