അഗോളത്തലത്തിൽ കോവിഡ് ഡെൽറ്റ വകഭേദം (Covid Delta Variant) പടർന്ന് പിടിക്കുകയാണ്. റോയിട്ടേഴ്സ് പുറത്ത് വിട്ട കണക്കുകൾ അനുസരിച്ച് ആഗോളതലത്തിൽ വെള്ളിയാഴ്ച വരെ ഏകദേശം 5 മില്യണിൽ കൊടുത്താൽ ആളുകൾ കോവിഡ് രോഗബാധയെ തുടർന്ന് മരണപ്പെട്ടിട്ടുണ്ട്. റിപ്പോർട്ടുകൾ അനുസരിച്ച് മരണപ്പെട്ടവരിൽ അധികവും വാക്‌സിനേഷൻ സ്വീകരിക്കാത്ത ആളുകളാണ്.
ഔർ വേൾഡ് ഡാറ്റ പുറത്ത് വിട്ട കണക്കുകൾ അനുസരിച്ച് ലോകത്തെ പാതിയിൽ കൂടുതൽ ജനങ്ങൾക്കും ഒരു ഡോസ് വാക്‌സിൻ പോലും ലഭിച്ചിട്ടില്ല. ഏകദേശം ഒരു വര്ഷം കൊണ്ടാണ് ലോകത്ത് കോവിഡ് രോഗബാധ മൂലം 2.5 മില്യൺ ആളുകൾ മരണപ്പെട്ടത്. എന്നാൽ മരണനിരക്ക് 2.5 മില്യണിൽ നിന്ന് 5 മില്യണിൽ എത്താൻ എടുത്തത് 236 ദിവസങ്ങൾ മാത്രമാണ്.