അതുല്യ സേവനത്തിനുള്ള ബ്രിട്ടീഷ് എമ്പയർ മെഡൽ കരസ്ഥമാക്കി ബ്രിട്ടിഷ് മലയാളി എബി ജോസഫ്, പോങ്ങാനാതടത്തിൽ



"അഭിനന്ദനങ്ങൾ " എബി ജോസഫ്, പോങ്ങാനാതടത്തിൽ

ബ്രിട്ടീഷ് രാജകുടുംബം നല്‌കുന്ന ഉന്നത ബഹുമതികളിൽ ഒന്നായ “ബ്രിട്ടീഷ് എമ്പയർ മെഡൽ” കരസ്ഥമാക്കി മലയാളിയായ എബി ജോസഫ് തന്റെ ആരോഗ്യമേഖലയിലെ പ്രാവീണ്യം ഉറപ്പിച്ചു.ഈ കോവിഡ് കാലത്ത് ബ്രിട്ടനിലെ ആരോഗ്യമേഖലയിൽ നൽകിയ വിലമതിക്കാനാകാത്ത സേവനത്തിനാണ് എലിസബത്ത് രാജ്ഞിയുടെ പ്രത്യേക അംഗീകാരം എബിയെ തേടി എത്തിയിരിക്കുന്നത്. 

കോട്ടയം അമ്മഞ്ചേരി പോങ്ങാനാതടത്തിൽ പരേതനായ ഔസേപ്പച്ചന്റെയും, ആലീസിന്റേയും മകനായ എബി ജോസഫ്, ഭാര്യ ജിനുവിനും, മക്കളായ ഏതൻ (4), ജെയ്ക്ക് (2) എന്നിവരോടൊപ്പം സ്ട്രാറ്റ്ഫോർഡ് അപ്പോൺ അവോണിൽ ആണ് താമസം. നേഴ്സ് ആയി ജോലി ചെയ്യുന്ന ഭാര്യ  ജിനു ജോസ് പൊൻകുന്നം ഇളങ്കുളം-ഇലഞ്ഞിമറ്റത്തിൽ കുടുംബാംഗമാണ്.

 

ബ്രിട്ടനിൽ ജീവനക്കാരുടെ ദൗർലഭ്യം നേരിട്ടിരുന്ന കോവിഡ്  സമയത്താണ് തൻ്റെ മൂന്ന് മാസവും, രണ്ടുവയസ്സും പ്രായമുള്ള കുട്ടികളെയും കുടുംബത്തെയും വിട്ടുമാറി എബി കെയർ ഹോമിൽ താമസമാക്കുന്നത്. ആത്മാർഥ സേവനത്തിനുള്ള അംഗീകാരമായി ബൂപ്പ കെയർ സർവീസ് എബിക്ക് “കെയർഹോം ഹീറോ” അംഗീകാരം നൽകി ആദരിച്ചിരുന്നു. 

2012 ൽ ബൂപ്പ കെയർ സർവീസിൽ നേഴ്സ് ആയി ജോലി തുടങ്ങി പിന്നീട് ക്ലിനിക്കൽ മാനേജരായും ഹോം മാനേജരായും എബി സേവനം അനുഷ്ഠിച്ചിട്ടുണ്ട്. 

പിന്നീടാണ് രാജ്യത്തിന്റെ ഉന്നത ബഹുമതികളിൽ ഒന്നായ “ബ്രിട്ടീഷ് എമ്പയർ മെഡൽ” എബിയെ തേടിയെത്തുന്നത്. അവാർഡിനൊപ്പം രാജകുടുംബത്തിൻ്റെ ഔദ്യോഗിക വസതികളിൽ ഒന്നായ ബക്കിങ്ഹാം കൊട്ടാരത്തിലെ ഗാർഡൻ പാർട്ടിക്കുള്ള ക്ഷണവും എബിക്ക് ലഭിച്ചിട്ടുണ്ട്. എബി ജോസഫിന് ഇനി സ്വന്തം പേരിനോടൊപ്പം രാജ്യത്തിന്റെ ആദര സൂചകമായി “ബി.ഇ.എം(BEM)” എന്ന് ഔദ്യോഗികമായി കൂട്ടിച്ചേർക്കാം.

കോവിഡ് രൂക്ഷമായി ബ്രിട്ടനിൽ പടർന്നിരുന്ന കാലയളവിൽ സ്വന്തം കുടുംബത്തിൽ നിന്നും വിട്ടുമാറി മാസങ്ങളോളം ജോലിസ്ഥലത്തുതന്നെ താമസമാക്കി കോവിഡ് ബാധിതരായ രോഗികൾക്കും ജീവനക്കാർക്കും നൽകിയ സേവനത്തിനാണ് എബിയെ രാജ്യം ആദരിക്കുന്നത്. ഇത് ഒരു ബ്രിട്ടീഷ് സാമ്രാജ്യ മെഡലിനെ സൂചിപ്പിക്കുന്നു.

1917 -ൽ സ്ഥാപിതമായ ഈ മെഡൽ സിവിലിയൻമാരുടേയോ സൈനിക ഉദ്യോഗസ്ഥരുടേയോ "മെറിറ്റോറിയസ്" പ്രവർത്തനങ്ങൾക്ക് നൽകപ്പെട്ടതാണ്. 1993 -ൽ ഇത് റദ്ദാക്കപ്പെട്ടു, എന്നാൽ ഏകദേശം 20 വർഷത്തിനുശേഷം, പ്രധാനമന്ത്രി ഡേവിഡ് കാമറൂൺ മെഡൽ തിരികെ കൊണ്ടുവന്നു, ഓരോ വർഷവും കമ്മ്യൂണിറ്റി വളണ്ടിയർമാർക്ക് 300 ഓളം സമ്മാനങ്ങൾ നൽകി. 

പ്രാദേശിക കമ്മ്യൂണിറ്റിക്ക് നൽകിയ ഒരു 'ഹാൻഡ്സ്-ഓൺ' സേവനത്തിന് അവാർഡ് നൽകുന്നു . ഇത് ഒരു ദീർഘകാല ജീവകാരുണ്യ പ്രവർത്തനമോ സ്വമേധയാ ഉള്ള പ്രവർത്തനമോ അല്ലെങ്കിൽ താരതമ്യേന കുറഞ്ഞ കാലയളവിലുള്ള (3 മുതൽ 4 വർഷം വരെ) നൂതനമായ പ്രവർത്തനമോ ആയിരിക്കാം, ഈ മെഡൽ ഒരു പ്രത്യേക കമ്മിറ്റി തീരുമാനിക്കുന്നു. കമ്മിറ്റിയുടെ തീരുമാനങ്ങൾ പ്രധാനമന്ത്രിയുടെ അടുത്തേക്ക് പോകും , ഒടുവിൽ, അത് പരിശോധിക്കാൻ രാജ്ഞിയിലേക്ക് എത്തുന്നു. മെഡൽ നൽകപ്പെടുന്നു 


UCMI IRELAND (യു ക് മി ) The latest News, Your Doubts, Information, Help Request & Accommodation is at your Fingertips. Click on the WhatsApp links to Subscribe to our news and updates UCMI (യു ക് മി) 10 👉Click & Join  

യുക് മി(UCMI) GLOBAL INDIAN COMMUNITY
HELP| INFORMATION | JOB | ACCOMMODATION | ADVERTISE | NEWS
യുക് മി (UCMI): ഹെൽപ്, ഇൻഫർമേഷൻ & സപ്പോർട്ട് കമ്മ്യൂണിറ്റി അയർലണ്ട് 💬  SUBCRIBE      
ഡെയ്‌ലി മലയാളി ന്യൂസ് SUBCRIBE  
        
വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !

Greetings, UCMI COMMUNITY👥

chat with us on WhatsApp

യുക്മി(UCMI)👥 is 100000 + Members Community, For HELP -INFO-SUPPORT-NEWS-UCMI COMMUNITY|IRELAND MALAYALI| IRELAND INDIANS| All Quires Chat directly to the Community,

🔰CLICK TO JOIN:👉COMMUNITY

🔰CLICK TO CHAT:👉ADMIN

...