കേരളത്തിൽ റവന്യു - ഭവന നിര്‍മാണ വകുപ്പിന്റെ പരാതി പരിഹാര സെല്ലിന്റെ കോള്‍ സെന്റര്‍ പ്രവര്‍ത്തനം തുടങ്ങി. ഇന്‍സ്റ്റിസ്റ്റ്യുട്ട് ഓഫ് ലാന്റ് ആന്റ് മാനേജ്‌മെന്റില്‍ നടന്ന ഉദ്ഘാടന ചടങ്ങില്‍ ആദ്യ കോള്‍ വിളിച്ചു കൊണ്ട് മന്ത്രി കെ രാജന്‍ ഉദ്ഘാടനം ചെയ്തു.
1800 42 552 55 ടോള്‍ ഫ്രീ നമ്പര്‍
രാവിലെ 10 മുതല്‍ വൈകിട്ട് 5 വരെ കോള്‍ സെന്ററിന്റെ സൗകര്യം ലഭിക്കും. വിളിക്കുമ്പോള്‍ ഉടന്‍ പരിഹാരം ലഭിക്കാത്തവ ആണെങ്കില്‍ 48 മണിക്കൂറിനുള്ളില്‍ ഈ പരാതിയുടെ കാള്‍ റെക്കോര്‍ഡ് ചെയ്ത് പരിശോധിച്ചു മറുപടി നല്‍കും.കോള്‍ എടുക്കുന്ന ഉദ്യോഗസ്ഥര്‍ക്ക് പരിഹാരം കണ്ടെത്താന്‍ സാധിക്കുന്നവ ആണെങ്കില്‍ അങ്ങനെയും അല്ലെങ്കില്‍ ഫോണ്‍ ഉന്നത ഉദ്യോഗസ്ഥര്‍ക്ക് കൈമാറിയും പരിഹാരം നിര്‍ദേശിക്കുമെന്ന് റവന്യൂ മന്ത്രി പറഞ്ഞു.
ലോകത്തിന്റെ ഏതു കോണിലിരുന്നും പൊതുജനങ്ങള്‍ക്ക് പരാതി ഉന്നയിക്കാനോ വിവരങ്ങള്‍ ആരായുന്നതിനോ ഇതുമൂലം സാധിക്കും. ഏതാണ്ട് 1,90,000 പരാതികള്‍ ഉണ്ട് . അവയില്‍ തീര്‍പ്പു കല്പിക്കാന്‍ ഒരു തരത്തിലും സാധ്യതയില്ലാത്ത 25,000 കേസുകള്‍ മാറ്റി വെച്ചാല്‍പോലും പ്രശ്‌ന പരിഹാരം തേടാവുന്ന 1,60,000 ത്തിലേറെ വരും. അങ്ങിനെയെ ങ്കില്‍ ആറു മാസത്തിനകം 1,00,000 പട്ടയമെന്ന വകുപ്പിന്റെ സ്വപ്നം പൂവണിയുമെന്ന് മന്ത്രി പറഞ്ഞു.
പരാതി പരിഹാര സെല്ലിന്റെ രണ്ടാം ഘട്ടമെന്ന നിലയില്‍ ലാന്റ് ബോര്‍ഡുകളിലും ലാന്റ് അപ്പലെറ്റുുകളിലും കെട്ടിക്കിടക്കുന്ന ഫയലുകള്‍ അവയുടെ ഗൌരവ സ്വഭാവങ്ങള്‍ക്ക് അനുസൃതമായി തരം തിരിച്ച് കളര്‍ കോഡ് നല്‍കി തയ്യാറാക്കി വെയ്ക്കാന്‍ വകുപ്പ് മേധാവികളോട് നിര്‍ദ്ദേശിച്ചിട്ടുണ്ടെന്ന് റവന്യൂ മന്ത്രി പറഞ്ഞു.
സുതാര്യമായ , ആയാസരഹിതമായ മാര്‍ഗങ്ങളിലൂടെ റവന്യുസര്‍വ്വീസ് കൂടൂതല്‍ ജനകീയമാക്കു ന്നതില്‍ പ്രധാനപ്പെട്ട കാല്‍വെയ്പ്പാണ് വകുപ്പിന്റെ കോള്‍ സെന്റര്‍ എന്ന് മന്ത്രി രാജന്‍ പറഞ്ഞു.