കാനഡയിൽ കോവിഡിന്റെ നാലാം തരംഗമെന്നു ചീഫ് പബ്ലിക് ഹെൽത്ത് ഓഫീസർ ഡോ.തെരേസ ടാം
السبت, سبتمبر 25, 2021
ഡെൽറ്റാ വേരിയന്റിന്റെ വ്യാപനം തുടരുന്നതിനാൽ, കാനഡയിൽ കോവിഡിന്റെ നാലാം തരംഗമെന്നു ചീഫ് പബ്ലിക് ഹെൽത്ത് ഓഫീസർ ഡോ. തെരേസ ടാം അറിയിച്ചു.കാനഡയിൽ നിലവിൽ 13,000 ത്തിലധികം സജീവ കോവിഡ് കേസുകൾ ആണുള്ളത്. ജൂലൈ അവസാനം വരെയുണ്ടായിരുന്ന കേസുകളെക്കാൾ ഇരട്ടിയിലധികം ആണ് ഇത്. പ്രതിദിനം 1,500 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ടെന്നും ഭൂരിഭാഗവും 20 നും 39 നും ഇടയിൽ പ്രായമുള്ളവർക്കാണ് കോവിഡ് ബാധിക്കുന്നതെന്നും ടാം പറഞ്ഞു. മരണസംഖ്യയിൽ കുറവ് വന്നിട്ടുണ്ടെങ്കിലും പ്രതിദിനം ശരാശരി ഏഴ് മരണങ്ങൾ ആണ് റിപ്പോർട്ട് ചെയ്യപ്പെടുന്നതെന്ന് ടാം വാർത്ത സമ്മേളനത്തിൽ അറിയിച്ചു. കണക്കുകൾ പ്രകാരം കാനഡയിൽ ഏകദേശം 82 ശതമാനം പേർ ഒരു ഡോസ് വാക്സിനും 71 ശതമാനം പേർ പൂർണ്ണമായും വാക്സിനേഷൻ എടുത്തിട്ടുണ്ട്.