സാമ്പത്തിക നൊബേൽ മൂന്നുപേർക്ക്. ഡേവിഡ് കാർഡ്, ജോഷ്വാ ഡി ആൻഗ്രിസ്റ്റ്, ഗെയ്‌ദോ ഇമ്പെൻസ് എന്നിവരാണ് പുരസ്‌കാരത്തിന് അർഹരായത്. തൊഴിൽമേഖലയുമായി ബന്ധപ്പെട്ട പഠനങ്ങളാണ് ഡേവിഡ് കാർഡിനെ അവാർഡിന് അർഹനാക്കിയത്. കാര്യകാരണബന്ധങ്ങളുടെ വിശകലനത്തിൽ പുതിയ രീതി മുന്നോട്ടുവെച്ചതിനാണ് മറ്റുരണ്ടുപേർക്ക് അവാർഡ് ലഭിച്ചത്.
കനേഡിയൻ പൗരനായ ഡേവിഡ് കാർഡ് കാലിഫോർണിയ സർവകലാശാല ഫാക്കൽറ്റിയാണ്. അമേരിക്കൻ പൗരനായ ജോഷ്വ ആൻഗ്രിസ്റ്റ് മസ്സാചുസെറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലും, ഡച്ച് പൗരനായ ഗെയ്‌ദോ ഇമ്പെൻസ് സ്റ്റാൻഫോർഡ്