നാളെ സുപ്രിംകോടതി, മുല്ലപ്പെരിയാര്‍ ഡാമുമായി ബന്ധപ്പെട്ട പൊതുതാത്പര്യ ഹര്‍ജികള്‍ പരിഗണിക്കും. മുല്ലപ്പെരിയാര്‍ ഡാമിലെ നിലവിലെ ജലനിരപ്പ് 136. 90 അടിയാണ്. അണക്കെട്ടിന്റെ ബലപ്പെടുത്തല്‍ നടപടികളില്‍ തമിഴ്‌നാട് വീഴ്ച വരുത്തിയെന്നാണ് ഹര്‍ജി. കരാര്‍ ലംഘനമുണ്ടെന്ന പാട്ടക്കരാര്‍ റദ്ദാക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു.
മുല്ലപ്പെരിയാർ കേസിൽ കേന്ദ്ര ജല കമ്മിഷൻ നൽകിയ തൽസ്ഥിതി റിപ്പോർട്ടിൽ, സ്റ്റാൻഡിങ് കൗൺസൽ ജി. പ്രകാശാണു കേരളത്തിനു മറുപടി നൽകാൻ നാലാഴ്ച സാവകാശം തേടിയത്.
എന്താണ് പുതിയ സാഹചര്യം "ആശങ്ക അറിയിച്ച് യുഎൻ ഏജൻസി റിപ്പോർട്ട്"
മുല്ലപ്പെരിയാർ ഡാമിന്റെ അപകടാവസ്ഥ സൂചിപ്പിച്ച് ഐക്യരാഷ്ട്ര സംഘടനയ്ക്കു കീഴിലെ ഏജൻസി തയാറാക്കിയ റിപ്പോർട്ട്.യുഎൻ യൂണിവേഴ്സിറ്റി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വാട്ടർ, എൻവയൺമെന്റ്, ഹെൽത്ത് തയാറാക്കിയ റിപ്പോർട്ടിലാണ് ലോകത്തെ അപകടാവസ്ഥയിലുള്ള 6 വലിയ ഡാമുകളിലൊന്നായി മുല്ലപ്പെരിയാറിനെ ചേർത്തിരിക്കുന്നത്.
50 വർഷത്തെ കാലാവധിയിൽ 1895ൽ നിർമിച്ച മുല്ലപ്പെരിയാർ ഡാം 100 വർഷങ്ങൾക്കു ശേഷവും പ്രവർത്തനത്തിലുണ്ടെന്നും റിപ്പോർട്ടിലുണ്ട്. ഭൂചലന സാധ്യതയുള്ള സ്ഥലത്താണ് ഡാമുള്ളത്. 1979ലും 2011ലുമുണ്ടായ ഭൂചലനങ്ങളിൽ ഡാമിനു വിള്ളലുകളുണ്ടായി തുടങ്ങിയ കാര്യങ്ങളാണ് റിപ്പോർട്ടിലുള്ളത്.
142 അടിയാണ് സുപ്രിംകോടതി നിജപ്പെടുത്തിയിരിക്കുന്ന ജലനിരപ്പ്. 142 മുഖ്യമന്ത്രിഅടിയിലെത്തിയാല്‍ ഷട്ടറുകള്‍ ഉയര്‍ത്താന്‍ സാധ്യതയുണ്ട്. സെക്കന്‍ഡില്‍ 3025 ഘനയടി വെള്ളമാണ് ഒഴുകിയെത്തുന്നത്. അതില്‍ 2150 ഘനയടി വെള്ളമാണ് തമിഴ്‌നാട് കൊണ്ടുപോകുന്നത്.ഡാമിലെ നിലവിലെ ജലനിരപ്പ് സംസ്ഥാന സര്‍ക്കാര്‍ സുപ്രിംകോടതിയെ അറിയിക്കും.
കേരളത്തിലെ ഇടുക്കി ജില്ലയിലുള്ള ഒരണക്കെട്ടാണ്, മുല്ലപ്പെരിയാർ അണക്കെട്ട്. പീരുമേട് താലൂക്കിൽ, കുമിളി ഗ്രാമപഞ്ചായത്ത്പ്രദേശത്താണ്, ഈ അണക്കെട്ടു സ്ഥിതിചെയ്യുന്നത്. ഈ പഞ്ചായത്തിലെ തമിഴ്നാടതിർത്തിയിലെ ശിവഗിരി മലകളിൽനിന്നുത്ഭവിക്കുന്ന വിവിധപോഷകനദികൾ ചേർന്നുണ്ടാകുന്ന മുല്ലയാർ, പെരിയാർനദിയായി അറിയപ്പെടുന്നു.മുല്ലയാർനദിക്കു കുറുകേ പണിതിരിക്കുന്ന അണക്കെട്ടാണ്, മുല്ലപ്പെരിയാർ അണക്കെട്ട്. തേക്കടിയിലെ പെരിയാർ വന്യ ജീവി സങ്കേതം ഈ അണക്കെട്ടിന്റെ ജലസംഭരണിക്കുചുറ്റുമായി സ്ഥിതിചെയ്യുന്നു. മുല്ലപ്പെരിയാർ അണക്കെട്ടിൽ ശേഖരിക്കപ്പെട്ടിരിക്കുന്ന നിശ്ചിതഅളവു വെള്ളം, തമിഴ്നാട്ടിൽ ജലസേചനത്തിനും വൈദ്യുതിനിർമ്മാണത്തിനുമാണുപയോഗിക്കുന്നത്. അണക്കെട്ടിൽനിന്നു പെൻസ്റ്റോക്ക് പൈപ്പുകൾവഴിയാണ് വെള്ളം തമിഴ്‌നാട്ടിലേക്കു കൊണ്ടുപോകുന്നത്.
തമിഴ്നാടിലെ വൈഗ നദിയുടെ താഴ്‌വരയിലെ പ്രദേശങ്ങൾക്കു ജലസേചനത്തിനായി, പെരിയാർ വൈഗൈജലസേചനപദ്ധതിയിൽ നിർമ്മിച്ച ഈ അണക്കെട്ട്, ഏറെക്കാലങ്ങളായി രണ്ടു സംസ്ഥാനങ്ങൾതമ്മിലുള്ള തർക്കത്തിനു വിഷയമായിരിക്കുകയാണ്. ജലനിരപ്പുയർത്തണമെന്നു തമിഴ്‌നാട് ആവശ്യപ്പെടുകയും എന്നാൽ ആ നടപടി അണക്കെട്ടിന്റെ സുരക്ഷയെ ബാധിക്കുമെന്നുപറഞ്ഞ്, കേരളസർക്കാർ ഈ ആവശ്യത്തെ നിരാകരിക്കുകയുംചെയ്തു.
1961ലെ വെള്ളപ്പൊക്കത്തോടുകൂടെയാണ്, യഥാർത്ഥത്തിൽ ഈ അണക്കെട്ടിന്റെ സുരക്ഷയെച്ചൊല്ലിയുള്ള വാദങ്ങളും എതിർവാദങ്ങളും ഉയർന്നുവന്നത്. സുർക്കി മിശ്രിതമുപയോഗിച്ചു നിർമ്മിക്കപ്പെട്ട, കാലപ്പഴക്കംചെന്ന ഈ അണക്കെട്ടിന്, ശക്തമായ വെള്ളപ്പാച്ചിലിനെ പ്രതിരോധിക്കാൻകഴിയില്ലെന്നും അതിനാൽത്തന്നെ, അണക്കെട്ടിന്റെ താഴ്‌വരയിൽത്താമസിക്കുന്ന ജനങ്ങൾക്ക്, ഈ അണക്കെട്ട്, സുരക്ഷാഭീഷണിയാണെന്നും പ്രമുഖവർത്തമാനപത്രമായ ടൈംസ് ഓഫ് ഇന്ത്യ അക്കാലത്തു റിപ്പോർട്ടുചെയ്തിരുന്നു. 2014 മെയ് 7ന് സുപ്രീംകോടതിയുടെ അഞ്ചംഗബഞ്ചിന്റെ വിധി, തമിഴ്നാടിനനുകൂലമായി വന്നു. ഈ വിധി, കേരളത്തിനു തികച്ചും പ്രതികൂലമായിരുന്നു. 136 അടിയിൽനിന്നു 142 അടിയിലേക്കു ജലനിരപ്പുയർത്താമെന്നും അണക്കെട്ടിന്റെ നിരീക്ഷണത്തിന്, ഒരു മൂന്നംഗസമിതിയെ നിയോഗിക്കാമെന്നും അന്നത്തെ സുപ്രീംകോടതിവിധിയിൽപ്പറയുന്നു.
2014–ലെ വിധിയിലൂടെ സുപ്രീം കോടതി നിയോഗിച്ച മേൽനോട്ട സമിതിയുടെ പ്രവർത്തനം കാര്യക്ഷമമാക്കണമെന്ന ആവശ്യമാണു നിലവിൽ സുപ്രീം കോടതിയുടെ പരിഗണനയിലുള്ള ഹർജിയിൽ മുന്നോട്ടുവയ്ക്കുന്നത്. കോതമംഗലം സ്വദേശി ഡോ. ജോ ജോസഫാണു ഹർജിക്കാരൻ.
ദൈനംദിന അടിസ്ഥാനത്തിൽ പ്രവർത്തിക്കുന്ന ഓഫിസും ഇടവിട്ടുള്ള പരിശോധനയും ഡാമിന്റെ സുരക്ഷ ഉറപ്പാക്കാൻ ആവശ്യമാണ്. വർഷത്തിൽ ഒരു തവണ മാത്രം ചേരുന്ന അവസ്ഥയാണ് ഇപ്പോഴുള്ളത്. ജല പരിധി, ഷട്ടർ പ്രവർത്തന മാർഗരേഖ, ഡാമിൽ സുരക്ഷാ ഉപകരണങ്ങൾ സ്ഥാപിക്കൽ എന്നിവ 7 വർഷം കഴിഞ്ഞിട്ടും പാലിക്കാത്തതും ഇതുകൊണ്ടാണെന്നും ആരോപണമുണ്ട്. ജലനിരപ്പ് ഉയർത്തുന്ന നടപടികളുടെ മേൽനോട്ടത്തിനും മറ്റുമാണ് മൂന്നംഗ സമിതി നിയോഗിക്കപ്പെട്ടത്.