രസതന്ത്രത്തെ ഹരിതാഭമാക്കുന്ന കണ്ടെത്തൽ; രണ്ടുപേർ രസതന്ത്ര നൊബേൽ പങ്കിട്ടു
ബുധനാഴ്ച, ഒക്ടോബർ 06, 2021
[left_sidebar]ഹൈലൈറ്റ്: സമ്മാന തുകയായ 11.4 ലക്ഷം ഡോളര്‍ ഇരുവരും പങ്കിടും ഔഷധ മേഖലയിൽ വളരെ പ്രധാന്യം അർഹിക്കുന്നതാണ് കണ്ടെത്തൽ ഇവരുടെ കണ്ടെത്തൽ രസതന്ത്രത്തെ കൂടുതൽ ഹരിതാഭമാക്കുമെന്ന് നൊബേൽ കമ്മിറ്റി വ്യക്തമാക്കി സ്റ്റോക്ക്ഹോം: ഈ വർഷത്തെ രസതന്ത്ര നൊബേൽ ബെഞ്ചമിൻ ലിസ്റ്റും ഡേവിഡ് ഡബ്ല്യു സി മക്മില്ലനും പങ്കിട്ടു. അസിമ്മെട്രിക് ഓർഗനോകാറ്റലിസിസ് വികസിപ്പിച്ചതിനാണ് ഇരുവരും നൊബേൽ സമ്മാനത്തിന് അർഹരായത്. സമ്മാന തുകയായ 11.4 ലക്ഷം ഡോളര്‍ (8.2 കോടി രൂപ) ഇരുവരും പങ്കിടും. ജർമനിയിലെ മാക്സ് പ്ലാങ്ക് ഇൻസ്റ്റിറ്റ്യൂട്ടിലെ പ്രഫസറാണ് ബെഞ്ചമിൻ ലിസ്റ്റ്. ന്യൂജേഴ്സിയിലെ പ്രിൻസ്റ്റൺ സർവ്വകലാശാലയിലെ ശാസ്ത്രജ്ഞനാണ് ഡേവിഡ് ഡബ്ല്യു സി മക്മില്ലൻ. രസതന്ത്രത്തെ കൂടുതൽ ഹരിതാഭമാക്കുന്നതാണ് ഇരവരുടേയും കണ്ടെത്തലെന്ന് നൊബേൽ കമ്മിറ്റി പറഞ്ഞു. കൂടാതെ ഔഷധ മേഖലയിൽ വളരെ പ്രാധാന്യം അർഹിക്കുന്നതുമാണ്.