പൂഞ്ഞാറിൽ വെള്ളക്കെട്ടിലേക്ക് കെഎസ്ആർടിസി ബസ് ഓടിച്ചിറക്കി അപകടം ഉണ്ടാക്കി എന്നാരോപിച്ച് മന്ത്രിയും വകുപ്പും ഇടപെട്ട് ഡ്രൈവറെ സസ്പെൻഡ് ചെയ്തിരുന്നു.
ഈരാറ്റുപേട്ട-പൂഞ്ഞാര്‍ റൂട്ടില്‍ പൂഞ്ഞാര്‍ സെയ്ന്റ് മേരീസ് പള്ളിക്ക് സമീപം ശക്തമായ മഴയെ തുടര്‍ന്നുണ്ടായ വെള്ളക്കെട്ടിലാണ് ജയദീപ് ഓടിച്ച കെ എസ് ആര്‍ ടി സി ബസ് കഴിഞ്ഞ ദിവസം അകപ്പെട്ടത്. വെള്ളം ഉള്ള റോഡിലൂടെ കടന്ന് പോകാമെന്ന പ്രതീക്ഷയില്‍ ഡ്രൈവര്‍ ജയ്ദീപ് ബസ് മുന്നോട്ട് ബസ് ഓടിച്ചിറക്കി. ഇതിനിടെ മീനച്ചിലാറ്റില്‍ നിന്നും നിറഞ്ഞ വെള്ളത്തില്‍ ബസ് നിന്നുപോയി. പിന്നീട് സ്റ്റാര്‍ട്ട് ആയില്ല.
നാട്ടുകാരാണ് ഒരാള്‍ പൊക്കത്തില്‍ ഉണ്ടായിരുന്ന വെള്ളത്തിലൂടെ യാത്രക്കാരെ എല്ലാവരെയും സുരക്ഷിതസ്ഥാനത്തേക്ക് മാറ്റിയത്. വടം ഉപയോഗിച്ച് ബസ് വെള്ളത്തില്‍ നിന്ന് വലിച്ചുകയറ്റി.
എന്നാൽ ഇതിന് പിന്നാലെ യാത്രക്കാരുടെ ജീവൻ രക്ഷിച്ചതിനാണ് കെഎസ്ആർടിസി തന്നെ സസ്പെൻഡ് ചെയ്തതെന്ന വാദവുമായി പൂഞ്ഞാറിലെ വെള്ളക്കെട്ടിൽ മുങ്ങിയ ബസിന്റെ ഡ്രൈവർ ജയദീപ് സെബാസ്റ്റ്യൻ രംഗത്തുവന്നു. തന്റെ സേവനകാലത്ത് ചെയ്ത ഓരോ കാര്യങ്ങളും എണ്ണിപ്പറഞ്ഞ് ഫെയ്സ്ബുക്കിൽ നിറയുകയാണ്.
പെട്ടെന്ന് വെള്ളം കയറുന്ന ഈ വീഡിയോ ദയവായി കാണുക.കാവുകണ്ടം ജയൻ ആശാൻ,ഡ്രൈവർ
പൂഞ്ഞാറിൽ ബസ് കുടുങ്ങിയത് ഇങ്ങനെ
ഇതുമായി ബന്ധപ്പെട്ട് ഫേസ്ബുക്കിലൂടെയുള്ള ജയദീപിന്റെ ഒരു പ്രതികരണം ഇങ്ങനെയായിരുന്നു. 'എന്നെ സസ്പെന്‍ഡ് ചെയ്ത കെഎസ്ആര്‍ടിസിയിലെ കൊണാണ്ടന്‍മാര്‍ അറിയാന്‍ ഒരു കാര്യം. എപ്പോഴും അവധി ആവശ്യപ്പെട്ട് നടക്കുന്ന ദിവസം അമിത പണം അധ്വാനിക്കാതെ ഉണ്ടാക്കുന്ന എന്നേ സസ്പെന്റ് ചെയ്ത് സഹായിക്കാതെ വല്ലോ കഞ്ഞി കുടിക്കാന്‍ നിവൃത്തി ഇല്ലാത്തവരെ പോയി ചെയ്യുക.ഹ ഹ ഹ ഹാ...'
തനിക്ക് ചാടി നീന്തി പോകാന്‍ അറിയാഞ്ഞിട്ടില്ലെന്നും എല്ലാവരേയും പള്ളിമുറ്റത്ത് കയറ്റി രക്ഷിക്കണമെന്നതായിരുന്നു തന്റെ ലക്ഷ്യമെന്നും ജയദീപ് പറയുന്നു. മുന്നോട്ട് പോകുമ്‌ബോള്‍ യാത്രക്കാര്‍ തന്നെ ചീത്തവിളിക്കുന്നില്ലെന്നും സംഭവ സമയത്തെ വീഡിയോ പോസ്റ്റ് ചെയ്തു കൊണ്ട് ജയദീപ് പറയുന്നു.
ഏത് തൊഴിലും അറിയാവുന്നവനാണ് താനെന്നും പറഞ്ഞ് അദ്ദേഹം അച്ഛന്റെ മുടിവെട്ടി കൊടുക്കുന്ന വീഡിയോയും പോസ്റ്റ് ചെയ്തിട്ടുണ്ട്. ഐഎന്‍ടിയുസി (INTUC) ഈരാറ്റുപേട്ട യൂണിറ്റ് പ്രസിഡന്റായ ജയദീപ് നേരത്തെയും നിരവധി സസ്പെന്‍ഷന്‍ ഏറ്റുവാങ്ങിയിട്ടുണ്ട്. വീട്ടില്‍ കയറി ഒരാളെ വെടിവെച്ചതിനും ജയദീപ് സസ്പെന്‍ഷന്‍ വാങ്ങിയിട്ടുണ്ട്.