പ്രധാനമന്ത്രി നരേന്ദ്ര മോദിയും മറ്റ് നിരവധി നേതാക്കളും #ഗണേശചതുർഥി ദിനത്തിൽ ജനങ്ങൾക്ക് ആശംസകൾ നേർന്നു, അവർക്ക് സമാധാനവും സമൃദ്ധിയും നേരുന്നു.
Prime Minister Narendra Modi and several other leaders extended their greetings to people on #GaneshChaturthi, wishing them peace and prosperity on the festival https://t.co/dMWCK7NdzG
— Hindustan Times (@htTweets) September 10, 2021
" ഇന്ന് വിനായക ചതുര്‍ത്ഥി (ഗണേശ ചതുര്‍ത്ഥി) " ; ആശംസകൾ നേർന്ന് അയർലണ്ടിലെ ഇന്ത്യൻ എംബസ്സിയും
എല്ലാവർക്കും ഇന്ത്യൻ എംബസി ഗണേഷ് ചതുർത്ഥി ആശംസകൾ നേരുന്നു! ഈ ഉത്സവം എല്ലാവർക്കും നല്ല ആരോഗ്യവും സന്തോഷവും സമാധാനവും സമൃദ്ധിയും നൽകട്ടെ. എംബസി ആശംസിച്ചു.
ഇന്ന് വിഘ്ന വിനാശനനായ ഗണപതി ഭഗവാൻ്റെ ജന്മദിവസമായ വിനായക ചതുര്‍ത്ഥി. മഹാദേവൻ്റെയും പാര്‍വ്വതി ദേവിയുടെയും ഓമനപുത്രനായ ഗണേശ ഭഗവാൻ ചിങ്ങമാസത്തിലെ വെളുത്ത പക്ഷത്തിലാണ് ജന്മമെടുക്കുന്നത്. വിനായക ചതുർത്ഥി ദിനത്തിൽ പൂജകള്‍ അനുഷ്ഠിച്ചാൽ നമ്മെ അലട്ടുന്ന പലവിധ പ്രശ്നങ്ങളും അകലുമെന്നാണ് വിശ്വാസം.
ഗണേശ പൂജയ്ക്ക് ഇതിലും നല്ലൊരു ദിവസം വേറെയില്ലെന്നാണ് ആചാര്യന്മാര്‍ പറയുന്നത്. കേരളത്തിലെ ഗണപതി ക്ഷേത്രങ്ങളിലും വിപുലമായ ആഘോഷങ്ങളാണ് ഈ ദിവസം നടത്തിവരാറുള്ളത്. ഇതേ ദിവസം തന്നെയാണ് ഗജപൂജ, ആനയൂട്ട് എന്നിവ നടത്തുന്നത്. കളിമണ്ണിൽ വലിയ ഗണപതി വിഗ്രഹങ്ങള്‍ നിർമ്മിച്ച് പൂജ നടത്തിയശേഷം കടലിൽ നിമഞ്ജനം ചെയ്യുന്നതും വിനായക ചതുര്‍ത്ഥി നാളിലാണ്.
ഒരിക്കൽ ചതുര്‍ത്ഥി തിഥിയിൽ ഗണപതി ഭഗവാൻ ആനന്ദനൃത്തം നടത്തിയപ്പോള്‍ പരിഹാസത്തോടെ ചന്ദ്രൻ ചിരിച്ചു. ഗണപതിയുടെ കുടവയറും താങ്ങിയുള്ള നൃത്തത്തെയാണ് ചന്ദ്രൻ പരിഹസിച്ചത്. ഇതിൽ കുപിതനായ ഗണപതി ചന്ദ്രനോട് ക്ഷമിക്കാൻ തയ്യാറായില്ല. അങ്ങനെ, ഈ ദിവസം ചന്ദ്രനെ നോക്കുന്നവരെല്ലാം സങ്കടത്തിന് പാത്രമാകുമെന്ന് ഗണപതി ശപിച്ചു. ഇതറിയാതെ വിഷ്ണു ഭഗവാന്‍ ചന്ദ്രനെ നോക്കി ഗണേശ ശാപത്തിനിരയായി. ഇതില്‍ വിഷമിച്ച വിഷ്ണു ഭഗവാന്‍ ശിവഭഗവാൻ്റെ മുന്നില്‍ ചെന്ന് സഹായമഭ്യര്‍ത്ഥിച്ചു. അലിവ് തോന്നിയ ശിവഭഗവാന്‍ വിഷ്ണുവിനോട് ഗണപതീവ്രതം അനുഷ്ഠിക്കാൻ ആവശ്യപ്പെട്ടു. ശിവഭഗവാന്‍ പറഞ്ഞത് പോലെ വിഷ്ണു ഗണപതീവ്രതമനുഷ്ഠിച്ചു സങ്കടങ്ങള്‍ മാറ്റി. ഇതാണ് വിനായക ചതുര്‍ത്ഥി ദിനത്തിൻ്റെ ഐതീഹ്യം.
ചതുര്‍ത്ഥിനാളില്‍ ചന്ദ്രദര്‍ശനം നടത്തിയാല്‍ ഒരു കൊല്ലത്തിനുള്ളില്‍ സങ്കടത്തിനിരയാകുമെന്നും, ക്ലേശങ്ങള്‍ അനുഭവിക്കേണ്ടിയും വരുമെന്നുമുള്ള വിശ്വാസം നിലനിൽക്കുന്നുണ്ട്.