ചരിത്രം തിരുത്തി മസ്‌കിന്റെ ഇൻസ്പിരേഷൻ 4" തിരിച്ചെത്തി
സെപ്റ്റംബർ 16 ഇനി ബഹിരാകാശ ചരിത്രത്തിൽ സ്പേസ് എക്സ്സ് എന്ന മസ്കിന്റെ ബഹിരാകാശ കമ്പനി വിക്ഷേപിച്ച ഡ്രാഗണ്‍ ക്യൂപ്സൂളിലേറി നാലു സ്‌പേസ് ടൂറിസ്റ്റുകൾ സെപ്റ്റംബർ16 ഇന്ത്യൻ സമയം പുലർച്ചെ അഞ്ചരയോടെ ബഹിരാകാശത്തേക്കു പറന്നു.നാലാമത്തെ സ്പേസ് ദൗത്യത്തിൽ സ്പേസ്‌എക്സിന്റെ ഫാൽക്കൺ 9 റോക്കറ്റിൽ ക്യാപ്സൂൾ ഉറപ്പിച്ചാണു യാത്ര. ഇതിനു മുൻപെല്ലാം രാജ്യാന്തര ബഹിരാകാശ നിലയത്തിലേക്കു യാത്രികരെയും സാധനങ്ങളും എത്തിക്കുകയായിരുന്നു ഫാൽക്കൺ 9 ന്റെ ധൗത്യം.
ഇത്തവണ രാജ്യാന്തര ബഹിരാകാശ നിലയത്തിലേക്കു പോയില്ല.575 കിലോമീറ്റർ വരെ ഉയരത്തിലാണ് ഡ്രാഗൺ ക്യാപ്സൂൾ എത്തിയത് . അതായത്, രാജ്യാന്തര ബഹിരാകാശ നിലയം സ്ഥിതി ചെയ്യുന്നതിലും 150 കിലോമീറ്റർ ഉയരത്തിൽ. പകരം ഭൂമിക്കു ചുറ്റും യാത്രികരുമായി 3 ദിവസം വലം വച്ച് മിഷനിലെ നാല് അംഗങ്ങളും തിരിച്ചു ഭ്രമണപഥത്തിൽ നിന്നും ഭൂമിയിൽ എത്തിച്ചേർന്നിരിക്കുന്നു. ലോക ചരിത്രത്തിൽ പുതിയ പ്രവേശനം .ഇവരാരും ബഹിരാകാശ വിദഗ്ധരല്ല എന്നത് ചരിത്രത്തിലെ കൗതുകം!.
നേരത്തേ ജെഫ് ബെസോസിന്റെയും റിച്ചഡ് ബ്രാൻസന്റെയും യാത്രകൾ സമുദ്രനിരപ്പിൽനിന്ന് 100 കിലോമീറ്റർ ഉയരത്തിലുള്ള കാർമൻ ലൈൻ വരെയായിരുന്നു. അവിടെയാണ് ഭൂമിയുടെ അന്തരീക്ഷവും ബഹിരാകാശവും തമ്മിലുള്ള ‘അതിർത്തി’.
അതായത് ബഹിരാകാശ പരിജ്ഞാനമില്ലാത്ത ടൂറിസ്റ്റുകൾ ബഹിരാകാശം കണ്ടു മടങ്ങി. ഫ്ലോറിഡയിലെ കെന്നഡി സ്പേസ് സെന്ററിൽനിന്നു കുതിച്ചുയർന്ന ദൗത്യത്തിന് ആത്മവിശ്വാസം നിറഞ്ഞ പേരാണ് ഇലോൺ മസ്ക് നൽകിയിരിക്കുന്നത്. ‘ഇൻസ്പിരേഷൻ4’. കൂടുതൽ പേർക്ക് ബഹിരാകാശ യാത്ര സ്വപ്നം കാണുന്നതിനുള്ള ഇൻസ്പിരേഷൻ കൂടിയാകും യാത്ര എന്നും മസ്‌ക് വ്യക്തമാക്കുന്നു.
വെർജിൻ ഗലാറ്റിക്കിന്റെ വിഎസ്എസ് യൂണിറ്റിയിലൂടെ റിച്ചഡ് ബ്രാൻസനും ബ്ലൂ ഒറിജിൻ ന്യൂ ഷെപ്പാഡിലൂടെ ജെഫ് ബെസോസും തുടക്കമിട്ട കിടമത്സരത്തിനു കൊഴുപ്പുകൂട്ടാൻ സ്പേസ്‌എക്സ് മേധാവി ഇലോൺ മസ്കുമെത്തിയിരിക്കുന്നു.
രണ്ടു പുരുഷന്മാരും രണ്ടു സ്ത്രീകളുമടങ്ങിയതാണു യാത്രികർ. ജാറെദ് ഐസക്മാൻ (38 ) ആണ് ഇതിൽ ഏറ്റവും പ്രധാനിയും കാശുമുടക്കുന്നതും ഷിഫ്റ്റ് ഫോർ പേയ്മെന്റ്സ് എന്ന കമ്പനിയുടെ ഉടമസ്ഥനും ശതകോടീശ്വരനുമാണ് ഇദ്ദേഹം. ഹെയ്‌ലി (29) അർസിനോ സിയാൻ പ്രോക്റ്ററാണു (51) ദൗത്യസംഘത്തിലെ രണ്ട് വനിതകൾ . ക്രിസ് സെംബ്രോസ്കി (42) എന്ന മുൻ യുഎസ് വ്യോമസേനാ ഓഫിസറാണ് യാത്രയിലെ നാലാമത്തെ സഞ്ചാരി.
ഹെയ്‌ലി അർകിന്യൂസ് ഡോക്ടറായി ജോലി നോക്കുന്ന സെന്റ് ജൂഡ് റിസർച് ഹോസ്പിറ്റലിലേക്കു ധനസമാഹരണം തുടങ്ങാനും 20 കോടി യുഎസ് ഡോളർ വരെ ശേഖരിക്കാനും ലക്ഷ്യമിട്ടുള്ളതാണ് ഈ യാത്ര. പകുതി തുകയായ 10 കോടി ജാറെദ് ഐസക്മാൻ സംഭാവന ചെയ്തു . ബാക്കി തുക തിരിച്ചുവന്നു കഴിയുമ്പോൾ, അവർ കൊണ്ടുപോയ സാധനങ്ങൾ ലേലത്തിൽ വിറ്റു ശേഖരിക്കാമെന്നും കണക്കുകൂട്ടുന്നു.
അരിസോണയിലെ സൗത്ത് മൗണ്ടെയ്ൻ കമ്യൂണിറ്റി കോളജിൽ ജിയോസയൻസ് പ്രഫസറായ സിയാൻ ചെറുപ്പം മുതൽതന്നെ ബഹിരാകാശത്തു പോകാൻ ആഗ്രഹിച്ചിരുന്നു. സിയാന്റെ പിതാവ് നാസയിലെ ഉദ്യോഗസ്ഥനും മനുഷ്യനെ ആദ്യമായി ചന്ദ്രനിലെത്തിച്ച അപ്പോളോ ദൗത്യത്തിൽ സാങ്കേതിക സംഭാവനകൾ നൽകിയ ആളുമായിരുന്നു. 2009ൽ നാസയിൽ ചേരാനായി സിയാൻ അപേക്ഷ നൽകിയെങ്കിലും പരിഗണിക്കപ്പെട്ടില്ല. അന്നു പൊലിഞ്ഞ സ്വപ്നമാണ് ഇപ്പോൾ യാഥാർഥ്യമാകുന്നത്.
യാത്രാസംഘത്തിലെ അടുത്ത വനിത ടെന്നസിയിലെ സെന്റ് ജൂഡ് ചിൽഡ്രൻസ് റിസർച് ഹോസ്പിറ്റലിൽ ഫിസിഷ്യൻ അസിസ്റ്റന്റായ ഹെയ്‌ലി (29) അർസിനോയാണ്. കുട്ടിയായിരിക്കെ ബോൺ കാൻസർ ബാധിതയായി രോഗത്തിൽനിന്നു മുക്തി നേടുകയും കുട്ടികളുടെ ആശുപത്രിയിൽതന്നെ ജോലി ചെയ്യാൻ വരികയുമായിരുന്നു. ഹെയ്‌ലിയുടെ കാലിൽ കാൻസർ ബാധിക്കപ്പെട്ട ഒരു എല്ല് നീക്കം ചെയ്ത് പകരം പ്രോസ്തെറ്റിക് സംവിധാനം ചേർത്തിട്ടുണ്ട്. ഇത്തരത്തിൽ ഉപയോഗിക്കുന്ന ആദ്യ ബഹിരാകാശ യാത്രികയായും ഇനി ഹെയ്‌ലി മാറും.
Splashdown! Welcome back to planet Earth, @Inspiration4x! pic.twitter.com/94yLjMBqWt
— SpaceX (@SpaceX) September 18, 2021