ദോഹ- ഖത്തർ പൊതുജനാരോഗ്യ മന്ത്രാലയത്തിന്റെ റെഡ് ലിസ്റ്റിൽ പെട്ട രാജ്യങ്ങളിൽനിന്നും തിരിച്ചെത്തുന്നവർ പി.സി.ആർ ഫലം വന്ന ശേഷമേ പുറത്തിറങ്ങാവൂ .
പൗരന്മാർക്കും താമസക്കാർക്കും എപ്പോൾ വേണമെങ്കിലും വിദേശയാത്ര ചെയ്യാവുന്നതാണ്, യാത്രയും മടക്ക നയവും പാലിക്കുന്നുണ്ടെങ്കിൽ.
https://covid19.moph.gov.qa/EN/travel-and-return-policy/Pages/default.aspx
റെഡ് ലിസ്റ്റിൽ പെട്ട രാജ്യങ്ങളിൽ നിന്നും തിരിച്ചെത്തുന്ന വാക്‌സിനേഷൻ പൂർത്തീകരിച്ച് ഹോട്ടൽ ക്വാറന്റൈൻ ഇല്ലെങ്കിലും ഖത്തറിലെത്തി 36 മണിക്കൂറിനകം പി.സി.ആർ പരിശോധന നടത്തണമെന്നാണ് വ്യവസ്ഥ. ഗവൺമെന്റ് ഹെൽത്ത് സെന്ററുകളിലോ അംഗീകൃത െ്രെപവറ്റ് ഹോസ്പിറ്റലുകളിലോ ഈ പരിശോധന നടത്താം.
ദോഹ- ഖത്തർ പൊതുജനാരോഗ്യ മന്ത്രാലയത്തിന്റെ റെഡ് ലിസ്റ്റിൽ പെട്ട രാജ്യങ്ങളിൽ നിന്നും തിരിച്ചെത്തുന്നവർ പി.സി.ആർ ഫലം വന്ന ശേഷമേ പുറത്തിറങ്ങാവൂവെന്ന് അധികൃതർ വ്യക്തമാക്കി.
റെഡ് ലിസ്റ്റിൽ പെട്ട രാജ്യങ്ങളിൽ നിന്നും തിരിച്ചെത്തുന്നവരുടെ പാസ്‌പോർട്ടുകളിൽ എമിഗ്രേഷനിൽ നിന്നും ഇത് സംബന്ധമായ സ്റ്റിക്കർ പതിച്ചാണ് വിടുന്നത്. കൂടാതെ 36 മണിക്കൂറിനകം പി.സി.ആർ പരിശോധന നടത്തണമെന്നും ഇഹ് തിറാസ് സ്റ്റാറ്റസ് നോക്കി മാത്രമേ പുറത്തിറങ്ങാവൂ എന്നും നിർദേശിക്കുന്ന എസ്. എം. എസും അയക്കുന്നുണ്ട്.
റെഡ് ലിസ്റ്റിൽ പെട്ട രാജ്യങ്ങളിൽ നിന്നും തിരിച്ചെത്തുന്നവരുടെ ഇഹ് തിറാസ് പി.സി.ആർ ഫലം വരുന്നതുവരെ മഞ്ഞ നിറമായിരിക്കും. അതിനാലാണ് പി.സി.ആർ ഫലം വന്ന ശേഷമേ പുറത്തിറങ്ങാവൂ എന്ന് പറയുന്നത്. ഇഹ് തിറാസിൽ മഞ്ഞ നിറമുള്ളപ്പോൾ പുറത്തിറങ്ങുന്നത് ക്വാറന്റൈൻ വ്യവസ്ഥകളുടെ ലംഘനമായാണ് കണക്കാക്കുക. രണ്ട് ലക്ഷം റിയാൽ വരെ പിഴ ലഭിക്കാവുന്ന കുറ്റമാണിത്.
ഇനിപ്പറയുന്ന പ്രത്യേക റിസ്ക് 6-രാജ്യ മേഖലയിൽ നിന്ന് വരുന്ന സഞ്ചാരികൾ (ബംഗ്ലാദേശ്, ഇന്ത്യ, നേപ്പാൾ, പാകിസ്ഥാൻ, ഫിലിപ്പീൻസ്, ശ്രീലങ്ക):
ഖത്തർ ൽ നിന്ന് കോവിഡ് -19 കുത്തിവയ്പ് എടുത്തവർ/സുഖം പ്രാപിക്കുന്നവർക്ക് രണ്ട് ദിവസത്തെ ഹോട്ടൽ ക്വാറന്റൈന് വിധേയമാണ്, പിസിആർ ടെസ്റ്റിന്റെ ഫലം നെഗറ്റീവ് ആണെങ്കിൽ രണ്ടാം ദിവസം ഹോട്ടൽ വിടാൻ അനുവദിക്കും.
ബാക്കിയുള്ള ആളുകൾ 10 ദിവസത്തേക്ക് ഒരു ഹോട്ടൽ ക്വാറന്റൈന് വിധേയമാണ്.
ഓരോ രാജ്യത്തെയും അപകടസാധ്യതയുടെ തോത് അനുസരിച്ച് ഖത്തർ സംസ്ഥാനം പച്ച, മഞ്ഞ, ചുവപ്പ് ലിസ്റ്റുകളിൽ രാജ്യങ്ങളെ തരംതിരിച്ചിട്ടുണ്ട്.
Countries based on Level of COVID-19 Risk