ഐപിഎല്ലില്‍ ഡൽഹിക്കെതിരെ ചെന്നൈക്ക് ബാറ്റിംഗ് തകർച്ച. ആദ്യ നാല് വിക്കറ്റുകൾ നഷ്‌ടമായി. പവര്‍ പ്ലേയില്‍ ഓപ്പണര്‍ ഫാഫ് ഡൂപ്ലെസിയെയും മികച്ച ഫോമിലുള്ള റുതുരാജ് ഗെയ്‌ക്‌വാദിനെയും നഷ്ടമായ ചെന്നൈ, ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ 12 ഓവറിൽ 80 റൺസിന് 4 വിക്കറ്റ് എന്ന നിലയിലാണ്. ഡൽഹിക്ക് വേണ്ടി അക്സർ പട്ടേൽ 2 വിക്കറ്റ് നേടി.നിലവിൽ 6 റൺസുമായി ക്യാപ്റ്റൻ ധോണിയും 14 റൺസുമായി അമ്പാട്ടി റായിഡുവുമാണ് ക്രീസിൽ.
12 കളികളില്‍ 18 പോയന്‍റ് വീതമുള്ള ചെന്നൈയും ഡല്‍ഹിയും പ്ലേ ഓഫിലെത്തിയ ടീമുകളാണ്. റണ്‍റേറ്റിന്‍റെ ബലത്തില്‍ ചെന്നൈ ഒന്നാമതും ഡല്‍ഹി രണ്ടാമതുമാണ്. കഴിഞ്ഞ മത്സരം തോറ്റ ടീമില്‍ ചെന്നൈ മൂന്ന് മാറ്റങ്ങള്‍ വരുത്തി. സാം കറന് പകരം ഡ്വയിന്‍ ബ്രാവോ, മലയാളി പേസര്‍ മുഹമ്മദ് ആസിഫിന് പകരം ദീപക് ചാഹർ, സുരേഷ് റെയ്നക്ക് പകരം റോബിന്‍ ഉത്തപ്പയും അന്തിമ ഇലവനിലെത്തി.