നമ്മുടെ ജീവിതത്തിൽ വലിയ സ്വാധീനം ചെലുത്തുന്ന ഒന്നാണ് സാമൂഹ്യമാധ്യമങ്ങൾ. ദോഷവശങ്ങൾ ഉണ്ടെങ്കിൽ കൂടി നമ്മളെ ചിന്തിപ്പിക്കുന്നതും പ്രചോദിപ്പിക്കുന്നതുമായ നിരവധി പോസ്റ്റുകളും വീഡിയോകളും നമ്മൾ സോഷ്യൽ മീഡിയയിൽ ദിവസേന കാണാറുണ്ട്. അങ്ങനെ സോഷ്യൽ മീഡിയയിൽ വൈറലായി കൊണ്ടിരിക്കുന്ന ഒരു വീഡിയോയാണ് ഇന്ന് ചർച്ച വിഷയം.
സ്വപ്നങ്ങൾക്ക് പ്രായപരിധി ഇല്ല എന്നത് സത്യം തന്നെയാണ്. ഒരു എൺപത്തിനാലുകാരി തന്റെ സ്വപ്നം യാഥാർഥ്യമാക്കുന്ന ഹൃദയസ്പർശിയായ വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്. അമേരിക്കകാരിയായ ഒക്റ്റോജെനേറിയൻ മിർത ഗേജ് കോക്പിറ്റിൽ കയറി സഹപൈലറ്റിനൊപ്പം വിമാനം പറത്തുന്നത്. മുൻ പൈലറ്റായിരുന്ന മുത്തശ്ശി ഇപ്പോൾ പാർക്കിൻസൺ രോഗബാധിതയാണ്.
സഹപൈലറ്റായ മാറ്റിലോ ആണ് വീഡിയോ ഫേസ്ബുക്കിൽ പങ്കുവെച്ചത്. “വിമാനം ഒരിക്കൽക്കൂടി പറത്താനുള്ള ഇവരുടെ അവസാന ആഗ്രഹം നിറവേറ്റാൻ സഹായം ആവശ്യപ്പെട്ട് കുറച്ച് ദിവസം മകൻ എന്നെ ബന്ധപ്പെട്ടിരുന്നു. ചെറുപ്പത്തിൽ പൈലറ്റായിരുന്ന ഇവർ ഇപ്പോൾ പാർക്കിൻസൺ രോഗബാധിതയാണ്.” എന്ന് തുടങ്ങുന്ന കുറിപ്പോട് കൂടിയാണ് അദ്ദേഹം എഫ്ബിയിൽ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.