കോട്ടയത്തെ മണിമലയിലെ സ്ഥിതി രൂക്ഷം. ടൗൺ വെള്ളത്തിനടിയിലായി. പലയിടത്തും വീടുകളിൽ ആളുകൾ ഒറ്റപ്പെട്ടു. വെള്ളാവൂർ , കോട്ടാങ്ങൽ, കുളത്തൂർമൂഴി, എന്നിവിടങ്ങളിലും സ്ഥിതി രൂക്ഷമാണ്.
കനത്ത മഴയിൽ ജനപക്ഷം സെക്കുലർ നേതാവും മുൻ പൂഞ്ഞാർ എംഎൽഎയുമായ പി സി ജോർജിന്റെ വീട് വെള്ളത്തിൽ മുങ്ങി.വീടിനുള്ളിലും വെള്ളം കയറി. ഈരാറ്റുപേട്ടയിൽ ഇത്തരത്തിലൊരു സംഭവം ആദ്യമാണെന്ന് പി.സി.ജോർജ് പറയുന്നു. ജനങ്ങൾ തന്നെ രക്ഷാപ്രവർത്തനത്തിന് ഇറങ്ങുന്നുണ്ടെന്നും പന്തളം, ചെങ്ങന്നൂർ, റാന്നി, കോന്നി, പാലാ, കോട്ടയം എന്നിവിടങ്ങളിലുള്ളവർ ജാഗ്രത പുലർത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു
പൂഞ്ഞാർ സെൻ്റ മേരീസ് പള്ളിക്ക് സമീപത്തെ വെള്ളക്കെട്ടിൽ കെഎസ്ആർടിസി (KSRTC) ബസ് മുങ്ങി. വെള്ളക്കെട്ട് കടക്കാനുള്ള ശ്രമത്തിനിടെയാണ് ബസ് മുങ്ങിയത്. ബസിലുണ്ടായിരുന്ന യാത്രക്കാരെ നാട്ടുകാർ ചേർന്ന് പുറത്ത് എത്തിച്ചു
മഴയിൽ കോട്ടയം കൂട്ടിക്കലിലുണ്ടായത് വലിയ ദുരന്തമെന്ന് പ്രദേശവാസി ജോയി. കൂട്ടിക്കല്‍ പ്ലാപ്പിള്ളിയിലുണ്ടായ ഉരുള്‍പൊട്ടലില്‍ പതിനഞ്ചുപേരെ കാണാതായി. ഏഴുപേരുടെ മൃതേദേഹം കണ്ടെത്തി. ചോലത്തടം കൂട്ടിക്കല്‍ വില്ലേജ് പ്ലാപ്പള്ളിയിലുണ്ടായ ഉരുള്‍പൊട്ടലില്‍ പതിനഞ്ചുപേരെ കാണാതായി. ഏഴുപേരുടെ മൃതേദേഹം കണ്ടെത്തി.
ചോലത്തടം കൂട്ടിക്കല്‍ വില്ലേജ് പ്ലാപ്പള്ളി ഭാഗത്തുണ്ടായ ഉരുള്‍പൊട്ടലില്‍ ക്ലാരമ്മ ജോസഫ് (65), സിനി (35), സിനിയുടെ മകള്‍ സോന (10) എന്നിവരുടെ മൃതദേഹങ്ങളാണ് തിരിച്ചറിഞ്ഞത്. ശനിയാഴ്ച രാവിലെ പതിനൊന്നോടെയാണ് പ്ലാപ്പള്ളിയില്‍ ഉരുള്‍പൊട്ടലുണ്ടായത്. പ്ലാപ്പള്ളി ടൗണിലെ ചായക്കടയും രണ്ടുവീടും ഉരുള്‍പൊട്ടലില്‍ ഒലിച്ചുപോയി.
പ്ലാപ്പള്ളിയില്‍ കാണാതായവരില്‍ ചിലരെ തിരിച്ചറിഞ്ഞിട്ടുണ്ട്. തൊട്ടിപ്പറമ്പില്‍ മോഹനന്റെ ഭാര്യ സരസമ്മ, ആറ്റുചാലില്‍ ജോമി ആന്റണിയുടെ ഭാര്യ സോണിയ, മുണ്ടശേരി വേണുവിന്റെ ഭാര്യ റോഷ്‌നി എന്നിവരെയാണ് കാണാതായതായി സ്ഥിരീകരിച്ചത്. പ്രദേശം പൂര്‍ണമായും ഒറ്റപ്പെട്ട നിലയിലാണ്.മഴയിൽ രണ്ട് പാലങ്ങളും ഒരു തൂക്കുപാലവും തകർന്നു എന്ന് ജോയി പ്രതികരിച്ചു.
പ്ലാപ്പള്ളിയിൽ നിന്ന് മാത്രം അഞ്ച് പേരെയും ആകെ കൂട്ടിക്കൽ മേഖലയിൽ നിന്ന് 30 പേരെയും കാണാതായെന്ന് ജോയി അറിയിച്ചു. ഏന്തയാറും മുക്കളവും തമ്മിൽ ബന്ധിപ്പിക്കുന്ന പാലവും വെമ്പിളിയും തേൻപുഴ ഈസ്റ്റുമായി ബന്ധിപ്പിക്കുന്ന മറ്റൊരു പാലവും മറ്റൊരു തൂക്കുപാലവും നിശേഷം തകർന്നു.
ഇടുക്കി കൊക്കയാറിലുണ്ടായ ഉരുള്‍പൊട്ടലില്‍ ആറു പേര്‍ മണ്ണിനടിയില്‍ കുടുങ്ങി കുടിക്കുന്നതായി വിവരം. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. അഞ്ചുപേരെ പൂഞ്ചിയിലും ഒരാളെ മുക്കുളത്തുമാണ് കാണാതായത്. 17 പേരെ രക്ഷപെടുത്തി. ഇടുക്കിയിലെ വാഴവര, അഞ്ചുരുളി എന്നിവിടങ്ങളിലും കൃഷിസ്ഥലത്ത് ഉരുള്‍പൊട്ടലുണ്ടായി. ഇവിടങ്ങളില്‍ ആളപായമില്ല. പൂഞ്ചിയില്‍ അഞ്ചുവീടുകള്‍ ഒഴുകിപ്പോയി.
മണ്ണിടിച്ചിലുണ്ടായ മേഖലകളില്‍ ജെസിബി ഉപയോഗിച്ച് രക്ഷാപ്രവര്‍ത്തനം നടത്തുകയാണ്. പുല്ലുപാറ, കടുവാപ്പാറ തടുങ്ങിയ പ്രദേശങ്ങളിലെ ഒലിച്ചുവന്ന മണ്ണ് നീക്കുന്നത് നാളെയോ മറ്റന്നാളോ പൂര്‍ത്തായാകൂ. രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് തടസം ഒഴിവാക്കാന്‍ ാെപതുഗതാഗതം താത്ക്കാലികമായി നിര്‍ത്തലാക്കി. കുട്ടിക്കാനത്ത് കുടങ്ങിയ ആളുകളെ കട്ടപ്പന, തൊടുപുഴ മേഖലകള്‍ വഴി തിരിച്ചുവിടുകയാണ്. ആളുകളെ വണ്ടിപ്പെരിയാര്‍ വരെ എത്തിക്കാനുള്ള ശ്രമങ്ങളാണ് നിലവില്‍ പുരോഗമിക്കുന്നത്. എംഎല്‍എ പറഞ്ഞു.
രക്ഷാപ്രവര്‍ത്തനത്തിനായി എന്‍ഡിആര്‍എഫ് സംഘം കൊക്കയാറിലേക്ക് തിരിച്ചു. രാവിലെ മുതല്‍ പ്രദേശത്ത് കനത്ത മഴയുണ്ടായിരുന്നു. നാശനഷ്ടങ്ങള്‍ സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ നിലവില്‍ ലഭ്യമായിട്ടില്ല. ഇടുക്കിയില്‍ പലയിടങ്ങളിലും മണ്ണിടിച്ചില്‍ ഭീഷണി നിലനില്‍ക്കുകയാണ്. രക്ഷാപ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്.
‘പീരുമേടിലും സമീപലോഡ്ജുകളിലും വീടുകളില്‍ നിന്നൊഴിപ്പിക്കുന്ന ആളുകളെ താമിസിപ്പിക്കും. കൊക്കയാറില്‍ പല വീടുകളും ഒറ്റപ്പെട്ടിട്ടുണ്ട്. ഒരു വീടിനുമുകളില്‍ കഴിയുന്ന 15 പേരെ ദുരന്തനിവാരണ സേനാ സംഘം എത്തിയശേഷം പുറത്തെത്തിക്കും. വടക്കേമല പ്രദേശത്തും പല വീടുകളും ഒറ്റപ്പെട്ടതായാണ് വിവരം. സമീപകാലത്തെങ്ങും ഉണ്ടകാത്ത തരത്തിലാണ് നാശനഷ്ടങ്ങളുണ്ടാകുന്നത്.
കൊക്കയാറില്‍ നിന്ന് കാണാതായവരുടെ കൂട്ടത്തില്‍ കൂടുതല്‍ പേര്‍ അകപ്പെട്ടിട്ടുണ്ടോ എന്നാണ് സംശയം. ജെസിബി ഉപയോഗിച്ച് മണ്ണുമാറ്റല്‍ പുരോഗമിക്കുകയാണ്. ഇടുക്കിയിലേക്കുള്ള യാത്രയില്‍ ആര്‍മി സംഘത്തിന്റെ വാഹനം കേടായിയതും പ്രതിസന്ധി സൃഷ്ടിച്ചെന്നും എംഎല്‍എ പ്രതികരിച്ചു.
തൊടുപുഴ കാഞ്ഞാറില്‍ കാര്‍ ഒഴുക്കില്‍പ്പെട്ട് സ്വകാര്യസ്ഥാപനത്തിലെ സഹപ്രവര്‍ത്തകരായ കൂത്താട്ടുകുളം സ്വദേശിയായ നിഖില്‍, ഇദ്ദേഹത്തിന്റെ കൂടെ യാത്ര ചെയ്ത യുവതിയും മരിച്ചു. ജില്ലയില്‍ ആശങ്ക ഉയര്‍ത്തുന്ന മറ്റൊരു കാര്യം ഇടുക്കി അണക്കെട്ട് ആണ്. നിലവില്‍ അണക്കെട്ടിലെ ജലനിരപ്പ് 2392.88 അടിയാണ്. മൂന്ന് അടി കൂടി ജലനിരപ്പ് ഉയര്‍ന്നാല്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചേക്കും.
കോഴിക്കോട് മലയോര മേഖലയില്‍ കനത്ത മഴ; കോടഞ്ചേരി ചെമ്പുകടവില്‍ മലവെള്ളപ്പാച്ചിലെന്ന് വിവരം
കാഞ്ഞിരപ്പള്ളിയിൽ സൈന്യം രംഗത്തിറങ്ങി
സ്പെഷൽ കൺട്രോൾ റൂം തുറക്കാൻ ഡിജിപിയുടെ നിർദേശം
കാലവർഷം ശക്തി പ്രാപിച്ച സാഹചര്യത്തിൽ ജില്ലകളിൽ സ്പെഷൽ കൺട്രോൾ റൂം തുറക്കാൻ ജില്ലാ പൊലീസ് മേധാവികൾക്കു ഡിജിപി അനിൽ കാന്ത് നിർദേശം നൽകി. ജില്ലാ കളക്ടർ, ജില്ലാ ദുരന്തനിവാരണ അതോറിറ്റി എന്നിവരുമായി ചേർന്നു പൊലീസ് സംവിധാനം പ്രവർത്തിക്കും. അടിയന്തര സാഹര്യങ്ങളിൽ ജനങ്ങൾക്ക് 112 എന്ന നമ്പറിൽ ഏതു സമയവും ബന്ധപ്പെടാം. പൊലീസ് സ്റ്റേഷനുകളിൽ രക്ഷാ പ്രവർത്തനങ്ങൾക്കു പ്രത്യേക സംഘങ്ങൾ രൂപീകരിക്കും.