സംസ്ഥാനത്തെ കൂടുതൽ സഹകരണ ബാങ്കുകളിൽ ക്രമക്കേട് കണ്ടെത്തിയതായി സഹകരണ മന്ത്രി വി എൻ വാസവൻ നിയസഭയെ അറിയിച്ചു. രേഖാമൂലം നൽകിയ മറുപടിയിലാണ് 49 ബാങ്കുകളിൽ കൂടി ക്രമക്കേട് നടന്നുവെന്ന് സ്ഥിരീകരിച്ചിരിക്കുന്നത്.
കരുവന്നൂർ ഉൾപ്പെടെ 49 സഹകരണ ബാങ്കുകളിലാണ് ക്രമക്കേട് കണ്ടെത്തിയത്. ക്രമക്കേടുകളുമായി ബന്ധപ്പെട്ട് 68 പേർക്കെതിരെ നടപടിയെടുത്തിട്ടുണ്ടെന്നും വാസവൻ നിയസഭയെ അറിയിച്ചു. കരുവന്നൂർ ബാങ്ക് തട്ടിപ്പ് സംബന്ധിച്ച് നേരത്തെ പരാതി ലഭിച്ചിരുന്നുവെന്നും സഹകരണമന്ത്രി വ്യക്തമാക്കി.
2019 ൽ അന്നത്തെ സഹകരണ മന്ത്രി കടകംപള്ളി സുരേന്ദ്രനാണ് പരാതി ലഭിച്ചത്. ഈ പരാതിയുടെ അടിസ്ഥാനത്തിൽ അന്വേഷണം നടത്തിയെന്നും വിഎൻ വാസവൻ സഭയെ അറിയിച്ചു.