സമീപകാലത്ത് സംസ്ഥാനത്തെ പൊലീസ് ഉധ്യോഗസ്തര്‍ക്കെതിരെ വ്യാപകമായ പരാതികള്‍ ഉയര്‍ന്നിരുന്നു.
പോലീസിന്റെ എടാ എടീ വിളി വേണ്ട' - വിധിയിലേക്കെത്തിച്ചത് അനിലിന്റെ നിയമപോരാട്ടം
ഈ സാഹചര്യത്തിലാണ് പോലീസിന്‍റെ മോശം പെരുമാറ്റത്തിനെതിരെ ചേര്‍പ്പ് സ്വദേശിയായ സൂപ്പർമാർക്കറ്റ് ഉടമ ചേർപ്പ് പൊലീസ് സ്റ്റേഷനെതിരെ നൽകിയ ഹര്‍ജി പരിഗണിക്കവേ ഹൈക്കോടതി പരാമര്‍ശം.
സാധാരണ ജനങ്ങളെ എടാ എടീ എന്നുവിളിക്കുന്നത് പോലീസിന്‍റെ മാന്യമായ ഭാഷക്ക് യോജിച്ചതല്ല. അങ്ങനെയൊരു വിളി കേള്‍ക്കേണ്ട ആവശ്യം പൊതുജനത്തിനില്ല. പോലീസിന്‍റെ ഭാഗത്ത് ന്നിന്നും മാന്യമായ പെരുമാറ്റം സാധരനക്കരോടുണ്ടാകണം.
സംസ്ഥാന പൊലീസിനെതിരെ വിമര്‍ശനവുമായി ഹൈക്കോടതി. സാധാരണ ജനങ്ങളോട് എടാ എടീ വിളിവേണ്ട എന്ന് ഹൈക്കോടതി നിര്‍ദേശം നല്‍കി. പൊലീസ് അതിക്രം ചൂണ്ടിക്കാണിച്ചുള്ള ഹര്‍ജിയിലാണ് ഹൈക്കോടതി പരാമര്‍ശം.
എല്ലാവരെയും പ്രതികളായി കണ്ടുകൊണ്ടുള്ള പെരുമാറ്റം പാടില്ല. പോലീസിന് നിയമപരമായ നടപടി സ്വീകരിക്കാം. അല്ലാതെ തോന്നുന്നത് പോലെ പോതുജനങ്ങളോട് സംസാരിക്കുന്നത് ശരിയല്ല. ഇക്കാര്യത്തില്‍ പൊലീസ് നേതൃത്വത്തിന്‍റെ ഭാഗത്തുനിന്നും തന്നെ നടപടി ഉണ്ടാകണം. സംസ്ഥാന ഡിജിപി തന്നെ തന്‍റെ കീഴിലുള്ള ഉദ്യോഗസ്ഥരോട് മാന്യമായി പെരുമാറാന്‍ നിര്‍ദേശിച്ചു കൊണ്ട് സര്‍ക്കുലര്‍ ഇറക്കണമെന്നും ഹൈക്കോടതി നിര്‍ദേശം നല്‍കി.