ജലനിരപ്പ് (Water Level) താഴ്ന്നില്ലെങ്കില്‍ മുല്ലപ്പെരിയാര്‍ അണക്കെട്ട് (Mullaperiyar Dam) വെള്ളിയാഴ്ച (ഒക്ടോബർ 29ന്) രാവിലെ ഏഴിന് തുറക്കുമെന്ന് തമിഴ്‌നാട് (Tamil Nadu) കേരളത്തെ അറിയിച്ചു.
അതുകൊണ്ടുതന്നെ ഇക്കാര്യത്തില്‍ സംസ്ഥാനം സജ്ജമാണെന്നും മന്ത്രി അറിയിച്ചു. നിലവില്‍ 137.75 അടിയാണ് മുല്ലപ്പെരിയാറിലെ ജലനിരപ്പ്. സെക്കന്‍ഡില്‍ 3,800 ഘനയടിയാണ് ഇപ്പോള്‍ ഒഴുകിയെത്തുന്ന ജലം. 2,300 ഘനയടി ജലം തമിഴ്‌നാട് കൊണ്ടുപോകുന്നുണ്ട്.
ജലവകുപ്പ് മന്ത്രി റോഷി അഗസ്റ്റിനാണ് (Minister Roshy Augustine) ഇക്കാര്യം ഫേസ്ബുക്കിലൂടെ അറിയിച്ചത്. ഡാം തുറക്കുന്നതിന് മുന്‍പായുള്ള മുന്നൊരുക്കങ്ങള്‍ കേരളം ഇതിനോടകം സ്വീകരിച്ചിട്ടുണ്ട്.
മുല്ലപ്പെരിയാര്‍ അണക്കെട്ട് തുറന്നാല്‍ ഇടുക്കി അണക്കെട്ടും തുറക്കേണ്ടി വരുമെന്ന് വൈദ്യുതി ബോര്‍ഡ്. മുല്ലപ്പെരിയാർ തുറക്കുമ്പോൾ എത്തുന്ന അധികജലം ഒഴുക്കികളയുന്നതിനായി വെള്ളിയാഴ്ച വൈകിട്ട് നാലിനോ ശനിയാഴ്ച രാവിലെയോ ഇടുക്കി ചെറുതോണി അണക്കെട്ടിന്റെ ഒരു ഷട്ടര്‍ തുറന്നേക്കും. ഇതിന് മുൻകൂർ അനുമതി നൽകി. ഇപ്പോള്‍ ഇടുക്കിയിലെ ജലനിരപ്പ് 2398.28 അടി ആണ്