അയർലണ്ട് പശ്ചാതലമാക്കി, 12 star rhythms ireland ന്റെ ബാനറിൽ ഗാൽവേ മലയാളി ശ്രീ മാത്യൂസ് കരിമ്പന്നൂർ നിമ്മിക്കുന്ന ക്രിസ്തിയ ഭക്തിഗാന വീഡിയോ "സ്നേഹോദാരമേൻ നാവിൽ തൂകി" റിലീസിങ്ങിനായി ഒരുങ്ങുന്നു.
ശ്രീ സുജൻ മലയിൽ ഗാനരചന നിർവഹിച്ച ഈ ഗാനത്തിന് ഈണം പകർന്നിരിക്കുന്നത് ക്രിസ്തിയ ഭക്തിഗാനമേഖലയിൽ പ്രശസ്തനായ ശ്രീ ജോബി കാവാലം ആണ്. അതിമനോഹരമായി ഇതിലെ ഗാനം ആലപിച്ചിരിക്കുന്നത് ശ്രീലക്ഷി ആണ്.
അയർലൻഡ് സംഗീത ലോകത്തിനു ഒരു പുതുമുഖ ഗായികയെ ഇതിലൂടെ പരിചയപെടുത്തുന്നു. കേൾക്കുംതോറും മനസുകളിൽ ആത്മചെയ്തന്യം നിറയുന്ന ഈ ഗാനം ദൃശ്യമനോഹരമാക്കിരിക്കുന്നത് പ്രശസ്ത സിനിമാട്ടോഗ്രാഫർ ഷൈജു ലൈവ് ആണ്. ജോബി കാവാലം മ്യൂസിക് ഡയറീസ് എന്ന യൂട്യൂബ് ചാനൽ വഴി ഈ മനോഹരഗാനം നിങ്ങളിൽ എത്തുന്നു.