സ്കൂൾ തുറക്കുന്നതിന് കാര്യമായ മുന്നൊരുക്കങ്ങൾ ആവശ്യമാണെന്ന് ഐഎംഎ. അധ്യാപകരേയും അനധ്യാപകരും സ്കൂൾ വാഹനങ്ങളിലെ ജീവനക്കാരും വാക്‌സിൻ എടുത്തിരിക്കണം. അത് പോലെ തന്നെ കുട്ടികളുടെ മാതാപിതാക്കളും മുതിർന്ന കുടുംബാംഗങ്ങളും നിർബന്ധമായും വാക്‌സിനെടുത്തിരിക്കണമെന്ന നിബന്ധന അത്യാവശ്യമെന്ന ഐ.എം.എ. ഓരോ ക്ലാസ്സിലും ഒരു ബെഞ്ചിൽ രണ്ട് കുട്ടികളിൽ കൂടുതൽ ഇരിക്കാൻ പാടില്ല.
ക്ലാസുകളിൽ കുട്ടികൾ സാമൂഹിക അകലം പാലിച്ച് ഇരിക്കുന്ന സമ്പ്രദായം നടപ്പിലാക്കണം.
ക്ലാസുകൾ വിഭജിച്ച് പഠനം നടത്തണം. ഇതിനായി ഹൈബ്രിഡ് സംവിധാനം ഉപയോഗപ്പെടുത്തണം. ക്ലാസുകൾക്കിടയിലുള്ള ഇടവേളകൾ ശാസ്ത്രീയമായി ക്രമീകരിക്കണം. സ്കൂളുകളിൽ വച്ച് ഭക്ഷണം കഴിക്കുന്ന ഇടവേളകൾ വേണ്ടെന്നും ഐ.എം.എ നിർദേശിച്ചു.
ഡെയിലി മലയാളി, ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... ഞങ്ങളുടെ ന്യൂസുകൾക്കും അപ്ഡേറ്റിനും സബ്‌സ്‌ക്രൈബ് ചെയ്യാൻ വാട്സ് ആപ്പ് ലിങ്കുകളിൽ ക്ലിക്കു ചെയ്യുക. https://chat.whatsapp.com/CpQDVWlTYng1QQatsZ3xEV