അയർലണ്ടിലെ പുതിയ ഇന്ത്യൻ അംബാസിഡർ ശ്രീ.അഖിലേഷ് മിശ്ര ചുമതലയേറ്റു
അയർലണ്ടിലെ പുതിയ അംബാസഡർ ശ്രീ.അഖിലേഷ് മിശ്രയെയും ശ്രീമതി റീതി മിശ്രയെയും അയർലണ്ടിലേക്ക് എത്തി. അവരെ സ്വീകരിച്ചു ആശംസകൾ നേർന്ന് അയർലണ്ടിലെ ഇന്ത്യൻ എംബസി.അവർക്ക് വിജയകരമായ കാലാവധിയും പുതിയ പ്രവർത്തനങ്ങൾക്ക് ആശംസയും അർപ്പിക്കുന്നു.
വിടപറഞ്ഞു സന്ദീപ് കുമാർ.. അയർലണ്ടിന് ഇനി പുതിയ ഇന്ത്യൻ അംബാസഡർ
1989 ഐ.എഫ്.എസ് ബാച്ച് അംഗമായ ശ്രീ.അഖിലേഷ് മിശ്രയാണ് ഇന്ത്യാ ഗവർമെന്റിന്റെ പുതിയ നിയോഗത്തിൽ അയർലണ്ടിൽ എത്തിയത് . അയര്‍ലണ്ടിലെ പുതിയ ഇന്ത്യന്‍ അംബാസഡറായി മുതിര്‍ന്ന നയതന്ത്രജ്ഞന്‍ ശ്രീ.അഖിലേഷ് മിശ്രയെ ഇന്നുമുതൽ ഉണ്ടാകും.
നിലവില്‍ വിദേശ കാര്യ വകുപ്പില്‍ ഓഫീസര്‍ ഓണ്‍ ഡ്യൂട്ടിയില്‍ ജോലി ചെയ്യുന്ന അദ്ദേഹം അയർലണ്ടിൽ എത്തി.ഉടൽ ചുമതലയേല്‍ക്കുമെന്ന് ഇന്ത്യന്‍ എംബസി പത്രക്കുറിപ്പിൽ അറിയിച്ചു.
1989 IFS ബാച്ച് അംഗമാണ് അഖിലേഷ് മിശ്ര.
2016 ജനുവരി മുതല്‍ -2019ഫെബ്രുവരി വരെ മാലി ദ്വീപ്‌സിലെ ഇന്ത്യന്‍ അംബാസഡര്‍
2013 ഓഗസ്റ്റ് മുതല്‍ 2016 ജനുവരി വരെ കാനഡയിലെ ടൊറോണ്ടോയില്‍ കൗണ്‍സല്‍ ജനറല്‍ .
2021 മാര്‍ച്ചുമുതല്‍ സെക്രട്ടറി തലത്തില്‍ ഓഫീസര്‍ ഓണ്‍ സ്പെഷ്യല്‍ ഡ്യൂട്ടി
2020 ഫെബ്രുവരി മുതല്‍ 2021 മാര്‍ച്ച് വരെ DPA ( ഡെവലപ്മെന്റ് പാര്‍ട്ണര്‍ഷിപ്പ് അഡ്മിനിസ്ട്രേഷൻ )ല്‍ അഡീഷണല്‍ സെക്രട്ടറി.
2019 ഫെബ്രുവരി മുതല്‍ 2020 ഫെബ്രുവരി വരെ ഒരു വര്‍ഷം ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് കള്‍ച്ചറല്‍ റിലേഷന്‍സ് ഡയറക്ടര്‍ ജനറൽ .
ഇന്ത്യന്‍ ഗ്രാന്റ് ആന്റ് ലൈന്‍സ് ഓഫ് ക്രഡിറ്റ്, ഇന്ത്യന്‍ ടെക്നിക്കല്‍ ആന്റ് ഇക്കണോമിക് കോഓപ്പറേഷന്‍ എന്നീ പ്രോജക്ടുകളില്‍ വിദേശ രാജ്യങ്ങള്‍ക്കുള്ള ഡവലപ്മെന്റല്‍ അസിസ്റ്റന്‍സിന്റെ ചുമതല എന്നിങ്ങനെ വിവിധ മേഖലകളിൽ കഴിവ് തെളിയിച്ചു.
ശ്രീ.സന്ദീപ് കുമാർ അയർലണ്ടിൽ നിന്നും കഴിഞ്ഞ മാസം പടിയിറങ്ങി. പഴയ അംബാസിഡർ മാരിൽ നിന്നും വ്യത്യസ്തത പുലർത്തിയിരുന്ന ഒരു ഇന്ത്യൻ ഒഫീഷ്യലിനെ ആയിരുന്നു .അയർലണ്ടിലെ ഇന്ത്യൻ സമൂഹവുമായി എപ്പോഴും അടുത്ത് ഇടപഴകാനുള്ള ഒരു അവസരവും മാറ്റി വയ്ക്കാതെ ഒട്ടുമിക്ക കൗണ്ടികളിലും ഓടിയെത്തിയ അംബാസിഡർ അയർലണ്ടിന്റെ ഇന്ത്യൻ മനസ്സുകളിൽ മറക്കാതെ എന്നും ഉണ്ടാകും. കോവിഡ് കാലത്തു, ഇന്ത്യക്കാരായ സ്റ്റുഡന്റ്‌സിനേയും ഇവിടെ സന്ദർശന വേളയിൽ അകപ്പെട്ടു പോയ ഇന്ത്യക്കാരെയും ഇവിടെയുള്ളവരെയും തിരികെ എത്തിക്കുന്നതിൽ നിസ്തുലമായി പരിശ്രമിക്കുകയും രാപകൽ ഇല്ലാതെ അവർക്ക് വേണ്ട സഹായം ലഭ്യമാക്കുകയും ചെയ്‌തു. ഇന്ത്യയും അയര്‍ലണ്ടും തമ്മിലുള്ള സാംസ്‌കാരിക -വ്യാപാര ബന്ധങ്ങള്‍ ദൃഢമാക്കാനും അദ്ദേഹത്തിന്റെ ശ്രമങ്ങൾ ഫലം കണ്ടു.
1985 ബാച്ച് ഐഎഫ്എസ് അംഗമായ ഇന്ത്യന്‍ അംബാസഡര്‍ സന്ദീപ് കുമാര്‍, ക്രൊയേഷ്യ, ഹോങ്കോംഗ്, പാരിസ്, കേപ് ടൗണ്‍,അഫ്ഗാനിസ്ഥാൻ എന്നീ രാജ്യങ്ങളില്‍ വിവിധ ദൗത്യങ്ങള്‍ വിജയകരമായി പൂര്‍ത്തീകരിച്ച ശേഷമാണ് 2018 നവംബര്‍ മുതലാണ് അംബാസഡറായിഅയർലണ്ടിൽ സ്ഥാനം ഏറ്റെടുത്തത്.
അഫ്ഗാനിസ്ഥാനില്‍ കാബൂളിൽ ഡപ്യൂട്ടേഷനില്‍ പോലീസ് റിഫോംസിന്റെ ചുമതല വഹിച്ചു . 2013 മുതല്‍ 2015വരെ ഇദ്ദേഹം ഇന്ത്യന്‍ വിദേശകാര്യ വകുപ്പില്‍ വെസ്റ്റ് ഏഷ്യ ആന്റ് നോര്‍ത്ത് ആഫ്രിക്കന്‍ ഡിവിഷന്റെ ജോയിന്റ് സെക്രട്ടറിയായും റിപ്പബ്ലിക് ഓഫ് ക്രൊയേഷ്യയിലെ ഇന്ത്യന്‍ അംബാസഡറായും പ്രവര്‍ത്തിച്ചിരുന്നു.