എല്ലാ അന്താരാഷ്ട്ര യാത്രക്കാരും എയര്‍പോര്‍ട്ടില്‍ എത്തുമ്പോള്‍ ആര്‍.ടി.പി.സി.ആര്‍. പരിശോധന നടത്തണം. ബാക്കിയുള്ള രാജ്യങ്ങളില്‍ നിന്നും വരുന്നവരുടെ എയര്‍പോര്‍ട്ടില്‍ നിന്നുള്ള ആര്‍.ടി.പി.സി.ആര്‍. പരിശോധന നെഗറ്റീവാണെങ്കില്‍ 14 ദിവസത്തെ സ്വയം നിരീക്ഷണം ആവശ്യമാണ്. എന്തെങ്കിലും രോഗലക്ഷണമുള്ളവര്‍ ഉടന്‍ തന്നെ ആര്‍.ടി.പി.സി.ആര്‍. പരിശോധന നടത്തേണ്ടതാണെന്നും മന്ത്രി വ്യക്തമാക്കി.
COvid 19 Travel Guidelines: രാജ്യത്ത് അന്താരാഷ്ട്ര യാത്രക്കാര്‍ക്കുള്ള കോവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ പുതുക്കി; യുകെയിൽ നിന്നെത്തുന്നവർക്ക് ക്വാറന്റൈൻ നിർബന്ധമെന്ന് മന്ത്രി വീണാ ജോര്‍ജ്
ഞായറാഴ്ച, ഒക്ടോബർ 03, 2021
രാജ്യത്ത് അന്താരാഷ്ട്ര യാത്രക്കാര്‍ക്കുള്ള (International Travellers) മാര്‍ഗനിര്‍ദേശങ്ങള്‍ പുതുക്കിയതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. യുകെയില്‍ നിന്നും വരുന്നവര്‍ക്ക് 10 ദിവസത്തെ ക്വാറന്റൈന്‍ നിര്‍ബന്ധമാക്കി. സൗത്ത് ആഫ്രിക്ക, ബ്രസീല്‍, യൂറോപ്പ് എന്നിവിടങ്ങളില്‍ നിന്നും വരുന്ന യാത്രക്കാര്‍ക്ക് 7 ദിവസത്തെ നിര്‍ബന്ധിത ക്വാറന്റൈന്‍ ആവശ്യമാണ്.