ബഹിരാകാശത്ത് ചിത്രീകരിക്കുന്ന ആദ്യ ചിത്രം; ഷൂട്ടിംഗിന് തയ്യാറായി റഷ്യൻ സിനിമ സംഘം
ബുധനാഴ്ച, ഒക്ടോബർ 13, 2021
ഓരോ നിമിഷവും മാറ്റങ്ങളിലൂടെയാണ് നമ്മൾ സഞ്ചരിക്കുന്നത്. ബഹിരാകാശ ലോകത്ത് വിപ്ലവതുല്യമായ മാറ്റങ്ങൾ നടക്കുമ്പോൾ അവിടേക്ക് ഒരു ഏടുകൂടി കൂട്ടിച്ചേർക്കപ്പെടുകയാണ്. ബഹിരാകാശത്തെ ആദ്യ ചലച്ചിത്ര നിർമ്മാണത്തിനൊരുങ്ങുകയാണ് റഷ്യൻ സംഘം. ക്ലിം ഷിപെൻകോ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ 37 കാരിയായ യൂലിയ പെരെസിൽഡ് അഭിനയിക്കുന്നു. ഇതിനായി ഒരുക്കിയ സോയൂസ് പേടകം ബഹിരാകാശത്ത് യാത്ര തിരിക്കുകയും ചെയ്തു. ചിത്രത്തിന്റെ സംവിധായകൻ ക്ലിം ഷിപെങ്കോയും നായിക യൂലിയ പെരെസിൽഡും ബഹിരാകാശ സഞ്ചാരി ആന്റൻ ഷകപ്ലെറോവ് എന്നിവരടങ്ങിയ സംഘമാണ് യാത്ര തിരിച്ചത്. അവരുടെ സോയൂസ് എംഎസ് -19 എന്ന പേടകം കസാക്കിസ്ഥാനിലെ ബൈക്കന്നൂരിൽ നിന്ന് പറന്നുയർന്നു. ചിത്രീകരണ ദൗത്യം പൂർത്തിയാക്കി ഈ മാസം 17 ന് തിരിക്കും എന്നാണ് റിപ്പോർട്ടുകൾ.