ടി20 ലോകകപ്പിലെ ആദ്യ സെമിഫൈനലില്‍ ഇംഗ്ലണ്ടിനെ(England) അഞ്ച് വിക്കറ്റിന് തകര്‍ത്ത് ന്യൂസിലന്‍ഡ് ഫൈനലില്‍. രണ്ട് വര്‍ഷം മുമ്പ് ഏകദിന ലോകകപ്പ് ഫൈനലില്‍ ബൗണ്ടറി കണക്കില്‍ ഇംഗ്ലണ്ടിന് മുന്നില്‍ കിരീടം കൈവിട്ടതിനുള്ള മധുരപ്രതികാരം കൂടിയായി ന്യൂസിലന്‍ഡിന്‍റെ ജയം.
16 ഓവര്‍ പൂര്‍ത്തിയായപ്പോള്‍ 110-4 എന്ന നിലയില്‍ തോല്‍വി മുന്നില്‍ക്കണ്ട കിവീസിനെ ജിമ്മി നീഷാമും ഓപ്പണര്‍ ഡാരില്‍ മിച്ചലും പുറത്തെടുത്ത അവിശ്വസീനയ ഇന്നിംഗ്സുകളുടെ കരുത്തിലാണ് വിജയത്തിലേക്ക് ചിറകടിച്ചുയര്‍ന്നത്.
അവസാന നാലോവറില്‍ 57 റണ്‍സ് ജയിക്കാീന്‍ വേണ്ടിയിരുന്ന ന്യൂസിലന്‍ഡിനായി ആദ്യം ജിമ്മി നീഷാമും അവസാനം ഡാരില്‍ മിച്ചലും നടത്തിയ വെടിക്കെട്ട് ഒരോവര്‍ ബാക്കി നില്‍ക്കെ അവരെ ജയത്തിലേക്ക് നയിച്ചു. 47 പന്തില്‍ പുറത്താകാതെ 72 റണ്‍സടിച്ച മിച്ചലാണ് ന്യൂസിലന്‍ഡിന്‍റെ ടോപ് സ്കോറര്‍. ജിമ്മി നീഷാം 11 പന്തില്‍ 27 റണ്‍സടിച്ച് വിജയത്തില്‍ നിര്‍ണായക സംഭാവന നല്‍കി.സ്കോര്‍ ഇംഗ്ലണ്ട് 20 ഓവറില്‍ 166-4, ന്യൂസിലന്‍ഡ് 19 ഓവറില്‍ 167-5.
ഡാരില്‍ മിച്ചല്‍, ഡെവോണ്‍ കോണ്‍വെ, ജിമ്മി നീഷാം എന്നിവരുടെ മികവീസിന് ജയമൊരുക്കിയത്. ഇതോടെ 2019 ഏകദിന ലോകകപ്പ് ഫൈനല്‍ പരാജയത്തിന് മധുരപ്രതികാരം കൂടിയായി. നാളെ നടക്കുന്ന പാകിസ്ഥാൻ- ഓസ്‌ട്രേലിയ മത്സര വിജയികളെ 14ന് നടക്കുന്ന ഫൈനലില്‍ ന്യൂസീലന്‍ഡ് നേരിടും.