ജി-20 ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി റോമിൽ എത്തിച്ചേർന്നു. ഒക്‌ടോബർ 30, 31 തീയതികളിലാണ് ഉച്ചകോടി നടക്കുന്നത്. ഇറ്റലിയുടെ പ്രധാനമന്ത്രി മാരിയോ ഡ്രോഗിയുടെ ഉൾപ്പെടെയുള്ള രാഷ്‌ട്രത്തലവൻമാരുമായും അദ്ദേഹം കൂടിക്കാഴ്‌ച നടത്തും.
ഒക്‌ടോബര്‍ 28ന് മോദി വത്തിക്കാനിലെത്തി മാര്‍പാപ്പയെ കാണുമെന്നാണ് ദേശീയ മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട് ചെയ്യുന്നത്. ഇവിടെ നിന്നും സ്‍കോട്‍ലൻഡിലെ ഗ്ളാസ്‍കോയിലേക്ക് തിരിക്കുന്ന പ്രധാനമന്ത്രി നവംബർ ഒന്നിന് ഇവിടെ കോപ്-26 ഉച്ചകോടിയിലും (യുണൈറ്റഡ് നേഷൻ ക്‌ളൈമറ്റ് ചേഞ്ച് കോൺഫറൻസ്) സംസാരിക്കും.
ഇതിന് അനുബന്ധമായി കാലാവസ്‌ഥാ മാറ്റം സംബന്ധിച്ച ഉച്ചകോടിയിൽ ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസനൊപ്പം മോദി പങ്കെടുക്കും. അഫ്ഗാനിലെ താലിബാൻ ഭരണം ആയിരിക്കും ജി-20യിലെ പ്രധാന ചർച്ചാ വിഷയം. ഇന്തോ-പസഫിക് മേഖലയിലെ ചൈനീസ് നീക്കങ്ങളും ഉച്ചകോടിയിൽ ചർച്ചയായേക്കും.
Over the next few days, I would be in Rome, the Vatican City and Glasgow to attend important multilateral gatherings like the @g20org and @COP26. There would also be various bilateral and community related programmes during this visit.https://t.co/0OXpm1Nhcy
— Narendra Modi (@narendramodi) October 28, 2021