സെപ്റ്റംബർ 26 മുതൽ പുതിയ മാറ്റങ്ങൾ വരുന്നു. എംപ്ലോയ്‌മെന്റ് ഇൻഷുറൻസിന്റെ ആനുകൂല്യങ്ങൾ ലഭിക്കുവാനായി മുൻകാലങ്ങളിൽ അപേക്ഷകർ കുറഞ്ഞത് ഏകദേശം 600 മണിക്കൂറുകളോളം ജോലി ചെയ്തിരിക്കണം എന്നതായിരുന്നു. കോവിഡ് സാഹചര്യം കണക്കിലെടുത്തു എല്ലാ പുതിയ ഇഐ അപേക്ഷകർക്കും യോഗ്യത നേടാൻ സഹായിക്കുന്നതിന് ജോലി ചെയ്തിട്ടുള്ള മണിക്കൂറിൽ ഇളവുകൾ നൽകിയിരുന്നു. പുതിയ മാറ്റം അനുസരിച്ച് സെപ്റ്റംബർ 26 മുതൽ ഇഐ ലഭിക്കുവാൻ ചുരുങ്ങിയത് 420 മണിക്കൂർ അപേക്ഷകർ ജോലി ചെയ്തിട്ടുണ്ടാവണം. 2022 സെപ്റ്റംബർ 24 വരെയായിരിക്കും പുതിയ മാറ്റങ്ങൾ പ്രാബല്യത്തിൽ ഉണ്ടാവുക.
ഇഐ സിക്ക്നെസ്സ് ബെനിഫിറ്റ് ലഭിക്കുവാൻ അപേക്ഷകന് ആരോഗ്യ കാരണങ്ങളാൽ ജോലി ചെയ്യാൻ സാധിക്കില്ല എന്നത് തെളിയിക്കുവാൻ മെഡിക്കൽ സർട്ടിഫിക്കറ്റ് നൽകേണ്ടി വരും. ഇഐ വഴി പ്രതിവാരം ലഭിക്കുന്ന ചുരുങ്ങിയ തുക 500 ഡോളറിൽ നിന്ന് 300 ഡോളർ ആയി കുറയും. അപേക്ഷിച്ച ശേഷം ഇഐ ലഭിക്കാനുള്ള വെയ്റ്റിംഗ് പീരീഡ് കോവിഡ് മൂലം ഒഴിവാക്കിയായിരുന്നു. എന്നാൽ വെയ്റ്റിംഗ് പീരീഡ് ഒരാഴ്‌ചയായി വീണ്ടും തിരികെ വരും.
നിലവിൽ ഇഐ ആനുകൂല്യം ലഭിക്കുന്നവർക്ക് ഈ പുതിയ നിയമങ്ങൾ ബാധകമാവില്ല.