350 രൂപ ക്ക് സിമന്റ്: സ്വകാര്യ കമ്പനികൾക്ക് പണി കൊടുത്തു സ്റ്റാലിൻ
ചെന്നൈ : സ്വകാര്യ സിമന്റ് കമ്പനികൾ ദിനം പ്രതി വില വർധിപ്പിച്ചു കൊണ്ടിരിക്കുന്ന തിനിടയിൽ മുട്ടൻ പണി കൊടുത്തു സ്റ്റാലിൻ.തമിഴ്നാട് സര്‍ക്കാര്‍ ഉല്പാദിപ്പിക്കുന്ന വലിമൈ സിമന്റ് ഉൽപന്ന വിപണനോദ്ഘാടനം മുഖ്യമന്ത്രി എം.കെ.സ്റ്റാലിന് നിര്‍വഹിച്ചു.
മറ്റു സിമന്റുകളെക്കാൾ കുറഞ്ഞ വിലയിൽ 'വലിമൈ' ജനങ്ങളിലേക്കെത്തും. വലിമൈ പ്രീമിയം 50 കിലോയുടെ ചാക്കിന് 350 രൂപയും വലിമൈ സുപ്പീരിയർ ചാക്കിന് 365 രൂപയുമാണ് നിരക്ക്.
വിപണിയില്‍ സ്വകാര്യ കമ്പനികളുടെ സിമന്റിന് 490 രൂപ വരെ വിലയുണ്ട്. തമിഴ്നാട് സര്‍ക്കാറിന്റെ 'അരസു' സിമന്റ് നിലവില്‍ മാസംതോറും 90,000 ടണ്‍ വിറ്റഴിക്കുന്നുണ്ട്.
ആറുമാസത്തിനിടെ സ്വകാര്യ കമ്പനികളുടെ സിമന്റിന് വില കുതിച്ചുയര്‍ന്നതോടെയാണ് സംസ്ഥാന സര്‍ക്കാര്‍ സ്വന്തം നിലയില്‍ സിമന്റ് ഉല്പാദനം സജീവ മാക്കിയത്. ഇതോടെ കേരളമടക്കം സിമന്റ് വില കുറയുമെന്ന് കരുതുന്നു.സാധാരണക്കാരൻ കെട്ടിടനിർമാണ സാധനങ്ങളുടെ വിലക്കയറ്റത്തിൽ വലയുമ്പോൾ ആശ്വാസവുമായി തമിഴ്നാട് സർക്കാർ.
നിലവിൽ വിപണിയിൽ സ്വകാര്യ കമ്പനികളുടെ സിമന്റിന് 500 രൂപയ്ക്ക് അടുത്ത് വിലയുള്ളപ്പോഴാണ് 'വലിമൈ' കരുത്താകുന്നത്. തമിഴ്നാട് സർക്കാരിന്റെ 'അരസു' സിമന്റ് നിലവിൽ മാസം തോറും 30,000 ടൺ നിർമിച്ച് വിറ്റഴിക്കുന്നുണ്ടെന്നാണ് റിപ്പോർട്ട്. തമിഴ്നാട് സർക്കാർ പുറത്തിറക്കുന്ന രണ്ടാമത്തെ സിമന്റ് ബ്രാൻഡാണ് 'വലിമൈ'. തമിഴ്നാട് സിമന്റ്സ് കോർപ്പറേഷന് തെങ്കാശി ജില്ലയിലെ അരിയല്ലൂരിലും ആലങ്ങുളത്തും 17 ലക്ഷം മെട്രിക് ടൺ സിമന്റ് ഉൽപാദിപ്പിക്കാൻ ശേഷയുള്ള മൂന്ന് പ്ലാന്റുകളാണ് ഉള്ളത്.