യൂറോ കപ്പ് ഫുട്ബോൾ ചാമ്പ്യന്മാരായ ഇറ്റലിയും, കോപ്പഅമേരിക്ക ജേതാക്കളായ അർജൻറീനയും തമ്മിലുള്ള സൂപ്പർ പോരാട്ടം ജൂണിൽ നടക്കും. യുവേഫയും കോൺമബോളും തമ്മിലുള്ള സഹകരണത്തിൻറെ ഭാഗമായാണ് സൗഹൃദമത്സരം അരങ്ങേറുന്നത്.
യൂറോപ്യൻ ഫുട്ബോൾ അസോസിയേഷനായ യുവേഫയും ലാറ്റിനമേരിക്കൻ ഫുട്ബോൾ അസോസിയേഷനായ കോൺമബോളും ചേർന്ന് നടത്തിയ സംയുക്തപ്രസ്താവനയിലാണ് ഇക്കാര്യമറിയിച്ചത്. ഇറ്റലി ഇംഗ്ലണ്ടിനേയും അർജൻറീന ബ്രസീലിനേയും തകർത്ത് ചാമ്പ്യന്മാരായത് കഴിഞ്ഞ ജൂലൈയിലാണ്.