പ്രധാനമന്ത്രി നരേന്ദ്രമോദി ജി20 ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ റോമില്‍ എത്തുമ്പോള്‍ ആഗോള കത്തോലിക്ക സഭയുടെ പരമാധ്യക്ഷന്‍ ഫ്രാന്‍സിസ് പാപ്പയുമായി കൂടിക്കാഴ്ച നടത്തുമെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.ഒക്ടോബര്‍ 28ന് ആരംഭിക്കുന്ന പ്രധാനമന്ത്രിയുടെ വിദേശ സന്ദര്‍ശന വിവരങ്ങള്‍ ഔദ്യോഗികമായി അറിയിച്ചിട്ടില്ലെങ്കിലും. ഫ്രാന്‍സിസ് മാര്‍പാപ്പയുമായി സൗഹൃദ കൂടികാഴ്ചയുണ്ടാകും എന്ന് തന്നെയാണ് വിവരം.
വത്തിക്കാനിലെ അപ്പസ്തോലിക കൊട്ടാരത്തില്‍ വെള്ളിയാഴ്ച കൂടികാഴ്ച നടന്നെക്കുമെന്നാണ് സൂചന. ഒക്ടോബര്‍ 28ന് ആരംഭിക്കുന്ന പ്രധാനമന്ത്രിയുടെ വിദേശ സന്ദര്‍ശന വിവരങ്ങള്‍ പരസ്യപ്പെടുത്തിയിട്ടില്ലെങ്കിലും ഫ്രാന്‍സിസ് മാര്‍പാപ്പയുമായി സൗഹൃദ കൂടികാഴ്ച നടന്നേക്കുമെന്നാണ് സൂചന. ജി20 രാജ്യങ്ങളുടെ ഉച്ചകോടി ഒക്ടോബര്‍ 29,30 തീയതികളിലായി റോമില്‍വെച്ചാണ് നടക്കുന്നത്.
ഫ്രാന്‍സിസ് പാപ്പയെ ഭാരതത്തിലേക്ക് ക്ഷണിക്കണമെന്ന് ആവശ്യപ്പെട്ട് നിരവധി തവണ ദേശീയ മെത്രാന്‍ സംഘം പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സമീപിച്ചിരിന്നു. എന്നാൽ ഇക്കാര്യത്തിൽ വ്യക്തമായ ഒരു നിലപാട് കേന്ദ്ര നേതൃത്വം എടുത്തിരുന്നില്ല,
ഭാരതം സന്ദര്‍ശിക്കാനുള്ള താത്പര്യം ഫ്രാന്‍സിസ് മാര്‍പാപ്പ ഇതിന് മുന്‍പ് പലവട്ടം പ്രകടിപ്പിച്ചിരിന്നു.ഈ സാഹചര്യത്തിൽ മോദി -മാർപാപ്പ കൂടിക്കാഴ്ച നടന്നാൽ മാർപാപ്പയെ ഇന്ത്യയിലേക്ക് ക്ഷണിക്കുമോ എന്നാണ് ഇന്ത്യൻ ക്രൈസ്തവസമൂഹം ഉറ്റുനോക്കുന്നത്..