ഇപ്പോൾ ലോക ക്രിക്കറ്റ് നിയന്ത്രിക്കുന്നത് ഇന്ത്യയാണെന്ന് പാകിസ്താൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ. പണം ഇന്ത്യയോടാണ് ഉള്ളതെന്നും ഇന്ത്യയെ എതിർക്കാൻ ആർക്കും സാധിക്കില്ലെന്നും ഇമ്രാൻ ഖാൻ പറഞ്ഞു. മിഡിൽ ഈസ്റ്റ് ഐക്ക് നൽകിയ അഭിമുഖത്തിലാണ് പാക് പ്രധാനമന്ത്രിയുടെ പ്രതികരണം. (India cricket Imran Khan)
“പാകിസ്താനെപ്പോലൊരു രാജ്യത്ത് ക്രിക്കറ്റ് കളിക്കുക വഴി എന്തോ വലിയ കനിവ് കാണിക്കുകയാണെന്ന വിചാരം ഇംഗ്ലണ്ടിനുണ്ടെന്നാണ് എനിക്ക് തോന്നുന്നത്. അതൊരു കാരണം, തീർച്ചയായും പണം തന്നെയാണ്. പണം ഒരു വലിയ കാര്യമാണ്. താരങ്ങൾക്കും ക്രിക്കറ്റ് ബോർഡുകൾക്കുമൊക്കെ അത് പ്രധാനമാണ്. ഇന്ത്യയിലാണ് പണമുള്ളത്. അതിനാൽ ലോക ക്രിക്കറ്റിനെ ഇപ്പോൾ ഇന്ത്യ നിയന്ത്രിക്കുകയാണ്. അവരെന്ത് പറയുന്നോ അത് നടക്കും. ഇന്ത്യക്കെതിരെ ഒന്നും ചെയ്യാൻ ആർക്കും ധൈര്യമില്ല.”- ഇമ്രാൻ ഖാൻ പറഞ്ഞു.