വീട് എക്സ്റ്റെന്റ് ചെയ്യുവാൻ, ആറ്റിക് കൺവേർട്ട് ചെയ്യുവാൻ ആഗ്രഹിക്കുന്ന എല്ലാവരും കാര്യങ്ങൾ ബിസിനസ്സ് ചെയ്യുന്നതിനു മുൻപ് അറിഞ്ഞിരിക്കുക.
മാർച്ച് മാസത്തിൽ സമാന മുന്നറിയിപ്പ്, പ്രൊഫൈൽ സഹിതം UCMI നൽകിയിരുന്നു. അന്ന് നിരവധി മലയാളികള്‍ ഉള്‍പ്പെടെയുള്ള ഇന്ത്യക്കാര്‍ ഇയാളുടെ തട്ടിപ്പിനിരയായി വായിക്കുക :https://www.ucmiireland.com/2021/03/WARNING.html
എന്നാൽ ഈയിടയ്ക്ക് നിരവധി ആളുകള്‍ പറ്റിക്കപ്പെട്ടു, നിരവധി പേരെ ബന്ധപ്പെട്ട്, മലയാളിയായ ചെറുപ്പക്കാരന്റെ ശ്രമങ്ങള്‍ RTE ന്യൂസ് ഈ സംഭവം റിപ്പോർട്ട് ചെയ്തതില്‍ കലാശിച്ചു. നിരവധി പേര്‍ക്ക് കാശ് തിരികെ ലഭിച്ചു എന്നാണറിയുന്നത്. കൂടുതല്‍ വായിക്കുക.
Click the link to read more :
Incompetent builder leaves homeowners paying the bill
Incompetent builder leaves homeowners paying the bill https://t.co/noVxgUt5tI via @rte
— UCMI (@UCMI5) October 23, 2021
ഇന്നലത്തെ RTE News il വന്ന വാർത്ത ചുവടെ ചേർക്കുന്നു. പലരെയും കളിപ്പിച്ചിട്ടും ഇന്നും ഒരു പ്രശ്നവും കൂടാതെ നിർബാധം കളിപ്പീരു പരിപാടികൾ തുടരുന്നു. പലരും പുതുതായി കബളിപ്പിക്കലിന് ഇരയാകുന്നു..... ജാഗ്രത പാലിക്കുക. അത് മാത്രമാണ് പോംവഴി.
എന്താണ് കാര്യം ?
SP Constructions എന്ന പേര് കൂടാതെ പല അപരനാമങ്ങളിലും പ്രത്യക്ഷപ്പെടുന്ന ഇൗ വ്യക്തി / കമ്പനി താഴെ കൊടുത്തിരിക്കുന്ന റിപ്പോർട്ടിൽ പറയുന്നത് കൂടാതെ നമ്മുടെ മലയാളികൾ ഉൾപ്പെടെ പലരെയും കളിപ്പിച്ചു, വളരെ വലിയ സാമ്പത്തിക നഷ്ടം വീണ്ടും ഉണ്ടാക്കി കടന്നതായി ആണ് അറിയുവാൻ സാധിക്കുന്നത്.
മുന്നറിയിപ്പ് !! ഫേസ്ബുക്ക് പ്രൊഫൈൽ /കമ്പനി പ്രൊഫൈൽ
നേരത്തെ മലയാളികളെ പ്രത്യേകം തെരഞ്ഞെടുത്തായിരുന്നു SP Construction എന്ന പേരില്‍ Slavil Sp എന്നയാള്‍ തട്ടിപ്പ് നടത്തിയിരുന്നത്. കുറഞ്ഞ ചെലവില്‍ നവീകരണ പ്രവര്‍ത്തനം വാഗ്ദാനം ചെയ്ത ശേഷം അഡ്വാന്‍സ് വാങ്ങുകയും, ആ പണവുമായി മുങ്ങുകയുമായിരുന്നു ഇയാളുടെ രീതി. സംഗതി വിവാദമായതോടെ ഇപ്പോള്‍ പേര് മാറ്റി Modern Home Maintenance എന്ന പേരിലാണ് പുതിയ പ്രവർത്തനങ്ങൾ.
അയര്‍ലന്‍ണ്ടിൽ നിര്‍മ്മാണപ്രവര്‍ത്തനം നടത്തുന്ന കമ്പനികള്‍ Construction Industry Register of Ireland (CIRI)-ല്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് നിര്‍ദ്ദേശമുണ്ട്. അതേസമയം ഇത് നിര്‍ബന്ധവുമല്ല. ഇത് മുതലെടുക്കപ്പെടുന്നു. അപ്പോൾ എങ്ങനെ എന്തുചെയ്യാം.അപകടരമായ കെട്ടിട നിര്‍മ്മാണം എന്ന വകുപ്പിലാണ് ഇത് പെടുക. അതിനാല്‍ കോടതി വഴി നടപടി സ്വീകരിക്കണം. അതാകട്ടെ കാലതാമസമുള്ളതും, പണച്ചെലവേറിയതുമാണ്. അതിനാല്‍ത്തന്നെ ആരും ഇതിനൊന്നും മുതിരാറുമില്ല. നിയമത്തിലെ ഈ പോരായ്മ മുതലെടുത്താണ് തട്ടിപ്പുകാര്‍ ഇത്തരം പ്രവൃത്തികള്‍ തുടരുന്നത്. എല്ലാവര്ക്കും രെജിസ്ട്രേഷൻ നിര്‍ബന്ധമാക്കുമെന്ന സര്‍ക്കാര്‍ വാഗ്ദാനം കാലങ്ങളായി തുരുന്നതാണെങ്കിലും നടപ്പിലായിട്ടുമില്ല. ഇത് നിര്‍ബന്ധമാക്കുന്ന ബില്‍ Department of Housing വരുന്ന ആഴ്ചകളില്‍ അവതരിപ്പിക്കാനിരിക്കുന്നു. നിര്‍മ്മാണത്തിലെ പ്രശ്‌നങ്ങള്‍ ക്രിമിനല്‍ കുറ്റമല്ലാത്തനാല്‍ പെട്ടെന്നൊരു നടപടി സാധ്യമല്ലെന്നാണ് ഗാര്‍ഡയുടെ തീരുമാനം . ഇക്കാരണങ്ങളെല്ലാം നിലനില്‍ക്കുന്നതിനാല്‍ ഇത്തരം അറ്റകുറ്റപ്പണികള്‍ ഏല്‍പ്പിക്കുമ്പോള്‍ കമ്പനി/കോണ്‍ട്രാക്ടറെ പറ്റി വിശദമായി അന്വേഷിക്കണമെന്നാണ് ആര്‍ക്കിട്ടെക്റ്റായ Ronan Rose Roberts പറയുന്നത്. ഇവര്‍ മുമ്പ് ഏറ്റെടുത്ത് ചെയ്തിട്ടുള്ള ജോലികള്‍ കണ്ടും, വീട്ടുകാരോട് സംസാരിച്ചും വിലയിരുത്തിയ ശേഷം മാത്രം കരാര്‍ ഉറപ്പിക്കുക.
പലരും പുതുതായി കബളിപ്പിക്കലിന് ഇരയാകുന്നു..... ജാഗ്രത പാലിക്കുക. അത് മാത്രമാണ് പോംവഴി.
കൂടുതൽ വായിക്കുക
https://www.facebook.com/UNITYOFCOMMONMALAYALIIRELAND