വിസ നിയമങ്ങളില്‍ നിരവധി മാറ്റങ്ങൾ - പ്രവാസികള്‍ക്കായി ഗ്രീന്‍ വിസ ഫ്രീലാന്‍സ് വിസ യുഎഇ;
യുഎഇയുടെ സുവര്‍ണ ജൂബിലി ആഘോഷങ്ങൾ ആരംഭിക്കുന്നു. ഇതിന്റെ ഭാഗമായി രണ്ട് പുതിയ തരം വിസാ സേവനങ്ങള്‍ പ്രഖ്യാപിച്ചു.കുട്ടികള്‍ക്കും ഭര്‍ത്താവിനെ നഷ്‍ടപ്പെട്ട സ്‍ത്രീകള്‍ക്കും ജോലി ചെയ്യാന്‍ അനുവാദം നല്‍കുന്ന തരത്തിലുള്ള പുതിയ നിയമങ്ങളും ഇന്ന് പ്രഖ്യാപിച്ചു.
കൊറോണ വൈറസ് പാൻഡെമിക് യുഎഇയിലെ ടൂറിസത്തെയും ബിസിനസുകളെയും ബാധിച്ചിട്ടുണ്ട്, സമീപ വർഷങ്ങളിൽ എണ്ണവില കുറഞ്ഞതിനാൽ സമ്പദ്‌വ്യവസ്ഥ ഇതിനകം തന്നെ ഇടിഞ്ഞിരുന്നു.
സമ്പന്നരായ വ്യക്തികളെയും ഉയർന്ന വൈദഗ്ധ്യമുള്ള തൊഴിലാളികളെയും ആകർഷിക്കുന്നതിനായി 2019 ൽ യുഎഇ 10 വർഷത്തെ "ഗോൾഡൻ വിസ" ആരംഭിച്ചു, ഗൾഫിലെ ആദ്യ പദ്ധതി. സൗദി അറേബ്യ പോലുള്ള മറ്റ് വിഭവങ്ങളാൽ സമ്പന്നമായ ഗൾഫ് രാജ്യങ്ങളിലും സമാനമായ പരിപാടികൾ ആരംഭിച്ചു.
കുട്ടികള്‍ക്കും (15 വയസിന് മുകളില്‍ പ്രായമുള്ള) ഭര്‍ത്താവിനെ നഷ്‍ടപ്പെട്ട സ്‍ത്രീകള്‍ക്കും ജോലി ചെയ്യാന്‍ അനുവാദം നല്‍കുന്ന തരത്തിലുള്ള പുതിയ നിയമങ്ങളിൽ ,15 വയസിന് മുകളില്‍ പ്രായമുള്ള വിദ്യാര്‍ത്ഥികള്‍ക്ക് ചില മേഖലകളില്‍ പ്രവൃത്തി പരിചയം സമ്പാദിക്കുന്നതിന് ജോലി ചെയ്യാന്‍ അനുമതി നല്‍കും. ഇതിനായി അവര്‍ക്ക് വിസ ലഭിക്കും. വിവാഹ മോചിതകളോ ഭര്‍ത്താവ് മരണപ്പെടുകയോ ചെയ്ത സ്ത്രീകള്‍ക്ക് രാജ്യത്ത് തുടരാനുള്ള സമയപരിധി 30 ദിവസത്തില്‍ നിന്ന് ഒരു വര്‍ഷമാക്കി വര്‍ദ്ധിപ്പിച്ചു. പ്രവാസികള്‍ക്ക് വിസാ കാലാവധി കഴിഞ്ഞാലും രാജ്യത്ത് തുടരാവുന്ന ഗ്രേസ് പീരിഡ് 90 മുതല്‍ 180 ദിവസം വരെയാക്കിയും വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. നിലവില്‍ 30 ദിവസമാണ് ഗ്രേസ് പീരിഡ്.
ഗ്രീന്‍ വിസ & ഫ്രീലാന്‍സ് വിസ,പുതിയ വിസകളുടെ പ്രഖ്യാപനം യുഎഇ വിദേശ വാണിജ്യ സഹമന്ത്രി ഡോ. ഥാനി അല്‍ സിയൂഹിയാണ് നടത്തിയത്. യുഎഇയില്‍ താമസിക്കാന്‍ കഴിയുന്ന ഗ്രീന്‍ വിസ കമ്പനികളുടെ വര്‍ക്ക് പെര്‍മിറ്റില്ലാതെ തന്നെ സാഹചര്യം ഒരുക്കും , പ്രത്യേക കഴിവുകളുള്ളവരെയും മികവ് തെളിയിച്ചവരെയും രാജ്യത്തേക്ക് ആകര്‍ഷിക്കുന്നതിനായുള്ള ഫ്രീലാന്‍സ് വിസ എന്നിവയാണ് ഞായറാഴ്‍ച പ്രഖ്യാപിച്ചത്.
BREAKING: UAE 🇦🇪 launches Green Visa ✅@hamadalkaabi80 pic.twitter.com/gzI8KB79s8
— حسن سجواني 🇦🇪 Hassan Sajwani (@HSajwanization) September 5, 2021
എന്താണ് ഗ്രീന്‍ വിസ
വിദ്യാര്‍ത്ഥികള്‍, നിക്ഷേപകര്‍, ബിസിനസുകാര്‍, പ്രത്യേക വൈദഗ്ധ്യമുള്ളവര്‍ എന്നിങ്ങനെ വിവിധ രംഗങ്ങളില്‍ നേട്ടങ്ങള്‍ കൈവരിച്ചവര്‍ക്ക് ഗ്രീന്‍ വിസ ലഭിക്കും. .ഇവര്‍ക്ക് ജോലി ചെയ്യുന്നതിനുള്ള പ്രത്യേക വര്‍ക്ക് പെര്‍മിറ്റില്ലാതെ തന്നെ വിസ ലഭിക്കും. രക്ഷിതാക്കളെയും 25 വയസുവരെയുള്ള മക്കളെയും സ്‍പോണ്‍സര്‍ ചെയ്യാനുമാവും. ഗ്രീന്‍ വിസയിലുള്ളവര്‍ക്ക് കമ്പനികളെയടക്കം ആരെയും ആശ്രയിക്കാതെ രാജ്യത്ത് കഴിയാമെന്നതാണ് പ്രധാന സവിശേഷത.
എന്താണ് ഫ്രീലാന്‍സ് വിസകള്‍
സ്വതന്ത്ര ബിസിനസുകാര്‍ക്കും സ്വയം തൊഴില്‍ ചെയ്യുന്നവര്‍ക്കും ഫ്രീലാന്‍സ് വിസകള്‍ ലഭിക്കും. പ്രത്യേക കഴിവുകളുള്ളവരെ രാജ്യത്തേക്ക് ആകര്‍ഷിക്കാനായാണ് ഫ്രീലാന്‍സ് വിസകള്‍ കൊണ്ടുവരുന്നത്. വിവിധ രംഗങ്ങളിലെ വിദഗ്ധരെയും വിരമിച്ചവരെയും കഴിവ് തെളിയിച്ച പ്രഗത്ഭരെയും രാജ്യത്തേക്ക് ആകര്‍ഷിക്കുന്നതിനാണ് ഫ്രീലാന്‍സ് വിസകളെന്നും അദ്ദേഹം പറഞ്ഞു. രണ്ട് വിസകളുടെയും യോഗ്യതകളും മറ്റ് മാനദണ്ഡങ്ങളും സംബന്ധിച്ച പ്രഖ്യാപനങ്ങളൊന്നും ഞായറാഴ്‍ച പുറത്തുവന്ന അറിയിപ്പുകളിലില്ല.
The #UAE announced a new visa allowing foreigners to work in the country without being sponsored by an employer, loosening residency requirements in an attempt to boost economic growth. https://t.co/shadxZfYCg
— Deccan Herald (@DeccanHerald) September 5, 2021