ധീരജവാൻ ജവാൻ വൈശാഖിന് നാടിന്റെ അന്ത്യാഞ്ജലി; സംസ്‌കാരം കൊല്ലം കുടവട്ടൂരിലെ വീട്ടുവളപ്പിൽ നടന്നു
ധീരജവാന് നാടിന്റെ അന്ത്യാഞ്ജലി. കഴിഞ്ഞ ദിവസം ജമ്മുകശ്മീരിലെ പൂഞ്ചിൽ ഭീകരരുമായുണ്ടായ ഏറ്റുമുട്ടലിൽ വീരമൃത്യു വരിച്ച മലയാളി ജവാൻ വൈശാഖിന്റെ സംസ്‌കാരം കൊല്ലം കുടവട്ടൂരിലെ വീട്ടുവളപ്പിൽ നടന്നു.
ജമ്മു കാശ്മീരിലെ പൂഞ്ചിൽ ഭീകരരമായിട്ടുള്ള ഏറ്റുമുട്ടലിൽ (Poonch Encounter) വീരമൃത്യു വരിച്ച മലയാളി ജവാൻ എച്ച് വൈശാഖിന്റെ (Martyr H Vaishak) മൃതദേഹം ഇന്നലെ രാത്രി 8.30ന് എയർ ഇന്ത്യ വിമാനത്തിൽ തിരുവന്തപുരം എയർപ്പോർട്ടിലെത്തിയിരുന്നു.
ഇന്നലെ തിരുവനന്തപുരത്ത് എത്തിച്ച ഭൗതിക ശരീരം ഇന്ന് കുടവട്ടൂർ എൽ.പി സ്‌കൂളിലും വൈശാഖിന്റെ വീട്ടിലും പൊതുദർശനത്തിനു വച്ചു. ശഷം സമ്പൂർണ്ണ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്‌കാരം.
സംസ്കാരം ഇന്നലെ നടക്കുമെന്നായിരുന്നു കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്തിരുന്നത്. എന്നാൽ സങ്കേതിക പരമായ ചില കാരണങ്ങളാണ് മൃതദേഹം വൈകി കേരളത്തിൽ എത്തിക്കുന്നത്. മൃതദേഹം തിരുവന്തപുരം എത്തിച്ചതിന് ശേഷം ആഭ്യന്തര വിമാനത്താവളത്തിന് സമീപ കാർ പാർക്കിങിൽ വീരമൃത്യു വരിച്ച സൈനികൻ ആദരാഞ്ജലികൾ അർപ്പിക്കാനുള്ള സൗകര്യം ഒരുക്കിയിരുന്നു .
വൈശാഖ് സൈന്യത്തിൽ ചേർന്നിട്ട് നാലു വർഷം;
ഈ വര്‍ഷം ഓണത്തിനാണ് കൊല്ലം കൊട്ടാരക്കര ഓടനാവട്ടം സ്വദേശിയായ വൈശാഖ് അവസാനമായി നാട്ടിലെത്തിയത്. കഴിഞ്ഞ പുതുവര്‍ഷ ദിനത്തില്‍ സ്വരുക്കൂട്ടി വച്ചിരുന്ന തന്റെ സമ്പാദ്യവും വായ്പയെടുത്ത പണവുമെല്ലാം ചേര്‍ത്ത് സ്വന്തമായ വീടെന്ന ഏറ്റവും വലിയ സ്വപ്‌നം വൈശാഖ് യാഥാര്‍ഥ്യമാക്കിയിരുന്നു. പക്ഷേ ഒരവധിക്കാലം മാത്രമാണ് വൈശാഖിന് ഈ വീട്ടില്‍ താമസിക്കാനായത്.
ജമ്മു കശ്മീരില്‍ (Jammu Kashmir) ഭീകരരുമായുണ്ടായ ഏറ്റുമുട്ടലിലാണ് അഞ്ച് സൈനികര്‍ വീരമൃത്യു വരിച്ചത്. പൂഞ്ച് രജൗരി സെക്ടറിലാണ് സൈന്യവും ഭീകരരും തമ്മില്‍ ഏറ്റുമുട്ടലുണ്ടായത്. നാല് ജവാന്മാരും ഒരു ജൂനിയർ കമ്മീഷൻഡ് ഓഫീസറുമാണ് കൊല്ലപ്പെട്ടത്. ഗുരുതരമായി പരിക്കേറ്റ സൈനികരെ ആശുപത്രിയിൽ (Hospital) പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചു.
പ്രദേശത്ത് ഭീകരരുടെ സാന്നിധ്യമുള്ളതായി ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ സൂറൻകോട്ടിലെ ഗ്രാമത്തിൽ നടത്തിയ തെരച്ചിലിലാണ് ഏറ്റുമുട്ടലുണ്ടായതെന്ന് സൈനിക വക്താവ് അറിയിച്ചു.