എന്താ സംഭവം - നിങ്ങൾക്കറിയുമോ ? "എനിക്കു സ്വന്തമായി കയ്യിൽ കിട്ടി ? കടയിൽ തള്ളും ബഹളവും ഇല്ല" ജിൻസി ജോർജ്ജ്


സാധാരണ ഞാന് ഷോപ്പിംഗ് ചെയ്യുന്നത് ഒന്നുകിൽ Dunnes അല്ലെങ്കിൽ Lidl . വീടിനടുത്തു ഉള്ള കടകൾ ആയത് കൊണ്ടാണ് ഇങനെ ചെയ്യാൻ കാരണം . വളരെ നാളിനു ശേഷം Tesco yil പോയപ്പോ ദേ ഒരു Scanner എനിക്കു സ്വന്തമായി കയ്യിൽ വെച്ച് തന്നു .

ഞാൻ എന്താ സംഭവം എന്നറിയാതെ പൊട്ടിയെ പോലെ നോക്കി . ഓരോ സാധനങ്ങൾ വാങ്ങുക അപ്പൊ തന്നെ സ്കാൻ ചെയ്യുക , ട്രോളിയിൽ ബാഗുകൾ ഉണ്ടെങ്കിൽ അപ്പൊ തന്നെ അടുക്കി ഒതുക്കി വെക്കുക , അവസാനം ഒരു മെഷീന് മുന്നിൽ നിന്ന്  card കൊടുക്കുക Dunnes ന്റെ യും Lidl ന്റെയും മുന്നിൽ ക്യു നിൽക്കുന്ന പോലെ നിൽക്കണ്ട ..കടയിൽ തള്ളും ബഹളവും ഇല്ല . ഞങ്ങൾ കണ്ണുതള്ളി .

എന്റെ കൂടെ ഉണ്ടായിരുന്ന മകന് വിഷമം. പഠിക്കുന്ന കുട്ടികൾക്ക് retail ഷോപ്പുകളിൽ കിട്ടിക്കൊണ്ടിരുന്ന ജോലികൾ കുറയുമല്ലോ manpower കമ്പ്യൂട്ടർ ഏറ്റെടുക്കുമല്ലോ എന്നൊക്കെ ആയി ഞങ്ങൾ സംസാരം. അങ്ങനെ അയാൽ നമ്മൾ എങ്ങനെ ജീവിക്കും ??

അങ്ങനെ ടെൻഷൻ അടിച്ചു കുറെ എന്തൊക്കെയോ വാങ്ങി വാരി വലിച്ചു തിന്നു . ആകെ ചിന്തിച്ചവശരായ ഞങ്ങൾ അവസാനം ഞങ്ങൾ ഒരു തീരുമാനത്തിൽ എത്തി . 

ഭാവിയിൽ നമുക്കും മൂന്നാലു റോബോട്ടുകൾ വാങ്ങാം . രാവിലെ അവരെ ജോലിക്കു കൊണ്ടാക്കാം . അവർ സമ്പാദിക്കുന്ന കാശു കൊണ്ട് നമുക്ക് ജീവിക്കാം .മക്കൾക്ക് സ്വത്തു കൊടുക്കുമ്പോ ജോഹാന് ഒരു റോബോട്ട്, Jefnykku ഒരു റോബോട്ട് ,Jadenu  ഒരു റോബോട്ട് എന്നു വീതിക്കാം .😀😀😀അവസാനം ഒരു വിധം സമാധാനത്തിൽ ഞങ്ങൾ ആ വിഷയം വിട്ടു .

കടപ്പാട് : ജിൻസി ജോർജ്ജ്, (കോർക്ക്, യുക് മി റീജിണൽ റിപ്പോർട്ടർ )

ഫോട്ടോ കടപ്പാട്: സിറില്‍ കല്ലറക്കന്‍ 
നിങ്ങൾ ഷോപ്പുചെയ്യുമ്പോൾ സ്കാൻ ഡിവൈസ്  ഉപയോഗിച്ച് ആരംഭിക്കുക

ആരംഭിക്കുന്നതിന്, നിങ്ങളുടെ ക്ലബ് കാർഡ് സ്കാൻ ചെയ്യുക. സാധനങ്ങൾ  സ്കാൻ ചെയ്യുക, പാക്ക് ചെയ്യുക, പണം നൽകുക എന്നിവ പോലെ ലളിതമാണ് കാര്യങ്ങൾ നിങ്ങൾക്ക് 2 തവണ പെറുക്കി എടുക്കേണ്ട. വലിയ ക്യു ഒഴിവാക്കാം ബുദ്ധിപൂർവ്വം.


ക്ലബ് കാർഡ് സ്കാൻ ചെയ്യുക

നിങ്ങൾ പോകുമ്പോൾ എല്ലാ ഉൽപ്പന്നങ്ങളുടെയും ബാർകോഡ് സ്കാൻ ചെയ്യാൻ നിങ്ങളുടെ സ്കാൻ ഡിവൈസ് ഹാൻഡ്സെറ്റ് ഉപയോഗിക്കുക.


നേരിട്ട് പാക്ക് ചെയ്യുക 

നിങ്ങൾ ഷോപ്പിംഗ് നടത്തുമ്പോൾ നിങ്ങളുടെ ഷോപ്പിംഗ് നേരിട്ട് നിങ്ങളുടെ ബാഗുകളിലേക്ക് ഇടുക, അതിനാൽ ചെക്ക്ഔട്ടിൽ എല്ലാം വീണ്ടും അൺപാക്ക് ചെയ്യേണ്ട ആവശ്യമില്ല. വാഴപ്പഴം മുതൽ ജീവിതത്തിനായുള്ള ബാഗുകൾ വരെ, അത് പ്രമോഷനിലാണെങ്കിലും ഉപയോഗിക്കൂ.


പണം നൽകുക

നിങ്ങൾ ചെക്ക്ഔട്ട്ചെയ്യുമ്പോൾ നേരെ സ്കാനിലേക്ക് പോകുക. ടില്ലിന്റെ മുകളിലുള്ള ബാർകോഡ് സ്കാൻ ചെയ്യുക, പണമടച്ച് പോകുക

ഉൽപ്പന്നം സ്കാൻ ചെയ്തില്ലെങ്കിൽ എന്തുചെയ്യും?

ഏതെങ്കിലും ഇനം സ്കാൻ ചെയ്യുന്നില്ലെങ്കിൽ, അത് നിങ്ങളുടെ ട്രോളിയിലോ കൊട്ടയിലോ ഒരു വശത്തേക്ക് വയ്ക്കുക. തുടർന്ന്, സ്കാൻ ആസ് യു ഷോപ്പ് ഏരിയയിൽ, കസ്റ്റമർ അസിസ്റ്റന്റുമാരിൽ ഒരാളോട് അത് പരാമർശിക്കുക, അവർ അത് നിങ്ങൾക്കായി സ്കാൻ ചെയ്യും.

സുരക്ഷാ ടാഗുകളുള്ള ഉൽപ്പന്നങ്ങളുമായി എന്തുചെയ്യും?

നിങ്ങളുടെ മറ്റ് ഷോപ്പിംഗ് പോലെ തന്നെ അവയെ പരിഗണിക്കുക, എന്നാൽ ഒരിക്കൽ നിങ്ങൾ അവ സ്കാൻ ചെയ്തുകഴിഞ്ഞാൽ, അവയെ നിങ്ങളുടെ ട്രോളിയിലോ കൊട്ടയിലോ ഒരു വശത്ത് വയ്ക്കുക. നിങ്ങൾ ഷോപ്പിംഗ് പൂർത്തിയാക്കിക്കഴിഞ്ഞാൽ, നിങ്ങൾക്കുള്ള ടാഗുകൾ നീക്കം ചെയ്യാൻ നിങ്ങൾ ഷോപ്പ് ചെയ്യുമ്പോൾ പേയ്‌മെന്റ് ഏരിയയിൽ സ്‌കാൻ ചെയ്യുന്ന കസ്റ്റമർ അസിസ്റ്റന്റുമാരിൽ ഒരാളോട് ആവശ്യപ്പെടുക.


യുക് മി(UCMI) GLOBAL INDIAN COMMUNITY
HELP| INFORMATION | JOB | ACCOMMODATION | ADVERTISE | NEWS
യുക് മി (UCMI): ഹെൽപ്, ഇൻഫർമേഷൻ & സപ്പോർട്ട് കമ്മ്യൂണിറ്റി അയർലണ്ട് 💬  SUBCRIBE      
ഡെയ്‌ലി മലയാളി ന്യൂസ് SUBCRIBE  
        
വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !

Greetings, UCMI COMMUNITY👥

chat with us on WhatsApp

യുക്മി(UCMI)👥 is 100000 + Members Community, For HELP -INFO-SUPPORT-NEWS-UCMI COMMUNITY|IRELAND MALAYALI| IRELAND INDIANS| All Quires Chat directly to the Community,

🔰CLICK TO JOIN:👉COMMUNITY

🔰CLICK TO CHAT:👉ADMIN

...