കൊൽക്കത്തയിലെ തെരുവുകളിൽ ദരിദ്രർക്കായി ജീവിതം ഉഴിഞ്ഞുവച്ച അഗതികളുടെ അമ്മയോടുള്ള ആദരസൂചകമായി ഐക്യരാഷ്ട്രസഭ തപാൽ സ്റ്റാമ്പുകൾ പുറത്തിറക്കി.
വിശുദ്ധ മദർ തെരേസയുടെ ചിത്രത്തോടൊപ്പം മദർ പറഞ്ഞ”നമുക്ക് എല്ലാവർക്കും മഹത്തായ കാര്യങ്ങൾ ചെയ്യാനാവില്ല, എന്നാൽ, ചെറിയ കാര്യങ്ങൾ മഹത്തരമായ സ്‌നേഹത്തോടെ നമുക്കെല്ലാം ചെയ്യാൻ സാധിക്കും,’ എന്ന വാക്യങ്ങളും സ്റ്റാംപിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
മദർ തെരേസയുടെ വിശുദ്ധ പദവി പ്രഖ്യാപനത്തിന്റെ അഞ്ചാം പിറന്നാളിലാണ് ഐക്യരാഷ്ട്രസഭയുടെ ശ്രദ്ധേയമായ ഈ നടപടി.