തൊടുപുഴ കാഞ്ഞാറില്‍ കാര്‍ ഒഴുക്കില്‍പ്പെട്ട് കൂത്താട്ടുകുളം സ്വദേശികൾ മരിച്ചു. സഹപ്രവര്‍ത്തകരായ നിഖിൽ ഉണ്ണികൃഷ്ണൻ (29), ഇദ്ദേഹത്തിന്റെ കൂടെ യാത്ര ചെയ്ത യുവതി നിമ കെ വിജയൻ (31) യും മരിച്ചു.
നിഖിൽ കൂത്താട്ടുകുളം കിഴകൊമ്പ് സ്വദേശിയും, നിമ കൂത്താട്ടുകുളം മംഗലത്തുതാഴം സ്വദേശിയുമാണ്. രണ്ടു പേരും കൂത്താട്ടുകുളം ശ്രീധരീയത്തിലെ ജീവനക്കാരാണ്.
ജില്ലയില്‍ ആശങ്ക ഉയര്‍ത്തുന്ന മറ്റൊരു കാര്യം ഇടുക്കി അണക്കെട്ട് ആണ്. നിലവില്‍ അണക്കെട്ടിലെ ജലനിരപ്പ് 2392.88 അടിയാണ്. മൂന്ന് അടി കൂടി ജലനിരപ്പ് ഉയര്‍ന്നാല്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചേക്കും.