കോവിഡ് വ്യാപനത്തെ തുടര്‍ന്ന് രാജ്യത്തുണ്ടായ മരണങ്ങളില്‍ മാര്‍പാപ്പ അനുശോചനം രേഖപ്പെടുത്തുകയും കാലാവസ്ഥാ വ്യതിയാനവും ദാരിദ്ര നിര്‍മാര്‍ജനവും ഇരുവരും ചര്‍ച്ച ചെയ്തുവെന്നുമാണ് റിപ്പോര്‍ട്ട്.
ജവഹര്‍ലാല്‍ നെഹ്‌റു, ഇന്ദിരാഗാന്ധി, ഐ.കെ.ഗുജ്‌റാള്‍, എ.ബി.വാജ് പേയി എന്നിവര്‍ക്ക് ശേഷം വത്തിക്കാനിലെത്തി മാര്‍പാപ്പയെ കാണുന്ന അഞ്ചാമത്തെ പ്രധാനമന്ത്രിയാണ് നരേന്ദ്ര മോദി.
Had a very warm meeting with Pope Francis. I had the opportunity to discuss a wide range of issues with him and also invited him to visit India. @Pontifex pic.twitter.com/QP0If1uJAC
— Narendra Modi (@narendramodi) October 30, 2021
വെള്ളിയാഴ്ച രാവിലെ റോമിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി യൂറോപ്യന്‍ യൂണിയന്‍ കൗണ്‍സിലിന്റെയും കമ്മീഷന്റെയും പ്രസിഡന്റുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. മോദി ഇറ്റയിലെ പിയാസ ഗാന്ധിയില്‍ സന്ദര്‍ശനം നടത്തുകയും ഗാന്ധി ശില്പത്തില്‍ പൂക്കളര്‍പ്പിക്കുകയും ചെയ്തു.
ഫ്രാന്‍സിസ് മാര്‍പാപ്പയുമായുള്ള പ്രധാനമന്ത്രിയുടെ കൂടിക്കാഴ്ച രാജ്യവും വത്തിക്കാനും കത്തോലിക്കാ സഭയും തമ്മിലുള്ള ബന്ധങ്ങള്‍ക്ക് കൂടുതല്‍ ഊര്‍ജവും ഊഷ്മളതും പകരുമെന്ന് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി പറഞ്ഞിരുന്നു.
മാര്‍പാപ്പയുടെ ഇന്ത്യാ സന്ദര്‍ശനത്തിന് കേന്ദ്രസര്‍ക്കാര്‍ മുന്‍കൈയെടുക്കണമെന്ന് നേരെത്തെ ലത്തീന്‍, സീറോ മലബാര്‍, സീറോ മലങ്കര സഭകളെ പ്രതിനിധീകരിച്ച് കര്‍ദിനാള്‍മാരായ ഡോ. ഒസ്വാള്‍ഡ് ഗ്രേഷ്യസ്, മാര്‍ ജോര്‍ജ് ആലഞ്ചേരി, മാര്‍ ബസേലിയസ് ക്ലീമിസ് കത്തോലിക്ക ബാവ എന്നിവര്‍ ഡല്‍ഹിയിലെത്തി പ്രധാനമന്ത്രി മോദിയുമായി നടത്തിയ ചര്‍ച്ചയില്‍ ആവശ്യപ്പെട്ടിരുന്നു.