ഒക്ടോബർ 21: ആസാദ് ഹിന്ദ് ദിനം. ഓർമ്മകൾ മനസ്സിൽ നിറച്ച് വാട്ടര്ഫോർഡിൽ നിന്നും സുബാഷ് ചന്ദ്ര ബോസിൻറെ റേഡിയോഗ്രാഫർ ആയ പി കെ പോളിന്റെ മകൻ സ്റ്റാൻലി,യുക് മിയോടൊപ്പം


ഇരുപത്തിയൊന്നാമത്  ആസാദ് ഹിന്ദ് ഗവൺമെൻറ് സ്ഥാപകദിനം സുബാഷ് ചന്ദ്ര ബോസിൻറെ റേഡിയോഗ്രാഫർ ആയ പി കെ പോളിന്റെ മകൻ സ്റ്റാൻലി പോൾ,അച്ചൻ സഞ്ചരിച്ച ത്യാഗത്തിന്റെ വഴികകളിലൂടെ  കിട്ടിയ പുരസ്കാരവും,താമ്രപത്രവും എല്ലാവർക്കും വേണ്ടി ഓർമകളുടെ താളുകളിൽ നിന്ന്   വീണ്ടെടുത്തു.

ഇപ്പോൾ ഈ കാണുന്ന സ്വാതന്ത്ര്യകാലം നമുക്ക് നൽകിയ,പരിശ്രമിച്ച ചോരചിന്തിയ,തലമുറയ്ക്ക് ഒരു നിമിഷം കാഴ്ചവയ്ക്കുന്നു. സ്റാൻലി നമുക്ക് നൽകിയ ഓർമ്മകൾ നമ്മളിലൂടെ ചരിത്രവും നമ്മളോടൊപ്പം  സഞ്ചരിക്കട്ടെ.വിസ്മരിക്കാതെ. നന്ദി യോടെ.


ഓർമിക്കട്ടെ പി കെ പോളിന്റെയും സുബാഷ് ചന്ദ്ര ബോസിന്റെയും ചരിത്ര വഴികൾ  ഈ ദിവസത്തിൽ, നന്ദി ഒരിക്കൽ കൂടി സ്റാൻലി.

ശാസനങ്ങൾ, ദാനപത്രങ്ങൾ തുടങ്ങിയവ രേഖപ്പെടുത്തിയ ചെമ്പുതകിടുകളാണ് താമ്രപത്രങ്ങൾ എന്നും താമ്രശാസനങ്ങൾ എന്നും അറിയപ്പെടുന്നത്. ഇന്ത്യയുടെ ചരിത്രം മനസ്സിലാക്കുന്നതിൽ ചെമ്പുതകിടുകളിലെ ലിഖിതങ്ങൾ വലിയ പങ്ക് വഹിക്കുന്നുണ്ട്. ശിലാലിഖിതങ്ങളും മതഗ്രന്ഥങ്ങളിലെ വിവരണങ്ങളും വിദേശസഞ്ചാരികളുടെ യാത്രാരേഖകളുമാണ് ചരിത്രനിർമ്മാണത്തിനു സഹായിക്കുന്ന മറ്റു മാർഗ്ഗങ്ങൾ.

പലകാലത്ത് ബഹുമാനാർത്ഥം പ്രമുഖവ്യക്തികൾക്ക് താമ്രപത്രം എന്ന പേരിൽ രേഖകൾ നൽകിയിട്ടുണ്ട്.

1943ൽ ഈ ദിവസമാണ് നേതാജി സുഭാഷ് ചന്ദ്രബോസ് ആസാദ് ഹിന്ദ് സർക്കാർ രൂപീകരിച്ച് ഇന്ത്യയുടെ സ്വാതന്ത്ര്യം പ്രഖ്യാപിക്കുന്നത്. ജനകീയ സമരത്തിലൂടെ പൂർണ്ണസ്വരാജ് നേടുകയെന്നതായിരുന്നു അദ്ദേഹത്തിന്റെ പദ്ധതി. എന്നാൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ് അക്കാലത്ത് പൂർണ്ണസ്വരാജ് എന്ന ആശയം ഉപേക്ഷിച്ച് ബ്രിട്ടനു കീഴിൽ ഒരു സ്വതന്ത്രഭരണ പ്രദേശം മതിയെന്ന നിലപാടിലേക്ക് എത്തുകയായിരുന്നു. അമേരിക്കയിലും മറ്റും സ്വാതന്ത്ര്യപ്രഖ്യാപനം നടത്തിയ ദിവസമാണ് രാജ്യത്തിന്റെ സ്വാതന്ത്ര്യദിനമായി ആഘോഷിക്കപ്പെടുന്നത്. 

നേതാജിയുടെ വാക്കുകളിൽ:

"ബ്രിട്ടീഷുകാരെ രാജ്യത്തുനിന്ന് തുരത്തുമെന്നും, ജനങ്ങളുടെ താല്പര്യത്തിനും വിശ്വാസത്തിനും വിധേയമായി പ്രവർത്തിക്കുമെന്നും, ഒരു സ്ഥിരം സർക്കാർ രൂപീകരിക്കുമെന്നും ഇതിനാൽ പ്രഖ്യാപിക്കുന്നു. ഓരോ ഇന്ത്യക്കാരനും തുല്യാവകാശം, തുല്യാവസരം, മതസ്വാതന്ത്ര്യം എന്നിവ ഉറപ്പുനൽകുന്നു. വൈദേശിക ഭരണത്തിന്റെ ദോഷങ്ങളെ ഇല്ലാതാക്കാനും രാജ്യത്തിന്റെ സമ്പൂർണ്ണ അഭിവൃദ്ധിയും ജനതയുടെ സന്തോഷവും ഉറപ്പുവരുത്താനും സർക്കാർ പ്രതിജ്ഞാബദ്ധം ആയിരിക്കും. ദൈവത്തിന്റെയും, മുൻതലമുറകളുടെയും, നമുക്കുവേണ്ടി മരണപ്പെട്ട ശ്രേഷ്ഠരുടെയും നാമത്തിൽ ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനായി അവസാന സമരം ചെയ്യാൻ ഞാൻ നിങ്ങളോട് ആഹ്വാനം ചെയ്യുന്നു. ഇന്ത്യയുടെ മണ്ണിൽ നിന്ന് ശത്രുവിനെ പുറത്താക്കുന്നതുവരെ, ഇന്ത്യൻ ജനത സ്വതന്ത്രമാകുന്നതുവരെ നാം സമരം തുടരുകതന്നെ ചെയ്യും."

ഇംഫാൽ–കൊഹിമ യുദ്ധത്തിൽ ബ്രിട്ടീഷുകാർക്ക് കനത്ത ആഘാതമേൽപ്പിക്കാൻ ജപ്പാൻ – ആസാദ് ഹിന്ദ് സഖ്യത്തിനു സാധിച്ചു. ബ്രിട്ടീഷുകാരിൽ നിന്നും പിടിച്ചെടുത്ത ഇന്ത്യൻ മണ്ണിൽ, മണിപ്പൂരിലെ മൊയ്റാങ്ങിൽ, ക്യാപ്റ്റൻ ഷൗക്കത്ത് മാലിക് ത്രിവർണ്ണ പതാക സ്ഥാപിച്ചു. പരാജയം മുന്നിൽക്കണ്ട ബ്രിട്ടൻ അമേരിക്കയോട് സഹായം അഭ്യർത്ഥിച്ചു. ജപ്പാൻ – ആസാദ് ഹിന്ദ് സൈന്യത്തിന് സഹായമെത്തുന്ന ഇന്ത്യയുടെ വടക്കുകിഴക്കൻ പാതകൾ അമേരിക്കൻ യുദ്ധവിമാനങ്ങൾ ബോംബാക്രമണത്തിൽ തകർത്തു. അപ്രതീക്ഷിതമായി കനത്ത മൺസൂൺ മഴ സേനയുടെ മുന്നേറ്റത്തെ തടഞ്ഞു; രോഗങ്ങൾ പൊട്ടിപ്പുറപ്പെട്ടു. അങ്ങനെ സൈന്യം കീഴടങ്ങി. പിൽക്കാലത്ത് ലണ്ടൻ ദേശീയ സൈനിക മ്യൂസിയം അനേകം യുദ്ധവിദഗ്ദ്ധരെ ഉൾപ്പെടുത്തി നടത്തിയ സർവേയിൽ ഇംഫാൽ–കൊഹിമ യുദ്ധമാണ് ബ്രിട്ടന്റെ ചരിത്രത്തിലെ ഏറ്റവും മഹത്തായ യുദ്ധമെന്ന് തിരഞ്ഞെടുക്കപ്പെട്ടു. നെപ്പോളിയനെ പരാജയപ്പെടുത്തിയ വാട്ടർലൂ യുദ്ധവും നോർമൻഡിയിലെ ഡി-ഡേ യുദ്ധവുമൊക്കെ താഴെപ്പോയി. കാരണം ലളിതമായിരുന്നു—പരാജയത്തിന്റെ വക്കിൽ നിന്ന് നേടിയെടുത്ത വിജയം ആയിരുന്നു ഇംഫാൽ–കൊഹിമ യുദ്ധം. രണ്ടാം ലോകയുദ്ധത്തിന്റെ ഭാഗധേയം തീരുമാനിച്ചത് ആ വിജയമായിരുന്നു.

1945ൽ നേതാജിയുടെ തിരോധാനത്തോടെ ആസാദ് ഹിന്ദ് സർക്കാരിന് അവസാനമായെങ്കിലും അവസാനയുദ്ധം നയിക്കുകയെന്ന ആഹ്വാനം ജനങ്ങൾ ഏറ്റെടുത്തു. യുദ്ധക്കുറ്റവാളികൾ എന്ന നിലയിൽ ആസാദ് ഹിന്ദ് സർക്കാരിന്റെ ഭാഗമായവരെ 1945ൽ ചെങ്കോട്ടയിൽ വിചാരണ ചെയ്തു. എന്നാൽ പതിനായിരങ്ങൾ ചെങ്കോട്ടയ്ക്ക് പുറത്ത് ദേശീയ മുദ്രാവാക്യങ്ങളുമായി തടിച്ചുകൂടി. പൊതുജനവികാരം  ആസാദ് ഹിന്ദിന് അനുകൂലമായിരുന്നതിനാൽ നേതാജിയുടെ സൈനികരെ വെറുതെവിടാൻ ബ്രിട്ടീഷുകാർക്ക് തീരുമാനിക്കേണ്ടി വന്നു. വിചാരണയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട ബ്രീട്ടീഷ് ഇന്ത്യൻ സൈന്യം ബ്രിട്ടനോട് നിസ്സഹകരണം ആരംഭിച്ചു. നാവികസേനയിൽ തുടങ്ങിയ പ്രതിഷേധം വ്യോമസേനയിലേക്കും കരസേനയിലേക്കും പടർന്നു. ബ്രിട്ടീഷുകാർ കൈവശം വെച്ച ഇന്ത്യയിലെ 22 ഷിപ്പിങ് എസ്റ്റാബ്ലിഷ്മെന്റുകളിൽ 20 എണ്ണവും പണിമുടക്കി. ബ്രിട്ടീഷ് പതാകകൾ താഴ്ത്തപ്പെട്ടു. ആ പ്രതിഷേധം ഇന്ത്യൻ നാവികസമരം എന്നറിയപ്പെട്ടു.

ബ്രിട്ടീഷ് ചരിത്രകാരൻ മൈക്കൽ എഡ്വേർഡസ് ദി ലാസ്റ്റ് ഇയേഴ്സ് ഓഫ് ബ്രിട്ടീഷ് ഇന്ത്യ എന്ന പുസ്തകത്തിൽ ഇപ്രകാരം എഴുതി: "അതിപ്രഗത്ഭനായ ഒരാൾ മാത്രമാണ് ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനായി വ്യത്യസ്തവും ആക്രമണോത്സുകവുമായ ശൈലി സ്വീകരിച്ചത്. വാസ്തവത്തിൽ ഇന്ത്യ മറ്റാരെക്കാളും കടപ്പെട്ടിരിക്കുന്നത് നേതാജിയോടാണ്."

യുക് മി(UCMI) GLOBAL INDIAN COMMUNITY
HELP| INFORMATION | JOB | ACCOMMODATION | ADVERTISE | NEWS
യുക് മി (UCMI): ഹെൽപ്, ഇൻഫർമേഷൻ & സപ്പോർട്ട് കമ്മ്യൂണിറ്റി അയർലണ്ട് 💬  SUBCRIBE      
ഡെയ്‌ലി മലയാളി ന്യൂസ് SUBCRIBE  
        
വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !

Greetings, UCMI COMMUNITY👥

chat with us on WhatsApp

യുക്മി(UCMI)👥 is 100000 + Members Community, For HELP -INFO-SUPPORT-NEWS-UCMI COMMUNITY|IRELAND MALAYALI| IRELAND INDIANS| All Quires Chat directly to the Community,

🔰CLICK TO JOIN:👉COMMUNITY

🔰CLICK TO CHAT:👉ADMIN

...