അയർലണ്ടിൽ 8 നോമ്പ് സമാപനം | ക്രൈസ്തവദേവാലയങ്ങളിൽ മാതാവിന്റെ പിറവിത്തിരുനാൾ ആഘോഷത്തോടെ എട്ട് നോമ്പ് ആചരണത്തിന് സമാപനം കുറിക്കും . പരിശുദ്ധ കന്യാമറിയത്തിന്റെ പിറവിത്തിരുനാൾ മംഗളങ്ങൾ
പരിശുദ്ധ മാതാവിന്റെ ജന്മദിനമായ സെപ്റ്റംബര്‍ 8 ആഘോഷിക്കുന്നതിനുള്ള ഒരുക്കങ്ങളുടെ ഭാഗമായി ക്രൈസ്തവര്‍ 8 തീയ്യതി വരെ നോമ്പ് ആചരിച്ചു.ഇന്ന് നോമ്പ് അവസാനിക്കും അയര്‍ലന്‍ഡിലെ ക്രൈസ്തവരെ സംബന്ധിച്ചിടത്തോളം പരിശുദ്ധ മാതാവ് പ്രത്യക്ഷപ്പെട്ട ക്‌നോക്കിലെ ദേവാലയത്തില്‍ ഈ നോമ്പ്‌നോട് അനുബന്ധിച്ചുള്ള ശുശ്രൂഷകളില്‍ പങ്കെടുക്കാം എന്ന പ്രത്യേകതയും ഉണ്ട്.
കേരളത്തിലെ കോട്ടയം ജില്ലയിലെ മണര്‍കാട് ദേവാലയം ആണ് മലയാളികളെ സംബന്ധിച്ച് ഈ എട്ട് നോമ്പ് ആചരണത്തിന്റെ കേന്ദ്രബിന്ദു. യാക്കോബായ ഓര്‍ത്തഡോക്‌സ് കത്തോലിക്കാ വിശ്വാസികള്‍ പരമ്പരാഗതാമയി ആചരിക്കുന്ന നോമ്പ് തങ്ങളുടെ വിശ്വാസത്തിന്റെ അടിത്തറ കൂടിയായി പരിഗണിക്കപ്പെടുന്നുണ്ട്.
അയർലണ്ടിലെ വിവിധ ദേവാലയങ്ങളിൽ കുർബാന , ജപമാല സമർപ്പണം , ദിവ്യകാരുണ്യ പ്രദിക്ഷണം എന്നിവ ഉണ്ടാകും
വിവിധ പള്ളികളിൽ പങ്കെടുക്കാം
Syromalabar Dublin : YOU TUBE